ഇന്ത്യയിലെ ആദ്യത്തെ യുപിഐ എടിഎം അവതരിപ്പിച്ച് ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വീസസ്. വ്യത്യസ്ഥവും നൂതനവുമായ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന ഈ അത്യാധുനിക എടിഎം മെഷീനിന് ‘ഹിറ്റാച്ചി മണി സ്‌പോട്ട് യുപിഐ എടിഎം’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പുതിയ നീക്കം. കാര്‍ഡ്ലെസ് സംവിധാനമാണ് യുപിഐ എടിഎം. ഉപഭോക്താക്കള്‍ക്ക് യുപിഐ എടിഎമ്മില്‍ പണം പിന്‍വലിക്കാന്‍ എടിഎം കാര്‍ഡിന്റെ ആവശ്യമില്ല. എടിഎമ്മിന്റെ സ്‌ക്രീനില്‍ തെളിയുന്ന ക്യുആര്‍ കോഡ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് […]
ടെക്‌നോ സ്പാര്‍ക്ക് 10 പ്രോ മൂണ്‍ എക്‌സ്‌പ്ലോറര്‍
ഇന്ത്യന്‍ ഉപഭോക്താക്കളെ മാത്രം ലക്ഷ്യമിട്ട് പുതിയൊരു ഹാന്‍ഡ്‌സെറ്റ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ടെക്‌നോ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടെക്‌നോ സ്പാര്‍ക്ക് 10 പ്രോ മൂണ്‍ എക്‌സ്‌പ്ലോറര്‍ എഡിഷനാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ടെക്‌നോ സ്പാര്‍ക്ക് 10 പ്രോ ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് ടെക്‌നോ മൂണ്‍ എക്‌സ്‌പ്ലോറര്‍ എഡിഷനും എത്തുന്നത്. 6.78 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡോട്ട്-ഇന്‍ ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും, 270 ഹെര്‍ട്‌സ് ടച്ച് സാംപ്ലിംഗ് […]
‘കണ്ണൂര്‍ സ്‌ക്വാഡ്’ ചിത്രത്തിന്റെ ട്രെയ്ലര്‍
മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ‘കണ്ണൂര്‍ സ്‌ക്വാഡ്’ ചിത്രത്തിന്റെ ട്രെയ്ലര്‍ ശ്രദ്ധ നേടുന്നു. 14 മണിക്കൂറിനുള്ളില്‍ 1.3 മില്യണ്‍ വ്യൂസ് ആണ് ട്രെയ്ലര്‍ നേടിയിരിക്കുന്നത്. ഗ്രേറ്റ് ഫാദര്‍, പുതിയ നിയമം എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹനായിരുന്ന റോബി രാജിന്റെ ആദ്യ സംവിധാന സംരംഭമാണ് കണ്ണൂര്‍ സ്‌ക്വാഡ്. എസ്. ജോര്‍ജാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തിനോടൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജാണ്. കുറ്റാന്വേഷണ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. […]
ഓപ്പണിംഗ് കളക്ഷനില്‍ ‘പഠാന്‍’ ചിത്രത്തെ വെട്ടി ‘ജവാന്‍’
മുന്‍വിധികളെ മാറ്റി മറിച്ച് പ്രതീക്ഷയ്ക്കൊത്ത് വളര്‍ന്ന് ഷാരൂഖ് ചിത്രം ‘ജവാന്‍’. ഓപ്പണിംഗ് കളക്ഷനില്‍ ‘പഠാന്‍’ ചിത്രത്തെ വെട്ടിച്ചാണ് ‘ജവാന്‍’ മുന്നിലെത്തിയിരിക്കുന്നത്. അറ്റ്ലീ സംവിധാനം ചെയ്ത ചിത്രത്തിന്റെ ബോക്സോഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത് പ്രേക്ഷകര്‍ ജവാന്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നാണ്. 72.46 കോടിയാണ് ജവാന്‍ ആദ്യ ദിനം നേടിയിരിക്കുന്നത്. ഹിന്ദിയില്‍ 16,157 ഷോകള്‍ ആണ് ആദ്യ ദിനം നടന്നത്. ഇവിടെ നിന്നുമാത്രം 60.76 കോടി ഷാരൂഖ് ചിത്രം നേടി. തമിഴില്‍ 1,238 ഷോകളിലായി 6.41 കോടി നേടിയപ്പോള്‍ 810 ഷോകളിലായി […]
ഡീസല്‍ എന്‍ജിന്‍ ഹൈബ്രിഡ് സിസ്റ്റവുമായി ടൊയോട്ട
ടര്‍ബോ ഡീസല്‍ എന്‍ജിനുകളില്‍ ഉപയോഗിക്കാവുന്ന 48 വോട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായി ടൊയോട്ട എത്തിയിരിക്കുന്നു. ഹൈടെക്‌സ്, ലാന്‍ഡ് ക്രൂസര്‍ പ്രാഡോ തുടങ്ങിയ വാഹനങ്ങളിലായിരിക്കും ഈ ഹൈബ്രിഡ് സിസ്റ്റം ആദ്യം ഉപയോഗിക്കുക. തുടര്‍ന്ന് ഫോര്‍ച്യൂണറിലും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മോട്ടര്‍ ജനറേറ്ററും ഒരു പവര്‍ സ്പ്ലിറ്റിങ് ഡിവൈസുമായാണ് ഈ ഹൈബ്രിഡ് സാങ്കേതിക വിദ്യ എത്തിയത്. വലുപ്പവും ഭാരവും കുറഞ്ഞ ഈ സിസ്റ്റം നിലവിലെ പവര്‍ട്രെനിലേക്ക് എളുപ്പം ഘടിപ്പിക്കാന്‍ സാധിക്കും. ബെല്‍റ്റ് ഡ്രിവണ്‍ ഇലക്ട്രിക് മോട്ടര്‍ ഉപയോഗിക്കുന്ന ഈ സിസ്റ്റം […]
ഉണ്ണിക്കുട്ടന്‍ അക്ഷരം പഠിച്ചേ
രാജീവ് ഒതയമംഗലത്തിന്റെ ഈ കുട്ടിക്കഥാസമാഹാരം നമ്മുടെ വീട്ടിലെ ഏറ്റവും ഇളയകുഞ്ഞുങ്ങളെ സംബോധന ചെയ്യുന്നവയാണ്. സ്വയം വായിക്കാന്‍ പ്രാപ്തരാകുന്ന കാലത്തിനും മുമ്പ് മുതിര്‍ന്നവരുടെ സഹായത്തോടെ അക്ഷരപ്പിച്ച നടക്കാന്‍ സഹായിക്കുന്ന പുസ്തകം. കഥ മാത്രമല്ല, താളത്തില്‍ ചൊല്ലാവുന്ന പാട്ടുകളും കുഞ്ഞുങ്ങളെ രസിപ്പിക്കും. കുഞ്ഞുങ്ങളുടെ മനസ്സില്‍ തങ്ങിനില്‍ക്കാനുതകുന്ന കുഞ്ഞുകുഞ്ഞു സന്ദര്‍ഭങ്ങളാണ് ഓരോ കഥയുടെയും പ്രമേയം. വായിച്ചുതുടങ്ങുന്ന കുട്ടികള്‍ക്ക് വായിച്ചുരസിക്കാനും അക്ഷരം പഠിച്ചുതുടങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ചൊല്ലിക്കൊടുക്കാനും ലളിതമായ കുട്ടിക്കഥകള്‍. ‘ഉണ്ണിക്കുട്ടന്‍ അക്ഷരം പഠിച്ചേ ..’. രാജീവ് ഒതയമംഗലത്ത്. മാതൃഭൂമി ബുക്‌സ്. വില 93 […]
ദിവസവും നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമം
ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6 എന്ന് തുടങ്ങി നമ്മുടെ ശരീരത്തിന് വേണ്ട ധാതുക്കള്‍, ഫോളേറ്റ് തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് നേന്ത്രപ്പഴം. ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ധാരാളം ഫൈബര്‍ അടങ്ങിയ നേന്ത്രപ്പഴം പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഉദര സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമേകാനും സഹായിക്കും. കൂടാതെ മലബന്ധത്തെ പ്രതിരോധിക്കാനും ഇവ സഹായിക്കും. അസിഡിറ്റിയെ തടയാന്‍ രാവിലെ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇതില്‍ നിന്നുള്ള […]
ഇത് അപ്പയുടെ 13-ാമത്തെ വിജയമെന്ന് ചാണ്ടി ഉമ്മൻ
ഉപതെരഞ്ഞെടുപ്പിലെ വിജയം ഉമ്മൻചാണ്ടിയുടെ 13 മത്തെ വിജയമായി കണക്കാക്കുന്നതായി ചാണ്ടി ഉമ്മൻ.അപ്പയെ സ്നേഹിച്ചവരുടെ ജയമാണിത്. എന്നിലർപ്പിച്ച വിശ്വാസത്തിന് ഭംഗം വരുത്തില്ല. പുതുപ്പള്ളി വോട്ട് ചെയ്തത് വികസന തുടർച്ചക്ക് വേണ്ടിയാണ്. വികസന തുടർച്ചക്ക് ഞാനും പുതുപ്പള്ളിക്ക് ഒപ്പം ഉണ്ടാകും. ഒറ്റക്കട്ടായി പുതുപ്പള്ളിക്കായി പ്രവർത്തിക്കാം. എനിക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരുമെല്ലാം എന്നെ സംബന്ധിച്ച് ഒരുപോലെയാണ്. ഒരുമിച്ച് ഒറ്റക്കെട്ടായി നമുക്ക് പ്രവർത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ദേശീയ നേതൃത്വത്തിനും നന്ദിയറിയിച്ച അദ്ദേഹം, പുതുപ്പള്ളിയിലെത്തിച്ച നേതാക്കൻമാർക്കെല്ലാം പേരെടുത്ത് പറഞ്ഞ് നന്ദിയറിച്ചു.
മധ്യാഹ്ന വാര്‍ത്തകള്‍
പുതുപ്പള്ളിയില്‍ ചാണ്ടിപ്പെരുന്നാള്‍. 37,213 വോട്ടിന്റെ ഭൂരിപക്ഷം. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്നാണ് ചാണ്ടി ഉമ്മന്റെ ജയം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരപിക്ഷം 9044 വോട്ടാക്കി കുറച്ച് വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ പറപ്പിച്ചിരിക്കുകയാണ് ചാണ്ടി ഉമ്മന്‍. 2011 ല്‍ സിപിഎമ്മിന്റെ സുജ സൂസന്‍ ജോര്‍ജിനെതിരെ ഉമ്മന്‍ചാണ്ടി നേടിയ 33,255 വോട്ടുകളുടെ റിക്കാര്‍ഡ് ഭൂരിപക്ഷത്തെ മകന്‍ ചാണ്ടി മറികടന്നു. താക്കോല്‍ വൈകിയതുമൂലം വോട്ടെണ്ണല്‍ 15 മിനിറ്റു വൈകി. […]
ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്ന് ചാണ്ടി ഉമ്മന്റെ ജയം
പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ ജയം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ എതിർ സ്ഥാനാർത്ഥിയായിരുന്ന ജെയ്ക്ക് സി തോമസിനെ ചാണ്ടി ഉമ്മന്‍ ബഹുദൂരം പിന്നിലാക്കി. യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ 14,726 വോട്ടുകൾ കൂടിയപ്പോൾ എൽഡിഎഫിന് 12,684 വോട്ടുകൾ കുറഞ്ഞു. വെറും 6447 വോട്ടുകൾ മാത്രം നേടാനായ ബിജെപി പുതുപ്പള്ളിയിലും നാണംകെട്ടു.
