നിയമസഭയിൽ പ്രതിപക്ഷ നിരയിൽ ഇരിക്കുന്ന ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനോട് നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്ക് ഒപ്പമാണ് ഇരിക്കുന്നതെന്ന് കെ ടി ജലീൽ. സോളാർ രക്തത്തിൽ ഇടത് പക്ഷത്തിന് പങ്കില്ല. ഇടതു പക്ഷത്തിന് രാഷ്ട്രീയ എതിരാളികളേ ഉള്ളു. രാഷ്ട്രീയ ശത്രുക്കളില്ല. രാഷ്ട്രീയ ശത്രുക്കൾ ഉമ്മൻചാണ്ടിയുടെ പാളയത്തിലാണുളളത്. ഈ രക്തത്തിൽ ഞങ്ങൾക്ക് പങ്കില്ല. നിങ്ങൾക്കാണ് പങ്കെന്നും സഭയിൽ പ്രതിപക്ഷ നിരയോടായി കെ ടി ജലീൽ പറഞ്ഞു.
ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കി കെ ടി ജലീൽ
