മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ‘കണ്ണൂര്‍ സ്ക്വാഡ്’ ചിത്രത്തിന്റെ ട്രെയ്ലര് ശ്രദ്ധ നേടുന്നു. 14 മണിക്കൂറിനുള്ളില്‍ 1.3 മില്യണ്‍ വ്യൂസ് ആണ് ട്രെയ്ലര് നേടിയിരിക്കുന്നത്. ഗ്രേറ്റ് ഫാദര്‍, പുതിയ നിയമം എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹനായിരുന്ന റോബി രാജിന്റെ ആദ്യ സംവിധാന സംരംഭമാണ് കണ്ണൂര്‍ സ്ക്വാഡ്. എസ്. ജോര്‍ജാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തിനോടൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന് റോണി ഡേവിഡ് രാജാണ്. കുറ്റാന്വേഷണ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സുഷിന് ശ്യാമും എഡിറ്റര്‍ പ്രവീണ്‍ പ്രഭാകറുമാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേയര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം നിര്‍വഹിക്കുന്നത്. പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, അതിരംപള്ളി, പൂനെ, മുംബൈ എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍സ്.
‘കണ്ണൂര്‍ സ്ക്വാഡ്’ ചിത്രത്തിന്റെ ട്രെയ്ലര്
