മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേർന്ന് കരിമണൽ കമ്പനിയിൽ നിന്നും 1.72 കോടിയാണ് കൈപ്പറ്റിയതെന്നാണ് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോര്‍ഡ് രേഖകളിലുള്ളത് ഇത്രയേറെ പ്രധാനപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി എന്ത് കൊണ്ട് മറുപടി നൽകാൻ തയ്യാറാകുന്നില്ലെന്ന ചോദ്യവുമായി നിയമസഭയിൽ മാത്യു കുഴൽനാടൻ എംഎൽഎ. നിയമസഭയിൽ അംഗമല്ലാത്ത ആൾക്കെതിരെയാണ് ആരോപണമെന്ന് മന്ത്രി എം. ബി രാജേഷ് മറുപടി പറഞ്ഞു.
മാസപ്പടി ആരോപണം നിയമസഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ എംഎൽഎ
