പ്രകടനത്തിനിടെ അക്രമം നടത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ഇടത് സ്ഥാനാർത്തി ജെയ്ക് സി തോമസിന്റെ ആരോപണം. ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയെ വീട് കയറി ആക്രമിക്കുകയാണ് ചെയ്തത്. കട അടിച്ചു തകർക്കുകയും ചെയ്തു. ഇരു കൂട്ടരും തമ്മിൽ സംഘർഷമുണ്ടായെന്ന വാദം തെറ്റാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളാണ് അക്രമത്തിന് നേതൃത്വം നൽകിയത്. 2 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റുവെന്നും നടന്നത് യൂത്ത് കോൺഗ്രസിന്റെ ഏകപക്ഷീയ അക്രമമാണെന്നും ജെയ്ക് ആരോപിച്ചു.
പ്രകടനത്തിനിടെ അക്രമം നടത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ഇടത് സ്ഥാനാർത്തി ജെയ്ക് സി തോമസിന്റെ ആരോപണം
