പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവും മുൻ എം.എൽ.എയുമായ എം. സ്വരാജ്. അന്തരിച്ച ഉമ്മൻ ചാണ്ടിയും ജെയ്ക് സി തോമസും തമ്മിലാണ് മത്സരം ഉണ്ടായത്. മരണപെട്ട ആളുകളോട് സഹതാപം കാണിക്കുന്ന രീതി ഉപതെരഞ്ഞെടുപ്പുകളിലുണ്ട്. ഈ സഹതാപം അടുത്ത തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ല. അതാണ് അരുവിക്കരയിൽ കണ്ടത്. ബി.ജെ.പി എല്ലാ കാലത്തും വോട്ട് കച്ചവടക്കാരാണെന്നും എം. സ്വരാജ് ആരോപിച്ചു.
ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി ക്രിസ്റ്റൽ രാജിനെ റിമാൻഡ് ചെയ്തു
ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി ക്രിസ്റ്റൽ രാജിനെ റിമാൻഡ് ചെയ്തു. പ്രതി ക്രിസ്റ്റൽ രാജിനെതിരെ പോക്സോ, ബലാത്സംഗം, ഭവനഭേദനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രതിയെ 7 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. കസ്റ്റഡി അപേക്ഷ പോക്സോ കോടതി തിങ്കളാഴ്ച പരിഗണിക്കും.
ഇന്ത്യയുടെ സാഹോദര്യം, സമത്വം തുടങ്ങി എല്ലാം ഭീഷണിയിലാണെന്ന് എം കെ സ്റ്റാലിൻ
ഇന്ത്യയുടെ സാഹോദര്യം, സമത്വം തുടങ്ങി എല്ലാം ഭീഷണിയിലാണെന്നും രാജ്യത്തെ രക്ഷിക്കാൻ കേരളവും തമിഴ്നാടും രണ്ട് കുഴൽ തോക്കു പോലെ പ്രവർത്തിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ. രാജ്യത്തെ രക്ഷിക്കാൻ മാധ്യമ പ്രവർത്തരും ബാധ്യസ്ഥരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.ഉദയനിധി വംശഹത്യക്ക് ആഹ്വാനം ചെയ്തുവെന്നത് വ്യാജപ്രചാരണമാണ്. ഉദയനിധി എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെയുള്ള പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം ശരിയായില്ല. ഉദയനിധിയുടെ പരാമർശം ജാതീയതയ്ക്കും സ്ത്രീകൾക്കുമെതിരായ വിവേചനങ്ങൾക്ക് എതിരെയാണ്. ഏതെങ്കിലും മതത്തെയോ മത […]
2,200 വര്‍ഷമായിട്ടും തുറക്കാന്‍ ഭയക്കുന്ന ശവകുടീരം
യുദ്ധം ചെയ്തും വെട്ടിപ്പിടിച്ചും ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളേയും ആദ്യമായി ഒരൊറ്റ ഭരണത്തിനു കീഴിലാക്കിയ ചക്രവര്‍ത്തിയാണ് ക്വിന്‍ ഷു ഹുവാംഗ്. ബിസി 221 മുതല്‍ ബിസി 210 വരെ ചൈന ഭരിച്ച ചക്രവര്‍ത്തി. അതേ, 2200 വര്‍ഷം മുമ്പു ചൈന ഭരിച്ച ചക്രവര്‍ത്തി. ലോക പ്രശസ്തമായ ടെറോക്കോട്ട സൈന്യത്തിന്റെ സൃഷ്ടാവാണ് ഈ ചക്രവര്‍ത്തി. ഈ സേനയെ സൃഷ്ടിച്ചത് എന്തിനാണെന്നോ, സ്വന്തം ശവകുടീരം സംരക്ഷിക്കാന്‍. ക്വിന്‍ ഷു ഹുവാംഗിന്റെ ശവകുടീരം കണ്ടെത്തിയത് 1974-ലാണ്. ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ കര്‍ഷകരാണ് ശവകുടീരം […]
ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച
ചാണ്ടി ഉമ്മൻ തിങ്കളാഴ്ച്ച എം എൽ എ യായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ട്. അതോടൊപ്പം വോട്ട് രേഖപ്പെടുത്തിയ ബൂത്തിൽ പോലും തിളങ്ങാനാകാതെ എൽ.ഡി.എഫ്. സ്ഥാനാർഥി ജെയ്ക്ക് സി. തോമസ്. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ ബൂത്തിലും ഇടതുപക്ഷത്തിന് യുഡിഎഫിനെ മറികടക്കാനായില്ല.
മണർകാട് യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ സംഘർഷം
പുതുപ്പള്ളിയിൽ ഫലം പുറത്തുവന്നതോടെ മണർകാട് യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ സംഘർഷം. സംഘർഷം അയവില്ലാതെ തുടരുന്നതിനാൽ പൊലീസ് സംഘം സ്ഥലത്തെത്തി ലാത്തിവീശി. ഇരു വിഭാഗങ്ങളും തമ്മിൽ പ്രദേശത്ത് സംഘർഷം നീണ്ടു നിൽക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് ആക്രമിക്കാൻ സി പി എം പ്രവർത്തകർ ശ്രമിച്ചു എന്നാണ് കോൺഗ്രസിന്റെ ആരോപണം.
പ്രതികരണവുമായി എൽഡിഎഫും,ബിജെപിയും
ഏകപക്ഷീയമായ വിധിതിര്‍പ്പിനില്ലെന്നും പുതുപ്പള്ളിയുടെ വികസനത്തിനായുള്ള രാഷ്ട്രീയ സമരങ്ങള്‍ തുടരുമെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി. തോമസ്. അതോടൊപ്പം പുതുപ്പളളിയിൽ യുഡിഎഫ് വിജയത്തിന്റെ പ്രധാന ഘടകം സഹതാപ തരംഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭരണ വിരുദ്ധ തരംഗമടക്കം പ്രതിഫലിച്ചു. തെരഞ്ഞെടുപ്പ് ഫലം താത്കാലികം മാത്രമാണ്. അസാധാരണ വിധി എഴുത്തായി വിലയിരുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 8
*1985 മികച്ച ജനപ്രിയ ഗായിക?* : https://youtu.be/fqkXbWDkauU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾പുതുപ്പള്ളിയില്‍ ചാണ്ടിപ്പെരുന്നാള്‍. 37,719 വോട്ടിന്റെ ഭൂരിപക്ഷം. വോട്ടുനില: യുഡിഎഫ്- 80,144, എല്‍ഡിഎഫ്-42,425, ബിജെപി- 6554. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്നാണ് ചാണ്ടി ഉമ്മന്റെ ജയം. 2011 ല്‍ സിപിഎമ്മിന്റെ സുജ സൂസന്‍ ജോര്‍ജിനെതിരെ ഉമ്മന്‍ചാണ്ടി നേടിയ 33,255 വോട്ടുകളുടെ റിക്കാര്‍ഡ് ഭൂരിപക്ഷത്തെ മകന്‍ ചാണ്ടി മറികടന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം […]
വോട്ട് കുറഞ്ഞത് പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ
യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നുവെന്നും പുതുപ്പള്ളി വിധിയുടെ വിജയത്തിന് അടിസ്ഥാനം സഹതാപമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലല്ലെന്നും, ആയിരത്തിലധികം വോട്ടു കുറഞ്ഞത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ പുതുപ്പള്ളിയിലെ അടിത്തറയിൽ ഒരു കോട്ടവും വന്നിട്ടില്ല. മരണാന്തര ചടങ്ങ് കഴിയുന്നതിന് മുമ്പ് നടന്ന ഉപതെരെഞ്ഞെടുപ്പിൽ സഹതാപമുണ്ടായെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി ഈ മാസം 12 ന് തന്നെ പരിഗണിക്കും
മുഖ്യമന്ത്രി പിണറായി വിജയനടക്കം ഉൾപ്പെട്ട എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി ഈ മാസം 12 ന് തന്നെ പരിഗണിക്കും. കേസ് ചൊവ്വാഴ്ച്ചത്തേക്ക് സുപ്രീം കോടതി വീണ്ടും ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് സുര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.ഇതുവരെ 34 തവണയാണ് ലാവ്ലിൻ കേസ് മാറ്റിവച്ചിട്ടുള്ളത്. അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനുൾപ്പെടെ ആകെ ഒമ്പത് പ്രതികളാണുള്ളത്.
