കേരളത്തിൽ കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്നാട് ഇന്നലെ മുതൽ പരിശോധന ഏർപ്പെടുത്തിയിരുന്നു. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ല ജില്ലകളിലും പരിശോധന കർശനമാക്കാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. പാട്ടവയലിൽ തമിഴ്നാട് ആരോഗ്യ വിഭാഗം യൂണിറ്റ് തുറന്നിട്ടുണ്ട്. ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ചാണ് കടത്തിവിടുന്നത്.
ബിഹാറില്‍ ബോട്ട് മറിഞ്ഞ് 18 വിദ്യാര്‍ഥികളെ കാണാതായി
ബിഹാറിലെ മുസാഫര്‍പൂരിലെ ബാഗ്മതി നദിയില്‍ ബോട്ട് മറിഞ്ഞ് 18 വിദ്യാര്‍ഥികളെ കാണാതായി. 20 പേരെ രക്ഷപ്പെടുത്തി. രാവിലെ പത്തരയോടെയായിരുന്നു അപകടം. സ്കൂളിലേക്ക് പോയ കുട്ടികള്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.കാണാതായവര്‍ക്കായി സംസ്ഥാന–ദേശീയ ദുരന്തനിവാരണ സംഘങ്ങള്‍ തിരച്ചില്‍ തുടരുകയാണ്.
സാമൂഹിക സുരക്ഷാ പെൻഷൻ സംബന്ധിച്ച് സിഎജിയുടെ വിമർശനം
സർവീസ് പെൻഷൻകാർക്കും സർക്കാർ ജീവനക്കാർക്കും സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിച്ചു എന്ന് സി എ ജി റിപ്പോർട്ട്. നിർബന്ധിത സർട്ടിഫിക്കറ്റുകൾ ഇല്ലാതെ ഗുണഭോക്താക്കളെ അംഗീകരിച്ചു. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ അക്കൗണ്ടിംഗ് രീതികൾക്കെതിരെയും സിഎജി വിമർശനം ഉയർത്തിയിട്ടുണ്ട്. നികുതി ചുമത്തലിലും ഈടാക്കലിലും പിഴവുകൾ ഉണ്ടായതായും, ആര്‍ടിഒ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72.98 കോടി രൂപയുടെ നികുതി ചുമത്താതെ പോയി എന്നും റിപ്പോർട്ടിൽ പറയുന്നു.
ലക്ഷദ്വീപിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസം ഒഴിവാക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചു
ലക്ഷദ്വീപിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസം ഒഴിവാക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചു. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയ ഉത്തരവിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. നയപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മീനും മുട്ടയും നിലനിർത്തിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.ഈ നിയന്ത്രണങ്ങൾ ഏറെ വിവാദമായിരുന്നു. വലിയ സമരങ്ങൾക്ക് വരെ ലക്ഷദ്വീപ് സാക്ഷിയായ സംഭവം കൂടിയാണിത്.
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 14
*1985ലെ മികച്ച ജനപ്രിയ ഗാനം?* : https://youtu.be/C9z09QDHHjU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഉമ്മന്‍ ചാണ്ടിക്കെതിരേ ലൈംഗികാരോപണ കേസെടുക്കാന്‍ ഗൂഢാലോചന നടത്തിയതില്‍ സിബിഐ അന്വേഷണം വേണമെന്ന് യുഡിഎഫ്. ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി. അന്വേഷണം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അന്വേഷണം വേണ്ട. സിബിഐ അന്വേഷിച്ചില്ലെങ്കില്‍ നിയമവഴി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ◾ഇടുക്കിയിലെ മലയോര മേഖലയില്‍ കെട്ടിട നിര്‍മാണ വിലക്കു മറികടക്കാനുള്ള ഭൂ പതിവ് ഭേദഗതി ബില്ല് നിയമസഭയില്‍. വിഷയം […]
സനാതന ധർമ്മ പരാമർശത്തിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി
സനാതന ധർമ്മം എക്കാലവും നിലനിൽക്കും. ആർക്കും ഉന്മൂലനം ചെയ്യാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സനാതന ധർമ്മം പിന്തുടരുന്നവർ ഉണരണം. തട്ടിപ്പുകാരെ തിരിച്ചറിയണമെന്നും മോദി കൂട്ടിച്ചേർത്തു. ഉദയനിധിയുടെ സനാതന ധർമ്മ പരാമർശം വിവാദമായിട്ടും ആഴ്ച്ചകൾക്ക് ശേഷമാണ് മോദിയുടെ പ്രതികരണം.സനാതന ധർമ്മത്തെ തകർക്കാനാണ് ഇന്ത്യ സഖ്യത്തിൻ്റെ നീക്കമെന്നും ഹിന്ദു വിരുദ്ധരാണ് ഇന്ത്യ സഖ്യത്തിലുള്ള പാർട്ടികൾ. ആയിരത്തലേറെ വർഷങ്ങളായി ഇന്ത്യയെ ഒന്നിപ്പിച്ച് നിർത്തുന്ന സനാതന ധർമ്മത്തെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും അവധി പ്രഖ്യാപിച്ചു
കോഴിക്കോട് ജില്ലയില്‍ നേരത്തെ ഇന്നും നാളെയുമാണ് അവധി പ്രഖ്യാപിച്ചിരുന്നത്. നിപ ജാഗ്രത മുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. അതോടൊപ്പം വവ്വാലിൻ്റെ സാനിധ്യമുളള സ്ഥലങ്ങളിലെ തെങ്ങ്, പന എന്നിവയിൽ നിന്നുള്ള പാനീയമോ ഫലങ്ങളോ ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
സോളാറിലെ ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന് സതീശന്‍
സോളാറുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനയിൽ സിബിഐ അന്വേഷണം വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ക്രിമിനൽ ഗൂഢാലോചനയിൽ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി. അന്വേഷണത്തില്‍ ഒരു ഭയവും ഇല്ലെന്നും സതീശന്‍ പറഞ്ഞു. വിഷയം സംസ്ഥാന ഏജൻസി അന്വേഷിക്കേണ്ടെന്നും സിബിഐ അന്വേഷിച്ചില്ലെങ്കിൽ നിയമ വഴി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിലയന്‍സ് റീട്ടെയിലില്‍ കെ.കെ.ആര്‍ 2,069 കോടി നിക്ഷേപിക്കും
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡില്‍ ആഗോള നിക്ഷേപ സ്ഥാപനമായ കെ.കെ.ആര്‍ 2,069.50 കോടി രൂപ നിക്ഷേപിക്കും. ഇതോടെ ആര്‍.ആര്‍.വി.എല്‍ 8.361 ലക്ഷം കോടി രൂപയുടെ പ്രീമണി ഇക്വിറ്റി മൂല്യത്തോടെ രാജ്യത്തെ മികച്ച നാല് കമ്പനികളില്‍ ഒന്നാക്കി മാറ്റും. 2020ല്‍ കെ.കെ.ആര്‍ 5,550 കോടി രൂപ നിക്ഷേപിച്ചിരുന്നു. പുതിയ നിക്ഷേപത്തോടെ 0.25 ശതമാനം ഉടമസ്ഥാവകാശം കൂടി കെ.കെ.ആറിന് ലഭിക്കും. മൊത്തം ഉടമസ്ഥാവകാശം 1.42 ശതമാനമാകും. വിവിധ ആഗോള നിക്ഷേപകരില്‍ നിന്ന് 2020ല്‍ […]
വാട്സാപ്പ് ‘ചാനല്‍’ ഫീച്ചറിന് വന്‍ സ്വീകരണം
വാട്സാപ്പിന്റെ പുത്തന്‍ ഫീച്ചറിന് ആദ്യദിനത്തില്‍ ലഭിച്ചത് വന്‍ സ്വീകരണം. സെലിബ്രിറ്റികളായ മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കം നിരവധി പേര്‍ വാട്സാപ്പ് ചാനലിന് തുടക്കമിട്ടു. ടെലഗ്രാമിലെ ചാനലുകള്‍ക്ക് സമാനമായി മെറ്റ ഇന്ത്യയില്‍ അവതരിപ്പിച്ച പുതിയ ഫീച്ചറാണ് വാട്സാപ്പ് ‘ചാനല്‍’. വാട്സാപ്പിലൂടെ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ അവരുടെ സബ്സ്‌ക്രൈബേഴ്സിനോട് വാര്‍ത്തകളും വിശേഷങ്ങളും പങ്കുവയ്ക്കാനുള്ള ബ്രോഡ്കാസ്റ്റ് സംവിധാനമാണ് വാട്സാപ്പ് ‘ചാനല്‍’. വാട്സാപ്പ് ചാനല്‍ ഇന്‍വിറ്റേഷന്‍ ലിങ്കിലൂടെ ഉപയോക്താക്കള്‍ക്ക് ഒരു ചാനലിലേക്ക് പ്രവേശിക്കാനാകും. കൂടാതെ ഉപയോക്താക്കള്‍ക്ക് അവരുടെ താത്പര്യത്തിനനുസരിച്ച് ചാനലുകള്‍ തിരഞ്ഞ് കണ്ടുപിടിക്കാനും സാധിക്കും. […]
