Posted inആരോഗ്യം

വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും

വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നതിന് ഒരേ സമയം ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഭാരവും കുടവയറും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെറും വയറ്റിലെ വ്യായാമമാണ് ഏറ്റവും പ്രയോജനകരം. വയറ്റില്‍ ഒന്നുമില്ലാത്തതിനാല്‍ വ്യായാമത്തിനായുള്ള ഊര്‍ജത്തിനു വേണ്ടി ശരീരം ശേഖരിച്ചു വച്ചിരിക്കുന്ന കൊഴുപ്പ് കത്തിക്കും. കൂടുതല്‍ കാലറി കത്തിച്ചു കളയാനും ദിവസം മുഴുവന്‍ ഊര്‍ജം പ്രദാനം ചെയ്യാനും സഹായിക്കുന്നു. ഇത് ഭാരം കുറയ്ക്കാന്‍ സഹായകമാണ്. പ്രമേഹ രോഗികള്‍ക്കും വെറും വയറ്റിലെ വ്യായാമം ഗുണകരമാണ്. ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. എന്നാല്‍ ഈ വ്യായാമരീതി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ക്ഷേത്ര പൂജാരിമാരാകാന്‍ മൂന്ന് സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി തമിഴ്നാട് സര്‍ക്കാര്‍

ഇത് ഉൾക്കൊള്ളലിന്റേയും, സമത്വത്തിന്റെയും പുതിയ യുഗത്തെ കുറിക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.എസ് രമ്യ, എസ് കൃഷ്ണവേണി, എൻ രഞ്ജിത എന്നിവർ തിരുച്ചിറപ്പള്ളിക്കടുത്തുള്ള ശ്രീരംഗത്തിലെ ശ്രീ രംഗനാഥ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അർച്ചകർ പയിർച്ചിയിലാണ് പരിശീലനം നേടിയത്. മൂന്ന് സ്ത്രീകളും ഒരു വർഷം കൂടി പ്രമുഖ ക്ഷേത്രങ്ങളിൽ പരിശീലനം നേടും. അതിനുശേഷം യോഗ്യതയുടെ അടിസ്ഥാനത്തിൽ അവരെ പൂജാരിമാരുടെ നിയമനത്തിനായി പരിഗണിക്കും.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന നവംബറോടെ മന്ത്രിസഭാ പുന:സംഘടയ്ക്കു സാധ്യത. സ്പീക്കര്‍ ഷംസീറിനെ മന്ത്രിയാക്കി ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ സ്പീക്കറാക്കിയേക്കും. ഘടകക്ഷികളുടെ മന്ത്രി സ്ഥാനം വച്ചുമാറണമെന്ന മുന്‍ധാരണയനുസരിച്ച് ഗതാഗാത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറിയേക്കും. പകരം കടന്നപ്പള്ളി രാമചന്ദ്രനേയും കെ.ബി. ഗണേഷ്‌കുമാറിനേയും മന്ത്രസഭയില്‍ എടുത്തേക്കും. ഗതാഗതവകുപ്പ് വേണ്ടെന്ന് ഗണേഷ്‌കുമാര്‍ നേരത്തേ അറിയിച്ചിട്ടുണ്ട്. മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് അറിയില്ലെന്നും ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കണ്‍വീനര്‍ ഇ.പി ജയരാജന്‍. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ

മന്ത്രിസഭാ പുനഃസംഘടന പാര്‍ട്ടിയോ മുന്നണിയോ ചര്‍ച്ചചെയ്തിട്ടില്ല, നാലുപാര്‍ട്ടികള്‍ക്ക് പകുതിസമയം എന്ന ധാരണ മുന്നണിയിലുണ്ട്. സ്പീക്കറെ മാറ്റുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. ഗണേഷ് കുമാറിനു മന്ത്രിയാകാതിരിക്കാനുള്ള പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. അതോടൊപ്പം എല്‍.ഡി.എഫിലെ മുന്‍ ധാരണപ്രകാരം മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മാറുമെന്നാണ് സൂചന.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യുഡിഎഫ് മലർന്നു കിടന്ന് തുപ്പുന്നുവെന്ന് എകെ ബാലൻ

സോളാർ ഗൂഢാലോചനക്ക് പിന്നിൽ ആരാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും, ഗൂഢാലോചനയിൽ യുഡിഎഫിന്റെ സിബിഐ അന്വേഷണ ആവശ്യം മലർന്നുകിടന്നു തുപ്പൽ മാത്രമാണെന്നും എ കെ ബാലൻ. അന്വേഷണത്തിന് ഉമ്മൻ ചാണ്ടിയുടെ കുടുംബം സമ്മതിക്കില്ല. കാരണം ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന് ചാണ്ടി ഉമ്മന് അറിയാമെന്നും എകെ ബാലൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

എറണാകുളം കടമക്കുടിയിൽ സാമ്പത്തിക ബാധ്യതയിൽ നിജോയും കുടുംബവും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓണ്‍ലൈൻ ആപ്പ് കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. ഏത് ആപ്പിൽ നിന്നുമാണ് വായ്പയെടുത്തെന്ന് കണ്ടെത്താനും, നിജോയുടെ ഭാര്യ ശിൽപയുടെ ഫോണ്‍ പരിശോധിക്കാനും വരാപ്പുഴ പൊലീസിന് കഴിഞ്ഞിട്ടില്ല.ശിൽപയുടെ ഫോണിലാണ് വായ്പ ഇടപാടുകൾ നടന്നത് ഈ ഫോണിലേക്കാണ് സന്ദേശങ്ങളും വരുന്നത്. സൈബർ വിദഗ്ദ്ധരുടെ സഹായത്തോടെ ഉടൻ ഫോണ്‍ പരിശോധിക്കുമെന്നാണ് റിപ്പോർട്ട്

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അലൻസിയറിന്റെ പ്രതികരണം നിർഭാ​ഗ്യകരമെന്ന് മന്ത്രി ആർ ബിന്ദു

നടൻ അലൻസിയറിന്റെ പ്രതികരണം പുരുഷാധിപത്യ ബോധത്തിന്റെ ബഹുസ്പുരണമാണെന്ന് മന്ത്രി ആർ ബിന്ദു. ഒരിക്കലും അത്തരമൊരു വേദിയിൽ നടത്താൻ പാടില്ലായിരുന്നു. നിർഭാഗ്യകരമായിപ്പോയി,അത് ഒഴിവാക്കേണ്ടതായിരുന്നു. നിരന്തരമുള്ള ബോധവത്കരണത്തിലൂടെ മാത്രമേ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കാനാവൂ എന്നും ആർ ബിന്ദു പ്രതികരിച്ചു. എന്നാൽ പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കുന്നു എന്ന പ്രസംഗത്തിൽ തെറ്റില്ലെന്നും പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്നും അലൻസിയർ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആൻഡമാൻ ദ്വീപിൽ വൻ രാസ ലഹരി വേട്ട

കേരളത്തില്‍ നിന്നുള്ള കസ്റ്റംസ് പ്രിവന്റിവ് എക്സൈസ് സംയുക്ത പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. 100 കോടിയുടെ മയക്കുമരുന്നാണ് അധികൃതര്‍ കണ്ടെത്തി നശിപ്പിച്ചത്. നാല് വര്‍ഷം മുന്‍പ് ലഹരി മാഫിയ സംഘം കടലില്‍ മുക്കിയ കപ്പലിലെ മയക്കുമരുന്നാണ് വ്യാപകമായി തീരത്ത് എത്തിയത്. മഞ്ചേരിയില്‍ 3 മലയാളികള്‍ നേരത്തെ 500 ഗ്രാം മെത്താംഫെറ്റമിനുമായി എക്സൈസിന്റെ പിടിയിലായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്തരം ഒരു വലിയ ഓപ്പറേഷനിലേക്ക് എത്തിച്ചേർന്നതെന്നാണ് റിപ്പോർട്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മന്ത്രിസഭാ പുന:സംഘടനയെ പറ്റി ചർച്ച നടന്നിട്ടില്ലെന്ന് ആൻ്റണി രാജു

മന്ത്രി സ്ഥാനം ഒഴിയുന്നതിനോട് ഒരു ബുദ്ധിമുട്ടുമില്ല. ഒരു നിയോജക മണ്ഡലം നോക്കുന്നതാണ് സംസ്ഥാനം നോക്കുന്നതിനേക്കാൾ നല്ലതെന്ന് മന്ത്രി ആൻറണി രാജു. മുന്നണി തീരുമാനം നടപ്പാക്കാനുള്ള ദിവസം ഇന്നല്ല. പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടുമോയെന്ന് ഞാനല്ല പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ വരുന്ന വാർത്തകൾ മാധ്യമ സൃഷ്ടി മാത്രമാണ്. എൽഡിഎഫ് കൺവീനർ പറയുന്നതിന് വിരുദ്ധമാണ് വാർത്തകളെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആദിത്യ എല്‍ വണ്ണിന്റെ നാലാം ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം

മൗറീഷ്യസ്, ബംഗളുരു, ശ്രീഹരിക്കോട്ട, പോര്‍ട്ട്ബ്ലെയര്‍ എന്നിവിടങ്ങളിലെ ഐഎസ്ആര്‍ഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകളിലാണു ആദിത്യ എല്‍ വണ്ണിന്റെ ഭ്രമണപഥം ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചത്.ആദിത്യ എല്‍ വണ്‍, ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയില്‍ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടെന്നും,കൃത്രിമ ഉപഗ്രഹത്തിന്റെ നാലാമത് ഭ്രമണപഥം ഉയര്‍ത്തല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പൂര്‍ത്തിയായതായും ഐഎസ്ആര്‍ഒ അറിയിച്ചു.