Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാൻ തീരുമാനം

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാൻ തീരുമാനം. പുതിയ നിരക്കുകള്‍ പന്ത്രണ്ടിനോ പതിമൂന്നിനോ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിക്കും.നാലുവര്‍ഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയിരുന്നത്. റഗുലേറ്ററി കമ്മിഷന്‍ മേയ് 23 ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ജൂണില്‍ ഉത്തരവിറക്കാനിരിക്കെ ഹൈക്കോടതി സ്റ്റേ വന്നു, അത് കഴിഞ്ഞ ദിവസം നീങ്ങിയതോടെയാണ് നിരക്ക് വര്‍ദ്ധനക്ക് കളമൊരുങ്ങുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കട്ടാക്കടയില്‍ പത്താം ക്ലാസുകാരന്‍ ആദി ശേഖര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്

കട്ടാക്കടയില്‍ പത്താം ക്ലാസുകാരന്‍ ആദി ശേഖര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ വഴിതിരിവ്. നരഹത്യ വകുപ്പ് ചുമത്തി അകന്ന ബന്ധുവിനെതിരെ പൊലീസ് കേസെടുത്തു. പൂവ്വച്ചല്‍ സ്വദേശി പ്രിയരഞ്ജനെതിരെയാണ് കേസെടുത്തത്.കഴിഞ്ഞ 31 ന് വൈകുന്നേരം പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുന്‍വശത്തായിരുന്നു അപകടം നടന്നത്. സംഭവസ്ഥലത്ത് വച്ച് തന്നെ ആദി ശേഖര്‍ മരിച്ചിരുന്നു. കുട്ടിയെ ഇടിച്ചത് ബന്ധുവിന്റെ കാറാണെന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കൊലപാതകമെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്.

Posted inബിസിനസ്സ്

ക്യുആര്‍ കോഡ് എടിഎമ്മുമായി ബാങ്ക് ഓഫ് ബറോഡ

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ബാങ്കിംഗ് സേവനം ഉറപ്പുവരുത്തുന്നതില്‍ മുന്‍പന്തിയില്‍ ഉള്ള പൊതുമേഖല ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ. ഇത്തവണ യുപിഐ സേവന രംഗത്തെ സാധ്യതകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ക്കാണ് ബാങ്ക് ഓഫ് ബറോഡ തുടക്കമിട്ടിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഉള്ള ഏതൊരു ഉപഭോക്താക്കള്‍ക്കും യുപിഐ ഇടപാടുകള്‍ വേഗത്തിലും എളുപ്പത്തിലും നടത്താന്‍ സാധിക്കും. ഈ സാധ്യത കണക്കിലെടുത്ത് ക്യുആര്‍ കോഡ് എടിഎം മെഷീനുകള്‍ക്കാണ് ബാങ്ക് ഓഫ് ബറോഡ രൂപം നല്‍കിയിരിക്കുന്നത്. രാജ്യത്തുടനീളം 6000- ത്തിലധികം എടിഎമ്മുകളില്‍ യുപിഐ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബാങ്ക് […]

Posted inവിനോദം

‘വെല്‍കം’ സിനിമയ്ക്ക് മൂന്നാം ഭാഗം വരുന്നു

ബോളിവുഡിലെ ഹിറ്റ് കോമഡി ചിത്രങ്ങളിലൊന്നായ വെല്‍കം സിനിമയ്ക്ക് മൂന്നാം ഭാഗം വരുന്നു. വെല്‍കം ടു ദ് ജംഗിള്‍ എന്നാണ് ചിത്രത്തിന്റെ പേര്. അക്ഷയ് കുമാര്‍, സഞ്ജയ് ദത്ത്, അര്‍ഷാദ് വര്‍സി, സുനില്‍ ഷെട്ടി, ദിഷ പഠാണി, രവീണ ടണ്ടോന്‍, ലാറ ദത്ത, പരേഷ് റാവല്‍ തുടങ്ങിയ ഹിന്ദി സിനിമയിലെ പ്രധാന 24 താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. അഹമദ് ഖാന്‍ ആണ് സംവിധാനം. ജിയോ സ്റ്റുഡിയോസും ബേസ് ഇന്‍ഡസ്ട്രീസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. നിര്‍മണം ജ്യോതി ദേശ്പാണ്ഡെയും എ. […]

Posted inവിനോദം

ആഗോള ബോക്സ് ഓഫീസില്‍ 236 കോടി നേടി ‘ജവാന്‍’

ആഗോള ബോക്സ് ഓഫീസില്‍ 236 കോടി നേടി ഷാരൂഖ് ചിത്രം ‘ജവാന്‍’. സെപ്തംബര്‍ 7 ന് റിലീസ് ചെയ്ത ചിത്രം വെറും രണ്ടു ദിവസം കൊണ്ടാണ് 236 കോടി നേടി ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുന്നത്. വാരാന്ത്യത്തില്‍ കഴിഞ്ഞ ദിവസങ്ങളേക്കാള്‍ വരുമാനം കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് ദിനത്തില്‍ 75 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ഹിന്ദിയില്‍ നിന്ന് 65 കോടിയും തമിഴ്, തെലുങ്ക് ഡബ്ബിങ്ങില്‍ നിന്ന് 10 കോടിയോളവും ജവാന്‍ നേടിയിരുന്നു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് റിലീസ് […]

Posted inഓട്ടോമോട്ടീവ്

42 ബോബറിന്റെ പുതിയ ടോപ്പ് എന്‍ഡ് പതിപ്പെത്തി

ജാവ മോട്ടോര്‍സൈക്കിള്‍സ് 42 ബോബറിന്റെ പുതിയ ടോപ്പ് എന്‍ഡ് പതിപ്പ് പുറത്തിറക്കി. ബ്ലാക്ക് മിറര്‍ എന്ന് വിളിക്കപ്പെടുന്ന ഇതിന്റെ എക്സ്ഷോറൂം വില 2.25 ലക്ഷം രൂപയാണ്. 42 ബോബര്‍ ബ്ലാക്ക് മിററിന്റെ ബുക്കിംഗ് ജാവ ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചു. 2.25 ലക്ഷം രൂപയാണ് ഇന്ത്യയിലെ പുതിയ ജാവ 42 ബോബര്‍ ബ്ലാക്ക് മിററിന്റെ എക്‌സ് ഷോറൂം വില. ബ്ലാക്ക് മിററിനേക്കാള്‍ 10,000 മുതല്‍ 12,000 രൂപ വരെ കുറവാണ് ജാവ 42 ന്റെ നിലവിലുള്ള മറ്റ് മൂന്ന് കളര്‍ […]

Posted inപുസ്തകങ്ങൾ

നദികള്‍-മഹാസംസ്‌കൃതിയുടെ തീരഭൂമികളിലൂടെ

സമാനതകളില്ലാത്ത ഈ പുസ്തകം നദികളോട് സംവദിക്കുന്ന ഒരാളുടെ ആത്മഭാഷണമാണ്. ആ ആത്മഭാഷണത്തില്‍ ധാരാളം സ്തുതകളുണ്ട്, പുരാണേതിഹാസങ്ങളോടുള്ള ബന്ധമുണ്ട്, നാഗരികതകളുടെ ചരിത്രമുണ്ട്, സാഹിത്യ-ശില്പ- നൃത്തകലകള്‍ വിരിഞ്ഞാടിയ ഭൂതകാലസ്മൃതികളുണ്ട്, ഉര്‍വ്വരതയുടെ ഹരിതകേളിയുണ്ട്, ആധുനികതയുടെ ആശങ്കകളുണ്ട്, സര്‍വ്വോപരി നദികളുടെ ജൈവ വ്യക്തിത്വത്തെ അറിയാനുള്ള അന്വേഷണകൗതുകമുണ്ട്. ഓരോ നദിയെക്കുറിച്ചെഴുതുമ്പോഴും ആ നദി എങ്ങനെ മറ്റു നദികളില്‍നിന്ന് വ്യത്യസ്തയായിരിക്കുന്നുവെന്ന് അടയാളപ്പെടുത്താനുള്ള ഗ്രന്ഥകാരന്റെ നിര്‍ബ്ബന്ധം, ഒരേ പ്രമേയത്തെ അധികരിച്ചിട്ടുള്ളതെങ്കിലും ഈ പതിനെട്ട് അദ്ധ്യായങ്ങളെയും അങ്ങേയറ്റം പാരായണക്ഷമമാക്കുന്നു. വൈജ്ഞാനികതയുടെയും വൈകാരികതയുടെയും ഊടുംപാവുംകൊണ്ട് നെയ്തെടുത്ത കംബളമാണ് ഈ കൃതി. […]

Posted inആരോഗ്യം

ഭക്ഷണശേഷം കുറച്ച് പെരുംജീരകം ചവയ്ക്കാം!

ഭക്ഷണം കഴിച്ചതിനു ശേഷം കുറച്ചു പെരും ജീരകം ചവയ്ക്കുന്നത് നല്ലതാണ്. എന്നാല്‍, അതുകൊണ്ടുള്ള ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. പോഷകങ്ങളുടെ ഒരു കലവറയായ പെരുംജീരകം ഭക്ഷണത്തിന് സുഗന്ധം നല്‍കുന്ന ഒന്നാണ്. ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് ജീരകം. അതുകൊണ്ട് ഭക്ഷണം കഴിച്ചശേഷം കുറച്ച് ജീരകം പൊടിച്ചത് കഴിക്കുന്നത് വയറിന് നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല വയറുമായി ബന്ധപ്പെട്ട ചില അസ്വസ്ഥതകള്‍ക്കും പരിഹാരമാകാന്‍ ജീരകത്തിനു കഴിയും. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി ശരീരത്തിലെ മെറ്റബോളിസത്തെയും ദഹനപ്രക്രിയയെയും വേഗത്തിലാക്കാന്‍ സഹായിക്കുന്ന ജീരകം ശരീരത്തിന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജി20 ഉച്ചകോടിക്ക് മുന്നോടിയായി രാജ്യതലസ്ഥാനത്തെ ചേരികൾ പ്ലാസ്റ്റിക് ഷീറ്റുകളും ഫ്ലക്സ് ബോർഡുകളും കൊണ്ട് മറച്ച കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് രാഹുൽ ഗാന്ധി

ജി20 ഉച്ചകോടിക്ക് മുന്നോടിയായി രാജ്യതലസ്ഥാനത്തെ ചേരികൾ പ്ലാസ്റ്റിക് ഷീറ്റുകളും ഫ്ലക്സ് ബോർഡുകളും കൊണ്ട് മറച്ച കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് രാഹുൽ ഗാന്ധി. അതിഥികളിൽ നിന്ന് രാജ്യത്തിന്റെ യാഥാർത്ഥ്യം മറച്ചുവെക്കുകയാണെന്ന് കോൺഗ്രസ് നേതാവ് വിമർശിച്ചു. ലോക നേതാക്കളും പ്രതിനിധികളും കടന്നുപോകാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ചേരികളാണ് ജി20 ഉച്ചകോടിയെ തുടര്‍ന്ന് മറച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ആലത്തൂര്‍ മുന്‍ എംപി പി കെ ബിജുവിനെതിരെ അനില്‍ അക്കര

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ആലത്തൂര്‍ മുന്‍ എംപി പി കെ ബിജുവിനെതിരെ അനില്‍ അക്കര. തട്ടിപ്പില്‍ മുന്‍ എം പിയുടെ പങ്ക് ഞെട്ടിക്കുന്നതാണെന്നും അനില്‍ അക്കര പറഞ്ഞു. കേസിലെ ഒന്നാംപ്രതി പി സതീഷ് കുമാറും ബിജുവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നുമാണ് ആരോപണങ്ങള്‍.കേസില്‍ നിര്‍ണായക കണ്ടെത്തലുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയിരിക്കുന്നത്. തട്ടിപ്പ് പണം കൈപ്പറ്റിയവരുടെ കൂട്ടത്തില്‍ മുന്‍ എംപിയും ഉണ്ടെന്ന് ഇ.ഡി കോടതിയില്‍ അറിയിച്ചു. ഇത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം ലഭിച്ചെന്നും ഇ.ഡി കോടതിയെ അറിയിച്ചു.