കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ആലത്തൂര്‍ മുന്‍ എംപി പി കെ ബിജുവിനെതിരെ അനില്‍ അക്കര. തട്ടിപ്പില്‍ മുന്‍ എം പിയുടെ പങ്ക് ഞെട്ടിക്കുന്നതാണെന്നും അനില്‍ അക്കര പറഞ്ഞു. കേസിലെ ഒന്നാംപ്രതി പി സതീഷ് കുമാറും ബിജുവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നുമാണ് ആരോപണങ്ങള്‍.കേസില്‍ നിര്‍ണായക കണ്ടെത്തലുകളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയിരിക്കുന്നത്. തട്ടിപ്പ് പണം കൈപ്പറ്റിയവരുടെ കൂട്ടത്തില്‍ മുന്‍ എംപിയും ഉണ്ടെന്ന് ഇ.ഡി കോടതിയില്‍ അറിയിച്ചു. ഇത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം ലഭിച്ചെന്നും ഇ.ഡി കോടതിയെ അറിയിച്ചു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ആലത്തൂര്‍ മുന്‍ എംപി പി കെ ബിജുവിനെതിരെ അനില്‍ അക്കര
