ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാൽ എം പി. ബിജെപിയുടെ കോട്ടയായ യുപിയിലും അത് പ്രകടമായി. കഴിഞ്ഞ ദിവസം 6 സംസ്ഥാനങ്ങളിലായി 7 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാലും ഇന്ത്യ സഖ്യം നേടി. വരുന്ന പൊതുതിരഞ്ഞടുപ്പോടെ മോദിയെ ഇന്ത്യ സഖ്യം അധികാരത്തില്‍ നിന്നും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 9
*1985 മികച്ച ജനപ്രിയ ഗായിക?* : https://youtu.be/fqkXbWDkauU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയെ നടുക്കി വന്‍ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ അറന്നൂറിലെേറപ്പേര്‍ കൊല്ലപ്പെട്ടതായാണ് അന്തര്‍ ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറകേഷ് നഗരത്തിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഹൈ അറ്റ്ലാന്റിസ് മലനിരകളാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ◾ജി 20 ഉച്ചകോടിക്ക് ദില്ലിയില്‍ തുടക്കം. റഷ്യ-യുക്രെയ്ന്‍ യുദ്ധം ലോകത്ത് വിശ്വാസരാഹിത്യം കൂട്ടിയെന്നും പഴയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും […]
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെ ചൊല്ലി കേന്ദ്രസംസ്ഥാന പോര് തുടരുന്നു
കേരളത്തിനായി തുക അനുവദിച്ചെന്നും എന്നാൽ സംസ്ഥാനവിഹിതം ഉച്ചഭക്ഷണ പദ്ധതിയുടെ നോഡൽ അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തി. എന്നാൽ സാങ്കേതികത്വം പറഞ്ഞ് കേന്ദ്രം പണം മുടക്കുന്നുവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.പല മേഖലകളിലും കേന്ദ്രം പണം നൽകാതെ ശ്വാസം മുട്ടിക്കുന്നു.ഏറ്റവും കൂടുതൽ കേന്ദ്രഫണ്ട് കിട്ടാനുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
ശമ്പളത്തിനും പെന്‍ഷനുമായി കേരളം ചെലവിടുന്നത് 68,282 കോടി!
കേരള സര്‍ക്കാരിന്റെ മൊത്തം ചെലവില്‍ മുന്തിയ പങ്കും ശമ്പളത്തിനും പെന്‍ഷനുമാണ് നല്‍കുന്നതെന്ന് റിപ്പോര്‍ട്ട്. ഇതാകട്ടെ രാജ്യത്തെ തന്നെ ഏറ്റവും ഏറ്റവും ഉയര്‍ന്നതും. ബിസിനസ്ലൈന്‍ 2024ലെ വിവിധ സംസ്ഥാനങ്ങളുടെ ബജറ്റ് കണക്കുകള്‍ വിലയിരുത്തിയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കേരളം ശമ്പളത്തിനും പെന്‍ഷനുമായി 2024 ല്‍ നീക്കിവച്ചിരിക്കുന്നത് 68,282 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ മൊത്തം ചെലവായ 1.76 ലക്ഷം കോടിയുടെ 39 ശതമാനം. അതായത് 100 രൂപ ചെലവാക്കുമ്പോള്‍ 40 രൂപയും കേരളം ചെലവിടുന്നത് ശമ്പളവും പെന്‍ഷനും മാത്രം. ഇതിനോടൊപ്പം […]
മൊബൈല്‍കോമിനെ ഏറ്റെടുത്ത് യു.എസ്.ടി ഗ്ലോബല്‍
ടെലികോം രംഗത്തെ വമ്പനായ മൊബൈല്‍കോമിനെ ഏറ്റെടുത്ത് യു.എസ്.ടി ഗ്ലോബല്‍. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച മൊബൈല്‍ കോം ഇന്ത്യ, കാനഡ, അമേരിക്ക എന്നി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1300 ജീവനക്കാരുണ്ട്. 5 ജി, വയര്‍ ലെസ്സ് ശൃംഖലയുടെ ആധുനികവല്‍ക്കരണം, നെറ്റ്വര്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍ തുടങ്ങിയ സേവനങ്ങളാണ് മൊബൈല്‍ കോം നല്‍കുന്നത്. ഈ ഏറ്റെടുക്കലിലൂടെ യു.എസ്.ടി യുടെ ക്ലൗഡ് സാങ്കേതിക വിദ്യയിലെ വൈദഗ്ധ്യവും മൊബൈല്‍ കോമിന്റെ വയര്‍ലെസ്സ് എന്‍ജിനിയറിംഗ് രംഗത്തെ മികവും സംയോജിപ്പിച്ച് ആശയവിനിമയ സേവന ദാതാക്കള്‍ക്ക് അതുല്യമായ […]
‘കാസര്‍ഗോള്‍ഡ്’ ട്രെയിലര്‍ എത്തി
ബി. ടെക് എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലിയും സംവിധായകന്‍ മൃദുല്‍ നായരും വീണ്ടുമൊന്നിക്കുന്ന ചിത്രം ‘കാസര്‍ഗോള്‍ഡി’ന്റെ ട്രെയിലര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. ആസിഫ് അലിയെ കൂടാതെ വിനായകന്‍, സണ്ണി വെയ്ന്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍, ദീപക് പറമ്പോല്‍ എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. സ്വര്‍ണ്ണ കടത്തിനെ പ്രമേയമാക്കി ഒരുക്കിയ ചിത്രം ആക്ഷന്‍ പ്രാധാന്യമുള്ള ഒരു ത്രില്ലര്‍ സിനിമയായിരിക്കുമെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. മുഖരി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ യൂഡ്‌ലി ഫിലിംസുമായി ചേര്‍ന്ന് സരിഗമയാണ് ചിത്രം […]
‘ലിയോ’യ്ക്കു മുന്നേ തൃഷ നായികയായ ‘ദ റോഡ്’ റിലീസിന്
മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ വിജയത്തിന് ശേഷം നടി തൃഷ നായികയായി എത്തുന്ന പുതിയ ചിത്രമാണ് ‘ദ റോഡ്’. ഇത് ഒരു പ്രതികാരകഥ പറയുന്ന ചിത്രമാണ് എന്നാണ് റിപ്പോര്‍ട്ട്. യഥാര്‍ഥ സംഭവങ്ങള്‍ ആസ്പദമാക്കിയുള്ള ചിത്രമായ ദ റോഡിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ ആറിനാണ് തൃഷ നായികയാകുന്ന ദ റോഡ് റിലീസ് ചെയ്യുക. അരുണ്‍ വസീഗരനാണ് തൃഷയുടെ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഷബീര്‍ കള്ളറക്കല്‍, സന്തോഷ് പ്രതാപ്, മിയ ജോര്‍ജ്, എം എസ് ഭാസ്‌കര്‍, വിവേക് പ്രസന്ന, വേല രാമമൂര്‍ത്തി […]
എ20യുടെ പുതിയ പതിപ്പ് പുറത്തിറക്കി ഹ്യുണ്ടേയ്
പ്രീമിയം ഹാച്ച്ബാക്ക് ഐ20യുടെ പുതിയ പതിപ്പ് പുറത്തിറക്കി ഹ്യുണ്ടേയ്. 6.99 ലക്ഷം മുതല്‍ 11.01 ലക്ഷം രൂപ വരെയാണ് പുതിയ മോഡലിന്റെ എക്‌സ്‌ഷോറൂം വില. മുന്നിലും പിന്നിലും മാറ്റങ്ങളും ഇന്റീരിയറിലെ പുതിയ കളര്‍ സ്‌കീമും ഫീച്ചറുകളുമായിട്ടാണ് ഐ20 എത്തിയിരിക്കുന്നത്. 1.2 ലീറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനോട് കൂടി മാത്രമേ പുതിയ മോഡല്‍ ലഭിക്കൂ. ഇറ, മാഗ്ന, സ്‌പോര്‍ട്‌സ്, ആസ്ത, ആസ്ത (ഓപ്ഷണല്‍) എന്നീ വേരിയന്റുകളില്‍ മാനുവല്‍, സിവിടി ഓപ്ഷനുകളിലാണ് വാഹനം ലഭിക്കുന്നത്. ഇറ മാനുവലിന് 6.99 […]
ഊര്‍സുല മാര്‍ക്കോസ് ഫോണ്‍ ചെയ്യുന്നു
പരാജിതരുടെ സ്മാരകങ്ങളാണ് ഈ കഥാഭൂമിയില്‍ ഉയരുന്നത്. നര്‍മപരിഹാസങ്ങളുടെ മാരക ചേരുവയാല്‍, ലോകത്തിന്റെ വികൃതയാഥാര്‍ഥ്യങ്ങള്‍ ഇവിടെ ദയാവധത്തിനു വിധേയമാകുന്നു. അമര്‍ത്തിയ കരച്ചില്‍ ശ്വാസക്കുഴലില്‍ കുരുങ്ങിയ മിയാമിയക്കനും, സമ്മോഹനമായ മന്ദഹാസം അധരങ്ങളില്‍ ചൂടിയ ഊര്‍സുലയും ഒക്കെ മനുഷ്യവാഴ്‌വിന്റെ ഈ കാനേഷുമാരിയില്‍ കയ്യൊപ്പുപതിപ്പിക്കുന്നു. ‘ഊര്‍സുല മാര്‍ക്കോസ് ഫോണ്‍ ചെയ്യുന്നു’. പ്രൊഫ വി പി ജോണ്‍സ്. എച്ആന്‍ഡ്‌സി ബുക്‌സ്. വില 142 രൂപ.
ഹൃദയ സ്തംഭനം, സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത ലക്ഷണം!
ഹൃദയ സ്തംഭനം ഉണ്ടാകുന്നവരില്‍ പാതി പേര്‍ക്കും 24 മണിക്കൂറിന് മുന്‍പ് ഇത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പ് ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതായി പഠനങ്ങള്‍ പറയുന്നു. ഈ ലക്ഷണങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായിരിക്കുമെന്ന് ലൊസാഞ്ചലസ് സ്മിറ്റ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളില്‍ ഹൃദയ സ്തംഭനവുമായി ബന്ധപ്പെട്ട് പ്രത്യക്ഷമാകുന്ന സുപ്രധാന ലക്ഷണം ശ്വാസംമുട്ടലാണെങ്കില്‍ പുരുഷന്മാരില്‍ ഇത് നെഞ്ചു വേദനയാണെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലെ മുന്നറിയിപ്പ് സൂചന കൂടുതല്‍ വ്യക്തമായതിനാല്‍ ഇവര്‍ക്ക് ചികിത്സ ലഭിക്കാനും […]
