Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 10

*1985ലെ മികച്ച ജനപ്രിയ ഗാനം?* : https://youtu.be/C9z09QDHHjU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾സോളാര്‍ തട്ടിപ്പിലെ ലൈംഗികാരോപണക്കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്നു സിബിഐ. ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപെടുത്തിയത്. മുന്‍മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍, ശരണ്യ മനോജ്, വിവാദ ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ ഗൂഡാലോചന നടത്തിയെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. പരാതിക്കാരി എഴുതി നല്‍കിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ◾ജി 20 ഉച്ചകോടി സമാപിച്ചു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചർച്ചയായി ജി20 വിരുന്നിലെ തമിഴ്നാട് മുഖ്യമന്ത്രിയുടെ സാന്നിധ്യം

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മോദിക്കുമൊപ്പമുള്ള ചിത്രം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കുവച്ചു. ഇതേ തുടർന്ന് ജി20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്നിൽ സ്റ്റാലിന്റെ സാന്നിധ്യം ചർച്ചയായി. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ചടങ്ങിൽ പങ്കെടുത്ത ഏക മുഖ്യമന്ത്രിയാണ് സ്റ്റാലിൻ. രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിൽ നിന്ന് വിട്ടുനിന്നാൽ ദേശീയതയോടു ചേർന്നു നിൽക്കാത്ത നേതാവ് എന്ന ആക്ഷേപം ബിജെപി ഉന്നയിക്കുമെന്ന് മുൻകൂട്ടി കണ്ടാണ് സ്റ്റാലിൻ വിരുന്നിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജി20 അധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കൈമാറി

ജി20 യിലെ തീരുമാനങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ വിലയിരുത്താൻ നവംബറിൽ ജി20 വിർച്വൽ ഉച്ചകോടി നടത്തണമെന്ന് മോദി ശുപാർശ ചെയ്തു.സ്ത്രീ ശാക്തീകരണത്തിനും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനും അടക്കം സുപ്രധാന തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടായി.അതോടൊപ്പം ജി20 അദ്ധ്യക്ഷ പദവിയിൽ ഏറ്റവും വിജയിച്ച നേതാവ് നരേന്ദ്ര മോദിയെന്നാണ് ബിജെപി പ്രചാരണം. ജി20യുടെ വിജയം നാളെ മുതൽ ജനങ്ങളിലെത്തിക്കാൻ ബിജെപി നിർദ്ദേശം നൽകിയിട്ടുണ്ട്.

Posted inബിസിനസ്സ്

ആലിയയുടെ എഡ്-എ-മമ്മ ഏറ്റെടുത്ത് ഇഷ അംബാനി

ആലിയ ഭട്ടിന്റെ സംരംഭമായ കുട്ടികളുടെ വസ്ത്ര ബ്രാന്‍ഡ് എഡ്-എ-മമ്മ ഏറ്റെടുത്ത് ഇഷ അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡ് (ആര്‍.ആര്‍.വി.എല്‍). എഡ്-എ-മമ്മയുടെ 51ശതമാനം ഓഹരികള്‍ ഇനി റിലയന്‍സിന്റേതായിരിക്കും. 2-12 വയസ് പ്രായമുള്ള കുട്ടികള്‍ക്കുള്ള വസ്ത്ര ബ്രാന്‍ഡായി 2020-ലാണ് ആലിയ ഭട്ട് സ്ഥാപിച്ച എഡ്-എ-മമ്മ ആരംഭിച്ചത്. പ്രകൃതിദത്ത തുണിത്തരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ഓണ്‍ലൈനായി തുടങ്ങി പിന്നീട് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളിലെ ഓഫ്ലൈന്‍ സാന്നിധ്യവും അറിയിച്ച് ഉപയോക്താക്കള്‍ക്കിടയില്‍ പ്രിയപ്പെട്ട ബ്രാന്‍ഡ് ആയി. കഴിഞ്ഞ വര്‍ഷം, ബ്രാന്‍ഡ് ശ്രേണി വിപുലീകരിച്ച് ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും […]

Posted inടെക്നോളജി

ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ലോഗോ പരിഷ്‌കരിച്ചു

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ലോഗോ പരിഷ്‌കരിച്ചു. ലോഗോയിലുള്ള ബഗ്‌ഡ്രോയ്ഡിന്റെ 2ഡി ചിത്രം പരിഷ്‌കരിച്ചാണ് പുതിയ 3ഡി ചിത്രം സ്ഥാപിച്ചിരിക്കുന്നത്. ഗൂഗിളിന്റെ ബ്രാന്‍ഡ് പാലറ്റിന് അനുയോജ്യമായി മെറ്റീരിയല്‍ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ലോഗോ രൂപകല്‍പന ചെയ്തതെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ലോഗോയിലെ ബഗ്‌ഡ്രോയ്ഡ് രൂപത്തെ പൂര്‍ണമായും 3ഡിയിലേക്ക് മാറ്റി പരിഷ്‌കരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ദൃശ്യമാകുമെന്നും കമ്പനി അറിയിച്ചു. നിരവധി അപ്‌ഡേറ്റുകളും വിവിധ ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ […]

Posted inവിനോദം

‘നദികളില്‍ സുന്ദരി യമുന’ ട്രെയിലര്‍

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ നായകന്മാരാകുന്ന ‘നദികളില്‍ സുന്ദരി യമുന’ ട്രെയിലര്‍ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസര്‍ പോലെ തന്നെ നിരവധി രസകരമായ മുഹൂര്‍ത്തങ്ങള്‍ ഒത്തിണങ്ങിയ ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് വളരെയേറെ പ്രതീക്ഷ പകരുന്ന ഒന്നാണ്. സെപ്റ്റംബര്‍ പതിനഞ്ചിന് ചിത്രം തിയറ്ററുകളില്‍ എത്തും. കണ്ടത്തില്‍ കണ്ണനായി ധ്യാന്‍ ശ്രീനിവാസനും വിദ്യാധരനായി അജു വര്‍ഗീസുമാണ് ചിത്രത്തിലെ നായകന്‍മാരായി എത്തുന്നത്. സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന […]

Posted inവിനോദം

‘പ്രാവ്’ ചിത്രത്തിലെ പുതിയ ഗാനം ‘അന്തികള്ള് പോലെ’

അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ‘പ്രാവ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘അന്തികള്ള് പോലെ’ എന്നു തുടങ്ങുന്ന പാട്ടാണ് പ്രേക്ഷകര്‍ക്കരികിലെത്തിയത്. ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണമൊരുക്കി. ജെയ്സണ്‍.ജെ.നായര്‍, കെ.ആര്‍.സുധീര്‍, ആന്റണി മൈക്കിള്‍, ബിജിബാല്‍ എന്നിവര്‍ ചേര്‍ന്നു ഗാനം ആലപിച്ചു. പത്മരാജന്റെ കഥയെ അടിസ്ഥാനമാക്കി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘പ്രാവ്’. അമിത് ചക്കാലയ്ക്കല്‍, മനോജ് കെ.യു, സാബുമോന്‍, തകഴി രാജശേഖരന്‍, ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന, ജംഷീന ജമാല്‍, നിഷാ […]

Posted inഓട്ടോമോട്ടീവ്

ആസ്റ്ററിന് ബ്ലാക്‌സ്റ്റോം പതിപ്പുമായി എംജി

മിഡ്സൈസ് എസ്‌യുവി ആസ്റ്ററിന് ബ്ലാക്‌സ്റ്റോം പതിപ്പുമായി എംജി. കറുപ്പില്‍ കുളിച്ച് നില്‍ക്കുന്ന ആസ്റ്റര്‍ ബ്ലാക്‌സ്റ്റോം 1.5 ലീറ്റര്‍ മാനുവല്‍ പതിപ്പിന് 14.47 ലക്ഷം രൂപയും സിവിടിക്ക് 15.76 ലക്ഷം രൂപയുമാണ് വില. അകത്തും പുറത്തും കറുപ്പിന്റെ അഴക് കൊണ്ടുവരാന്‍ എംജി ശ്രമിച്ചിട്ടുണ്ട്. ഗ്ലോസി ബ്ലാക് ഹണികോമ്പ് ഗ്രില്ല്, ചുവപ്പ് ബ്രേക്ക് കാലിപ്പറുകളുള്ള വീലുകള്‍, ബ്ലാക് ഷെയ്ഡ് എല്‍ഇഡി ഹെഡ്ലാപ്, ബ്ലാക് റൂഫ് റെയിലുകള്‍, ഡോര്‍ ഗാര്‍ണിഷ് എന്നിവ നല്‍കിയിട്ടുണ്ട്. വാഹനത്തിന്റെ മുന്‍ ഫെന്‍ഡറുകളില്‍ ബ്ലാക്‌സ്റ്റോം ബാഡ്ജിങ് നല്‍കിയിട്ടുണ്ട്. […]

Posted inപുസ്തകങ്ങൾ

പ്രണയ മാനിഫെസ്റ്റോ

പുതിയ ഭാഷ, പുതിയ സമീപനം, പുതിയ ആവിഷ്‌കാരം, പുതിയ ഭാവന എന്നിങ്ങനെ എല്ലാ അര്‍ത്ഥത്തിലും മലയാള കവിതയിലെ ഏറ്റവും പുതിയ കവിതയുടെ ആവിര്‍ഭാവം സോയ ജോസഫിന്റെ കവിതകളില്‍ അനുഭവപ്പെടുന്നു. മലയാളത്തിലെ ഒരു പുതിയ എഴുത്തിന്റെ തിരുപ്പിറവി ഈ വരികളില്‍ സ്പന്ദിക്കുന്നു. സമകാലീന മലയാള കവിതയിലെ നവീനമായ പ്രണയാനുഭവങ്ങളുടെ കാവ്യസാക്ഷാത്ക്കാരം. ഭാഷകൊണ്ടും ഭാവനകൊണ്ടും ആഖ്യാനംകൊണ്ടുംമൗലികമായ ഭാവുകത്വം സൃഷ്ടിക്കുന്ന കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. ‘പ്രണയ മാനിഫെസ്റ്റോ’. ഡോ. സോയ ജോസഫ്. മാതൃഭൂമി ബുക്‌സ്. വില 161 രൂപ.  

Posted inആരോഗ്യം

കോവിഡ് വാക്സീനുകള്‍ക്ക് ഹൃദയാഘാത സാധ്യതയുമായി ബന്ധമില്ല!

ഇന്ത്യകോവിഡ് വാക്സീനുകളായയില്‍ ഉപയോഗിക്കുന്ന കോവിഷീല്‍ഡിനും കോവാക്സിനും ഹൃദയാഘാത സാധ്യതമായി ബന്ധമില്ലെന്നു പഠനത്തില്‍ കണ്ടെത്തി. ഇവ ഉപയോഗിക്കുന്നതിനാല്‍ ഹൃദ്രോഗം വരുമെന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും പഠനം പറയുന്നു. ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രിയില്‍ 2021 ഓഗസ്റ്റിനും 2022 ഓഗസ്റ്റിനും ഇടയില്‍ പ്രവേശിപ്പിക്കപ്പെട്ട 1578 പേരിലാണ് പഠനം നടത്തിയത്. ഇതില്‍ 1086 പേര്‍(68.8 ശതമാനം) കോവിഡിനെതിരെ വാക്സീന്‍ എടുത്തവരും 492 പേര്‍(31.2 ശതമാനം) വാക്സീന്‍ എടുക്കാത്തവരുമാണ്. വാക്സീന്‍ എടുത്തവരില്‍ 1047 പേര്‍(96 ശതമാനം) വാക്സീന്റെ രണ്ട് ഡോസും എടുത്തവരാണ്. 39 പേരാകട്ടെ(4 […]