പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തിൽ ജോലി ചെയ്യുമ്പോഴാണ് സീ ഡാക് കോളജിൽ ബി.എക്ക് ചേർന്ന എംഎസ്എഫ് പ്രതിനിധി അമീൻ റാഷിദ് റെഗുലർ വിദ്യാർത്ഥിയെന്ന് തെറ്റിദ്ധരിപ്പിച്ച് സെനറ്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചതെന്നാണ് എസ്എഫ്ഐ യുടെ പരാതി.ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അംഗത്തെ അയോഗ്യനാക്കിയത്. റഗുലർ വിദ്യാർത്ഥിയല്ലെന്ന പരാതി അംഗീകരിച്ചാണ് സർവകലാശാല രജിസ്ട്രാറുടെ നടപടി. അതേസമയം അയോഗ്യനാക്കിയ സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് എംഎസ്എഫ് അറിയിച്ചു.
എംഎസ്എഫ് പ്രതിനിധി അമീൻ റാഷിദിനെ അയോഗ്യനാക്കി
