ജീവിതം കരുപ്പിടിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളിലെ അവസാനശ്രമമായാണ് കഥാനായകന്റെ സൗദിയിലേക്കുള്ള പ്രവാസയാത്ര. കര്‍മ്മങ്ങള്‍ക്കനുസരിച്ച് കഷ്ടതകള്‍ നിറഞ്ഞ കാലങ്ങള്‍ നല്‍കുന്നതും സൗഭാഗ്യകരമായ സമയം പ്രദാനം ചെയ്യുന്നതും നിയതിയത്രെ. വിധിയുടെ പര്യായം ദുരാനുഭവവും ക്രൂരതയും അല്ലെന്ന് ജോസിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തില്‍ ഉണ്ടാവുന്ന ഐശ്വര്യങ്ങളും നന്മകളും വിധിയുടെ ഭാഗം തന്നെയാണെന്ന് അംഗീകരിക്കാന്‍ ആരും തയ്യാറാവില്ലല്ലോ. അതും നിയതിയുടെ നിശ്ചയങ്ങള്‍ തന്നെയാണ് എന്നും ആ ജീവിതം വ്യക്തമാക്കുന്നു. ‘നിയതം’. ഇഗ്‌നേഷ്യസ് വാര്യത്ത്. ഗ്രീന്‍ ബുക്‌സ്. വില 370 രൂപ.
കാപ്പി തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മെച്ചപ്പെടുത്തും!
പലരുടെയും ദിവസം തുടങ്ങുന്നത് കാപ്പിയില്‍ നിന്നാണ്. ക്ഷീണം മാറ്റാനും ബോറടിച്ചിരിക്കുമ്പോള്‍ കുറച്ച് ഉന്മേഷം കിട്ടാനുമെല്ലാം കാപ്പിയെ ആശ്രയിക്കുന്നവരാണ് നമ്മളെല്ലാം. ഇങ്ങനെ കാപ്പി പ്രേമികള്‍ പെരുകുന്നതിനൊപ്പം വിപണിയില്‍ ലഭ്യമായിട്ടുള്ള കാപ്പി വെറൈറ്റികളും അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഹൃദയസംബന്ധമായ ആശങ്കകള്‍ അകറ്റാനുമൊക്കെ സഹായിക്കുന്ന കാപ്പി തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മെച്ചപ്പെടുത്തും. കാര്യങ്ങള്‍ നന്നായി ഓര്‍ത്തിരിക്കാനും മനഃപാഠമാക്കാനും കാപ്പി നല്ലതാണെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്. മൈന്‍ഡ്വാച്ച് എന്നൊരു ഉപകരണം നിര്‍മ്മിച്ചാണ് ഗവേഷകര്‍ പഠനത്തില്‍ പങ്കെടുത്ത […]
രാത്രി വാര്‍ത്തകള്‍
അര്‍ഹതയില്ലാത്തവര്‍ക്കു സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കിയെന്നും നികുതി പിരിവില്‍ പിഴവുണ്ടായെന്നും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സിഎജി റിപ്പോര്‍ട്ട്. ആര്‍ടിഒ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72.98 കോടി രൂപയുടെ നികുതി ചുമത്തിയില്ല. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ 38,270 വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്. ബജറ്റില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വകയിരുത്തിയ തുക ഫലപ്രദമായി വിനിയോഗിച്ചില്ല. നിരസിക്കപ്പെട്ട അപേക്ഷകളിലെ തെറ്റുകള്‍ തിരുത്തുന്നതിനു പകരം പുതിയ അപേക്ഷകള്‍ സ്വീകരിച്ചതു മൂലമാണ് അനര്‍ഹര്‍ക്ക് സാമൂഹ്യ സുരരക്ഷാ പെന്‍ഷന്‍ കിട്ടിയത്. മരിച്ച 4039 പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ […]
ദേശീയ മാധ്യമങ്ങളിലെ ഒരു വിഭാഗം അവതാരകരെ ബഹിഷ്ക്കരിക്കാൻ തീരുമാനിച്ച് ഇന്ത്യ മുന്നണി
ദേശീയ മാധ്യമങ്ങളിലെ ഒരു വിഭാഗം അവതാരകരെ ബഹിഷ്ക്കരിക്കാൻ തീരുമാനിച്ച് ഇന്ത്യ മുന്നണി. 14 അവതാരകരുടെ പട്ടിക പാർട്ടി പുറത്തുവിട്ടു. ഇവർ പ്രതിപക്ഷ പാർട്ടികളോട് ശത്രുത മനോഭാവം പുലർത്തുന്നുവെന്നാണ് ബഹിഷ്കരണ തീരുമാനത്തിലെ വിശദീകരണം. രാജ്യത്തെ ഭിന്നിപ്പിക്കുന്ന ടിവി അവതാരകരെയാണ് ബഹിഷ്‌കരിക്കുന്നതെന്ന് മുന്നണി അറിയിച്ചു.
ഭൂപതിവ് നിയമ ഭേദഗതി ബില്‍ നിയമസഭ ഐക്യകണ്ഠേന പാസാക്കി
ഭൂപതിവ് നിയമ ഭേദഗതി ബില്‍ നിയമസഭ ഐക്യകണ്ഠേന പാസാക്കി. പട്ടയ മാനദണ്ഡങ്ങളുടെ ലംഘനം ക്രമവൽക്കരിച്ചു നൽകാൻ നിയമത്തിലൂടെ ഇനി സർക്കാരിന് അധികാരം നൽകുന്നതാണ് ഭേദഗതി. കൃഷി, വീട് തുടങ്ങിയ ആവശ്യങ്ങൾക്ക് പതിച്ചു നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഇതോടെ നിയമസാധുത ലഭിക്കും.
തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൽ ആശങ്കയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ
തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൽ ആശങ്കയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വ്യക്തി ജീവിതത്തിൽ കറ ഇല്ലെന്ന് തെളിയിയ്ക്കാൻ കഴിയുന്ന സാഹചര്യമുണ്ടായി എന്നും കെ സുധാകരൻ വ്യക്തമാക്കി. പിരിച്ച പണത്തിന്റെ കൃത്യം കണക്കുണ്ട്. പണം എല്ലാവർക്കും മടക്കി നൽകിയിട്ടുണ്ടെന്നും രേഖകൾ എല്ലാം കൃത്യമായി സമർപ്പിച്ചിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. പ്രശാന്ത് ബാബു രാഷ്ട്രീയ ചട്ടുകമായി പ്രവർത്തിക്കുന്നുഎന്നും സുധാകരൻ വിമർശിച്ചു.
സംസ്ഥാന സഹകരണ നിയമ ഭേദഗതി ബില്ലിനിടെ നിയമസഭയിൽ ബഹളം
സംസ്ഥാന സഹകരണ നിയമ ഭേദഗതി ബില്ലിനിടെ നിയമസഭയിൽ ബഹളം. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റിമാന്റ് റിപ്പോർട്ട് സഭയിൽ മാത്യു കുഴൽനാടൻ വായിച്ചതാണ് പ്രകോപനത്തിന് കാരണം. ഭരണപക്ഷവും സ്പീക്കറും ആവശ്യപ്പെട്ടിട്ടും റിമാന്റ് റിപ്പോർട്ട് വായന മാത്യു കുഴൽനാടൻ തുടർന്നു. ഇതോടെ സ്പീക്കർ എഎൻ ഷംസീർ പ്രതിപക്ഷ അംഗത്തിന്റെ മൈക്ക് ഓഫ് ചെയ്തു.മാത്യു കുഴൽനാടൻ പ്രകോപിതനായാണ് സഭയിൽ സംസാരിച്ചത്. തന്നെ ഭരണപക്ഷ അംഗങ്ങൾ രണ്ട് ദിവസമായി പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പറയാനുള്ളത് പറയുമെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ […]
മാധ്യമ പ്രവർത്തകനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ ജില്ലാ കോടതി വീണ്ടും വിചാരണ നടത്തും
കെഎം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യ കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതിയുടെയും, സുപ്രീം കോടതിയുടെയും ഉത്തരവിനെ തുടർന്ന്,കേസിൽ ജില്ലാ കോടതി വീണ്ടും വിചാരണ നടത്തും.
സംസ്ഥാനത്ത് നികുതി പിരിവ് കാര്യക്ഷമമല്ലെന്ന് പ്രിൻസിപ്പൽ അക്കൗണ്ട് ജനറൽ
റവന്യു വിഭാഗം സംബന്ധിച്ച സിഎജി റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രിൻസിപ്പൽ അക്കൗണ്ട് ജനറൽ.നികുതി പിരിവ് കാര്യക്ഷമമല്ലെന്നും, ഇതിനുകാരണം താഴെത്തട്ടിലെ അലംഭാവമാണെന്നും പ്രിൻസിപ്പൽ അക്കൗണ്ട് ജനറൽമാരായ എസ്.സുനിൽ രാജ്, ഡോ ബിജു ജേക്കബ് എന്നിവർ പറഞ്ഞു. ബഡ്ജറ്റിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വകയിരുത്തിയ തുക ഫലപ്രദമായി വിനിയോഗിക്കാനായില്ലെന്നും അവർ അറിയിച്ചു.
നരേന്ദ്രമോദിക്ക് ബിജെപി സ്വീകരണം ഒരുക്കിയതിനെ വിമർശിച്ച് പ്രതിപക്ഷം
ഒരു കേണലും മേജറും ജമ്മുകശ്മീര്‍ പൊലീസിലെ ഡിഎസ്പിയുമാണ് ഇന്നലെ അനന്തനാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. വിവരം പുറത്ത് വന്നതിന് ശേഷവും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബിജെപി സ്വീകരണം ഒരുക്കിയതിനെയാണ് കോണ്‍ഗ്രസും തൃണമൂലും ചോദ്യം ചെയ്തത്. മോദിയുടെ പ്രചാരണം ഒരു ദിവസത്തേക്ക് മാറ്റി വെക്കാമായിരുന്നില്ലെയെന്നും ദുരന്ത സമയത്ത് തന്നെ ആഘോഷം സംഘടിപ്പിക്കണമായിരുന്നോ എന്നും ടിഎംസി എം പി സാകേത് ഗോകലെ ചോദിച്ചു.
