പതിനെട്ടാമത് ജി 20 ഉച്ചകോടിയില്‍ ഇന്ത്യയിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. മൂന്നു വര്‍ഷത്തിനുശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്.ജെറ്റ് എന്‍ജിന്‍ കരാര്‍, പ്രിഡേറ്റര്‍ ഡ്രോണ്‍ കരാര്‍, 5 ജി, 6 ജി സ്‌പെക്ട്രം, സിവില്‍ ന്യൂക്ലിയര്‍ മേഖലയിലും നൂതന സാങ്കേതിക വിദ്യയിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ച നടന്നത്. ചര്‍ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിലും ജോ ബൈഡന്‍ പങ്കെടുത്തു.
ഇനി എല്ലാ യാത്രകള്‍ക്കും ഒരൊറ്റ കാര്‍ഡ്!
രാജ്യത്താകമാനമുള്ള ഗതാഗത മാര്‍ഗങ്ങളില്‍ ഉപയോഗിക്കാവുന്ന ഒരൊറ്റ കാര്‍ഡ് പുറത്തിറത്തി എസ്ബിഐ. റോഡ്, റെയില്‍, ജലം എന്നിവയിലേത് മാര്‍ഗം വഴി യാത്ര ചെയ്താലും ഈ കാര്‍ഡ് ഉപയോഗപ്പെടുത്താം. റുപേ, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയുടെ സംയുക്ത പിന്തുണയോടെയാണ് രാജ്യത്തെ ആദ്യ ‘ട്രാന്‍സിറ്റ് കാര്‍ഡ്’ എസ്.ബി.ഐ പുറത്തിറക്കിയിട്ടുള്ളത്. ‘ഒരു രാജ്യം, ഒരു കാര്‍ഡ്’ എന്ന ലക്ഷ്യത്തോടെയാണ് പുതിയ കാര്‍ഡ് അവതരിപ്പിക്കുന്നതെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ ദിനേഷ് കുമാര്‍ ഖാര പറഞ്ഞു. മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് വേദിയില്‍ ആണ് […]
‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം
നിവിന്‍ പോളിയെ നായകനാക്കി എബ്രിദ് ഷൈന്‍ സംവിധാനം ചെയ്ത് 2016 ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ ഓഡിഷന്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പൂര്‍ത്തിയായിരുന്നു. കേരളത്തിലെ യഥാര്‍ത്ഥ സംഭവ വികാസങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു പൊലീസ് സ്റ്റേഷനും അവിടെയുള്ള പൊലീസുകാരുടെയും കഥ പറഞ്ഞ ആദ്യ ഭാഗത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരഭിച്ചിരിക്കുകയാണ്. നിവിന്‍ പോളിയെ കൂടാതെ ജോജു ജോര്‍ജ്, അനു ഇമ്മാനുവല്‍, […]
സൂര്യയും സുധ കൊങ്കരയും വീണ്ടുമൊന്നിക്കുന്നു
‘സുരറൈ പോട്ര്’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാക്കളായ സൂര്യയും സുധ കൊങ്കരയും വീണ്ടുമൊന്നിക്കുന്നു. സൂര്യയുടെ 43 മത്തെ ചിത്രമായിരിക്കുമിത്. ഇതുവരെ പേരിടാത്ത ചിത്രത്തിന് #surya43 എന്നാണ് ടാഗ് ലൈന്‍ കൊടുത്തിരിക്കുന്നത്. മലയാളി താരം നസ്രിയയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത്. കൂടാതെ മലയാളത്തില്‍ നിന്നും ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. സുധയുടെ കൂടെ സംവിധായകന്‍ നളന്‍ കുമാരസ്വാമിയാണ് തിരക്കഥയില്‍ പങ്കാളിയാവുന്നത്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. […]
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഡല്‍ഹിയിലെത്തി
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഡല്‍ഹിയിലെത്തി. ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. മൂന്നു വര്‍ഷത്തിനുശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്.ഇരുരാജ്യങ്ങളും ഏറെ പ്രതീക്ഷയോടെയാണ് കൂടിക്കാഴ്ചയെ നോക്കിക്കാണുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കാത്ത സാഹചാര്യത്തില്‍ ഇരു നേതാക്കന്മാരുടെയും കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യമുണ്ട്.
രണ്ട് ജനപ്രിയ മോഡലുകളുമായി സ്‌കോഡ എത്തുന്നു
സ്‌കോഡ ഇന്ത്യ അതിന്റെ രണ്ട് ജനപ്രിയ മോഡലുകളായ കുഷാക്ക് മിഡ്സൈസ് എസ്യുവിയുടെയും സ്ലാവിയ സെഡാനിന്റെയും പുതിയ പ്രത്യേക പതിപ്പുകളുമായി ഉത്സവ സീസണിനെ കൊഴുപ്പിക്കാന്‍ ഒരുങ്ങുകയാണ്. 11.59 ലക്ഷം രൂപ വിലയുള്ള ഒരു ലിമിറ്റഡ് എഡിഷന്‍ വേരിയന്റായ സ്‌കോഡ കുഷാക്ക് ഒനിക്‌സ് പ്ലസ് 115ബിഎച്പി, 1.0എല്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിന്‍, മാനുവല്‍ ഗിയര്‍ബോക്സ് കോമ്പിനേഷന്‍ എന്നിവയില്‍ മാത്രം ലഭ്യമാണ്. കാര്‍ബണ്‍ സ്റ്റീല്‍, കാന്‍ഡി വൈറ്റ് എന്നീ രണ്ട് വര്‍ണ്ണ ഓപ്ഷനുകളില്‍ ഈ മോഡല്‍ തിരഞ്ഞെടുക്കാം. കുഷാക്കിന് പുറമേ, മാനുവല്‍, […]
ഏക വ്യക്തിനിയമം യോചിച്ചും വിയോചിച്ചും
വെറുമൊരു രാഷ്ട്രീയപ്രചാരണവിഷയം മാത്രമാവരുത് ഏക സിവില്‍കോഡ് ചിന്ത. ഇന്ത്യയെപ്പോലെ വിവിധ മതങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അതിനെ മതേതരമായി കാണാനുള്ള മനസ്സ് കാണിക്കണം. രാഷ്ട്രീയലക്ഷ്യങ്ങളുള്ളവരുടെ കെണികളില്‍ അകപ്പെടാതെ പ്രായോഗിക സമീപനം സ്വീകരിക്കാന്‍ എല്ലാ മതവിഭാഗങ്ങളും തയ്യാറാകണം. ജനങ്ങള്‍ സ്വമേധയാ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന നിയമാനുസൃതമായ ഭേദഗതിയും പരിഷ്‌കരവുമാണ് നിയമത്തില്‍ ആവശ്യം. ഈ ചര്‍ച്ചകള്‍ സത്യത്തില്‍ എന്തെങ്കിലും പ്രയോജനം ചെയ്യണമെങ്കില്‍ ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ ആദ്യം ഇതുസംബന്ധമായി കരടുബില്‍ കൊണ്ടുവരണം. ‘ഏക വ്യക്തിനിയമം യോചിച്ചും വിയോചിച്ചും’. എഡിറ്റര്‍ – ഹരിലാല്‍ […]
ദഹനപ്രക്രിയയ്ക്ക് ഏലയ്ക്ക ഏറെ സഹായകം!
ആരോഗ്യകരമായ ദഹനപ്രക്രിയയ്ക്ക് ഏലയ്ക്ക ഏറെ സഹായകമാണ്. ദഹനപ്രക്രിയയെ എളുപ്പത്തില്‍ ആക്കുകയും അതോടൊപ്പം ‘ഗ്യാസ്ട്രബിള്‍’ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്ത് കൊണ്ട് മികച്ച ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നതാണ് ഏലയ്ക്കയുടെ പ്രധാന ഗുണം. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കും. അതിനാല്‍, ഭക്ഷണത്തില്‍ ഏലയ്ക്ക ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ചുമ, ജലദോഷം, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏലയ്ക്ക വളരെ നല്ലതാണ്. തൊണ്ടയിലെ അണുബാധ, ചുമ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഏലയ്ക്ക പൊടിച്ചതില്‍ അല്‍പം തേന്‍ […]
രാത്രി വാര്‍ത്തകള്‍
ജി 20 ഉല്‍സവം. 21 അംഗ രാജ്യങ്ങള്‍ അടക്കം മുപ്പതു രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന ഉച്ചകോടിക്കു ഡല്‍ഹിയില്‍ തുടക്കം. രാഷ്ട്രത്തലവന്മാര്‍ ഇന്നു വൈകുന്നേരത്തോടെ ഡല്‍ഹിയില്‍ എത്തി. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതു അവധി പ്രഖ്യാപിച്ചതിനു പുറമേ, ആരോടും പുറത്തിറങ്ങരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പല പ്രധാന റോഡുകളിലും ഗതാഗതം നിരോധിച്ചിട്ടുമുണ്ട്. പുതുപ്പള്ളിയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ നിയമസഭാ സമ്മേളനം ആരംഭിക്കുന്ന തിങ്കളാഴ്ച രാവിലെ പത്തിന്. സത്യപ്രതിജ്ഞയ്ക്കുശേഷമാണ് സഭയില്‍ മറ്റു നടപടികള്‍ ഉണ്ടാകൂ. കരുവന്നൂര്‍ ബാങ്ക് […]
പ്രകടനത്തിനിടെ അക്രമം നടത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ഇടത് സ്ഥാനാർത്തി ജെയ്ക് സി തോമസിന്റെ ആരോപണം
പ്രകടനത്തിനിടെ അക്രമം നടത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ഇടത് സ്ഥാനാർത്തി ജെയ്ക് സി തോമസിന്റെ ആരോപണം. ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയെ വീട് കയറി ആക്രമിക്കുകയാണ് ചെയ്തത്. കട അടിച്ചു തകർക്കുകയും ചെയ്തു. ഇരു കൂട്ടരും തമ്മിൽ സംഘർഷമുണ്ടായെന്ന വാദം തെറ്റാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളാണ് അക്രമത്തിന് നേതൃത്വം നൽകിയത്. 2 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റുവെന്നും നടന്നത് യൂത്ത് കോൺഗ്രസിന്റെ ഏകപക്ഷീയ അക്രമമാണെന്നും ജെയ്ക് ആരോപിച്ചു.
