ഗ്രോ വാസു വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗ്രോ വാസുവിനെ ജയിലിലടച്ച നടപടിയിലൂടെ സർക്കാരാണ് പരിഹാസ്യരാകുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ ആർക്കും തളർത്താനാവില്ല. ഗ്രോ വാസുവിനെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസാണ്. നിയമസഭ തല്ലി തകർത്തവർക്കെതിരായ കേസ് പിൻവലിക്കാൻ തയ്യാറായവർ ഗ്രോ വാസുവിനെതിരായ കേസ് എന്ത് കൊണ്ട് പിൻവലിക്കുന്നില്ലെന്നും വിഡി സതീശൻ ചോദിച്ചു. ഗ്രോ വാസുവും പുതുപള്ളിയിലെ സതിയമ്മയുമൊക്കെയാണ് സർക്കാരിന്റെ ശത്രുക്കൾ. എന്ത് വിപ്ലവ പാർട്ടിയാണ് സിപിഎം? നമ്മളാണ് അദ്ദേഹത്തിന് മുന്നിൽ […]
രാത്രി വാര്‍ത്തകള്‍
ഇന്ത്യ – ഗള്‍ഫ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി വരുന്നു. ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു പ്രഖ്യാപനം നടത്തിയത്. ഇന്ത്യയില്‍ തുടങ്ങി യൂറോപ്പിലേക്കു നീളുന്ന സാമ്പത്തിക ഇടനാഴിയില്‍ കൂടുതല്‍ രാജ്യങ്ങള്‍ക്കു സാമ്പത്തിക നേട്ടമുണ്ടാക്കാനാകും. അടുത്ത തലമുറക്കായി അടിത്തറ പാകുന്നു. മോദി പറഞ്ഞു. ചൈനയുടെ വണ്‍ ബെല്‍റ്റ് പദ്ധതിക്കു ബദലായ പദ്ധതിയാണിത്. പുതിയ അവസരങ്ങള്‍ക്ക് വഴി തുറക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. ടിഡിപി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവിനെ […]
ജി 20 ഉച്ചകോടിയിൽ സംയുക്ത പ്രസ്താവനയിൽ സമവായം
ജി 20 ഉച്ചകോടിയിൽ സംയുക്ത പ്രസ്താവനയിൽ സമവായം. ‘ശുഭവാർത്ത അറിയിക്കുന്നു’ എന്ന ആമുഖത്തോടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. സമവായത്തിനായി കഠിനാധ്വാനം ചെയ്ത ഷെർപ, മറ്റ് മന്ത്രിമാർ എന്നിവരെ അഭിനന്ദിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. യുക്രെയ്ൻ യുദ്ധം പരാമർശിച്ചാണ് ജി 20 പ്രഖ്യാപനം പുറത്ത് വന്നിരിക്കുന്നത്. റഷ്യയെ ശക്തമായി അപലപിക്കാതെയാണ് സംയുക്ത പ്രഖ്യാപനം നടത്തിയത്. ഒരു രാജ്യത്തിലേക്കും കടന്നുകയറ്റം പാടില്ലെന്നും ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാകില്ലെന്നും പ്രഖ്യാപനത്തിൽ പറയുന്നു. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കണമെന്നും ജി 20 പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.
1985ലെ മികച്ച ജനപ്രിയ ഗാനം?
ഇവിടെ നാല് ജനപ്രിയ ഗാനങ്ങളാണ് ഞങ്ങളുടെ ജഡ്ജിങ് പാനലുകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്… ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങള്‍ക്ക് തീരുമാനിക്കാം ഇവയില്‍ ഏതാണ് 1985ലെ ഏറ്റവും മികച്ച ജനപ്രിയ ഗാനം എന്ന്…. Option 1 ജോഷി സംവിധാനം ചെയ്ത നിറക്കൂട്ട് എന്ന ചിത്രത്തിലെ പൂമാനമേ എന്നു തുടങ്ങുന്ന ഗാനം.. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ശ്യാം ആണ്. കെ എസ് ചിത്ര,വേണു ഗോപാല്‍, കെ ജി മാര്‍ക്കോസ് തുടങ്ങിയവര്‍ ഈ ഗാനം പാടിയിട്ടുണ്ട്… Option 2 ഒരു […]
ത്രിപുരയിൽ ഭൂകമ്പം
ത്രിപുരയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം.ധര്‍മനഗറില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെയാണ് പ്രഭാവകേന്ദ്രം. അതേസമയം ആഫ്രിക്കന്‍ രാജ്യമായ മൊറോക്കയിലുണ്ടായ ഭൂകമ്പത്തില്‍ മരണം 820 ആയി ഉയര്‍ന്നുവെന്ന് റിപ്പോർട്ട്. മറകേഷ് നഗരത്തിന്റെ തെക്കന്‍ മേഖലയിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാരന്‍ രക്ഷപെട്ടു
മോഷണക്കേസ് പ്രതിയായ പൊള്ളാച്ചി സ്വദേശി ഗോവിന്ദരാജാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപെട്ടത്.സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലടക്കം മോഷണം നടത്തിയ കേസുകളില്‍ പ്രതിയാണ്.തോട്ടത്തില്‍ ജോലിക്കായി ഇറക്കിയപ്പോഴാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് ഇയാള്‍ രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ട്.ഒന്‍പത് മണിക്ക് പ്രതി രക്ഷപെട്ടിട്ടും പന്ത്രണ്ടുമണിയോടെയാണ് ജയില്‍ അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചതെന്നുള്ള ആരോപണം ഉയർന്നിട്ടുണ്ട്.
പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് വി ശിവന്‍കുട്ടി
സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. പദ്ധതിയിലെ 60 ശതമാനം തുക കേന്ദ്രത്തിന്റെയും ബാക്കി 40 ശതമാനം തുക സംസ്ഥാനവുമാണ് വഹിക്കുന്നത്. അതിനാല്‍ കേന്ദ്രത്തിന്റെ കൂടി സഹായത്തോടെ എത്രയും വേഗം പ്രശ്നപരിഹാരമുണ്ടാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
എംഎസ്എഫ് പ്രതിനിധി അമീൻ റാഷിദിനെ അയോഗ്യനാക്കി
പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തിൽ ജോലി ചെയ്യുമ്പോഴാണ് സീ ഡാക് കോളജിൽ ബി.എക്ക് ചേർന്ന എംഎസ്എഫ് പ്രതിനിധി അമീൻ റാഷിദ് റെഗുലർ വിദ്യാർത്ഥിയെന്ന് തെറ്റിദ്ധരിപ്പിച്ച് സെനറ്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചതെന്നാണ് എസ്എഫ്ഐ യുടെ പരാതി.ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അംഗത്തെ അയോഗ്യനാക്കിയത്. റഗുലർ വിദ്യാർത്ഥിയല്ലെന്ന പരാതി അംഗീകരിച്ചാണ് സർവകലാശാല രജിസ്ട്രാറുടെ നടപടി. അതേസമയം അയോഗ്യനാക്കിയ സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് എംഎസ്എഫ് അറിയിച്ചു.
വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് വി ഡി സതീശൻ
ഗ്രോ വാസുവിനെ ജയിലിലടച്ച നടപടിയിലൂടെ സർക്കാരാണ് പരിഹാസ്യരാകുന്നതെന്നും,ഗ്രോ വാസു വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.ഗ്രോ വാസുവിനെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസാണ്. നിയമസഭ തല്ലി തകർത്തവർക്കെതിരായ കേസ് പിൻവലിക്കാൻ തയ്യാറായവർ ഗ്രോ വാസുവിനെതിരായ കേസ് എന്ത് കൊണ്ട് പിൻവലിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർന്നു.
റേഷൻകടകൾ തിങ്കളാഴ്ച്ച അടച്ചിടും
റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്. സെപ്റ്റംബർ 11ന് സംസ്ഥാനവ്യാപകമായി റേഷൻ കടകള്‍ അടച്ചിടും. കിറ്റ് വിതരണത്തിൽ വ്യാപാരികള്‍ക്ക് നൽകാനുള്ള 11 മാസത്തെ കുടിശിക നൽകുക, വേതന പാക്കേജ് പരിഷ്ക്കരിക്കുക,ഇ പോസ് യന്ത്രത്തിന് നിരന്തരമുണ്ടാകുന്ന തകരാറുകള്‍ പൂർണമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
