*1985ലെ മികച്ച ജനപ്രിയ ഗാനം?* : https://youtu.be/C9z09QDHHjU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾നിപ വ്യാപനം തടയാന്‍ കോഴിക്കോട് ജില്ലയില്‍ പത്തു ദിവസത്തേക്ക് എല്ലാ പൊതുപരിപാടികള്‍ക്കും നിയന്ത്രണം. വിവാഹം, റിസപ്ഷന്‍, ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍ എന്നിവയെല്ലാം ചടങ്ങുമാത്രമാക്കണം. കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളേയും അവധി. കലാസാംസ്‌കാരിക കായിക പരിപാടികള്‍ മാറ്റിവയ്ക്കണം. ചടങ്ങുകള്‍ക്കു പോലീസ് സ്റ്റേഷനില്‍നിന്ന് അനുമതി വാങ്ങണം. ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കുകയും 11 പഞ്ചായത്തുകളില്‍ റോഡുകള്‍ അടച്ച് യാത്രവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തിരുവളളൂര്‍, കായക്കൊടി, […]
കോഴിക്കോട് ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണിലെ കോളജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ മാറ്റി
നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണിലെ കോളജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ മാറ്റി. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിലെ പരീക്ഷകളാണ് മാറ്റിയത്. കണ്ടെയിന്‍മെന്റ് സോണിലെ താമസക്കാരായ വിദ്യാര്‍ത്ഥികള്‍ ആരോഗ്യവകുപ്പ് നല്‍കുന്ന രേഖകള്‍ ഹാജരാക്കുന്ന പക്ഷം പ്രത്യേക പരീക്ഷ നടത്തുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചിട്ടുണ്ട്.
നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ പത്ത് ദിവസത്തേക്ക് പൊതുപരിപാടികള്‍ നിരോധിച്ചു
നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ പത്ത് ദിവസത്തേക്ക് പൊതുപരിപാടികള്‍ നിരോധിച്ചു. വെള്ളിയാഴ്ച കോഴിക്കോട് പ്രാദേശിക അവലോകന യോഗം ചേരും. മന്ത്രിമാരായ വീണാ ജോര്‍ജും പി എ മുഹമ്മദ് റിയാസും യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇന്ന് നടത്താനിരുന്ന മന്ത്രിസഭാ യോഗം നാളത്തേക്ക് മാറ്റിവച്ചു.
നിയമസഭയിൽ ഭരണ പ്രതിപക്ഷ വാക്പോര്
വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളം തയ്യാറാക്കിയ നിവേദനത്തിൽ യുഡിഎഫ് എംപിമാര്‍ ഒപ്പിടാത്തതിനെ ചൊല്ലി നിയമസഭയിൽ ഭരണ പ്രതിപക്ഷ വാക്പോര്. പണം നൽകാത്ത കേന്ദ്ര നടപടിയാണ് കേരളത്തെ ഞെരുക്കുന്നതെന്ന് സര്‍ക്കാര്‍ വാദിച്ചു. ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. അതേസമയം, സത്യാവസ്ഥ പുറത്തറിയിക്കാന്‍ അവസരമൊരുക്കിയതിന് പ്രതിപക്ഷത്തിന് നന്ദിയെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. സാമ്പത്തിക മേഖലയില്‍ ശ്വാസം മുട്ടലാണെന്ന് നിയമസഭയില്‍ പറഞ്ഞ കെ എന്‍ ബാലഗോപാല്‍, കേന്ദ്ര വിഹിതത്തില്‍ കുറവ് വന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും പ്രതികരിച്ചു.
റീറ്റെയ്ല്‍ വ്യവസായം 1,225 ബില്യണ്‍ ഡോളറിലെത്തും!
ഇന്ത്യന്‍ റീറ്റെയ്ല്‍ വ്യവസായം 2019-20 സാമ്പത്തിക വര്‍ഷത്തിലെ 830.5 ബില്യണ്‍ ഡോളറില്‍ നിന്ന് 2025-26ഓടെ 1,225 ബില്യണ്‍ ഡോളറിലെത്തുമെന്ന് ഇ-കൊമേഴ്‌സ് ആന്‍ഡ് ഡിജിറ്റല്‍ നേറ്റീവ് സമ്മിറ്റിലെ ‘ദി ഫ്യൂച്ചര്‍ ഓഫ് ഇ-കൊമേഴ്‌സ്’ റിപ്പോര്‍ട്ട്. മുന്‍വര്‍ഷങ്ങളിലെപ്പോലെ ഭക്ഷണം, പലചരക്ക് സാധനങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ മുന്നിട്ടുനില്‍ക്കുന്നതോടെ ഇന്ത്യന്‍ റീറ്റെയ്ല്‍ വ്യവസായം 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ 10 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കോടെ മെച്ചപ്പെടും. നിലവില്‍ രണ്ടാം നിര നഗരങ്ങളിലെ വില്‍പ്പന ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയുടെ 40 […]
‘തീപ്പൊരി ബെന്നി’യുടെ രസികന്‍ ട്രെയിലര്‍
തികഞ്ഞ കമ്യുണിസ്റ്റായ വട്ടക്കുട്ടായില്‍ ചേട്ടായിയുടേയും, രാഷ്ട്രീയത്തെ അടിമുടി എതിര്‍ക്കുന്ന മകന്‍ ബെന്നിയുടേയും കഥ പറയുന്ന ‘തീപ്പൊരി ബെന്നി’യുടെ രസികന്‍ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ ജഗദീഷും അര്‍ജുന്‍ അശോകനുമാണ് ചിത്രത്തില്‍ അച്ഛനും മകനുമായെത്തുന്നത്. സെപ്റ്റംബര്‍ 22നാണ് സിനിമയുടെ റിലീസ്. അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെയും അവരുടെ ജീവിതത്തിലെ തമാശകളുടേയും കഥ പറയുന്ന ചിത്രമൊരുക്കുന്നത് വന്‍വിജയം നേടിയ ‘വെള്ളിമൂങ്ങ’, ‘ജോണി ജോണിയെസ് അപ്പാ’ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ജോജി തോമസും, ‘വെളളിമൂങ്ങ’യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേര്‍ന്നാണ്. ഷെബിന്‍ […]
മാരത്തോണ്‍ ഫാന്‍സ് ഷോകളുമായി ‘ലിയോ’ എത്തുന്നു
ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടിലിറങ്ങുന്ന പുതിയ ചിത്രം ‘ലിയോ’ റെക്കോര്‍ഡ് ഫാന്‍സ് ഷോകളിലൂടെ വിസ്മയിപ്പിക്കാന്‍ എത്തുന്നു. റിലീസ് ദിനത്തില്‍ ലിയോയ്ക്ക് 24 മണിക്കൂര്‍ നീളുന്ന മാരത്തോണ്‍ ഫാന്‍സ് ഷോകളാണ് നടക്കുക. വിജയ് ആരാധകക്കൂട്ടായ്മയായ പ്രിയമുടന്‍ നന്‍പന്‍സിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പുല്ലുവിളയിലുള്ള എസ്.എ മള്‍ട്ടിപ്ലെക്‌സിലാണ് മാരത്തോണ്‍ ഫാന്‍സ് ഷോകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ ബിഗ് റിലീസുകളുടെ ഫാന്‍സ് ഷോകള്‍ പുലര്‍ച്ചെ നാലിനാണ് ആരംഭിക്കാറ്. ലിയോ റിലീസ് ചെയ്യുന്ന ഒക്ടോബര്‍ 19ന് പുലര്‍ച്ചെ 4ന് ആരംഭിച്ച് 7, 11, 2, 6, […]
ആദ്യ പത്തില്‍ എട്ടും മാരുതി സുസുക്കി തന്നെ!
ഓഗസ്റ്റ് മാസവും ഇന്ത്യന്‍ പാസഞ്ചര്‍ കാര്‍ വില്‍പന വളര്‍ച്ചയുടെ പാതയിലാണ്. ഏറ്റവും അധികം വില്‍പനയുള്ള ആദ്യ പത്തുകാറുകളില്‍ എട്ടും മാരുതി സുസുക്കി തന്നെ. പാസഞ്ചര്‍ കാര്‍ വിപണിയില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 9.8 ശതമാനവും ഈ വര്‍ഷം ജൂലൈയെ അപേക്ഷിച്ച് 2.4 ശതമാനവും വളര്‍ച്ച ലഭിച്ചു. വില്‍പന കണക്കുകള്‍ പ്രകാരം പാസഞ്ചര്‍ കാര്‍ വിപണിയിലെ 43.3 ശതമാനം വിഹിതവും മാരുതിയുടെ കൈവശമാണ്. മാരുതി സുസുക്കി ജൂലൈയില്‍ 156114 കാറുകള്‍ വിറ്റപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് […]
ആരാണു കൊലയാളി?
കുളിമുറിയില്‍ കാണപ്പെടുന്ന അജ്ഞാതജഡവും കൊലയ്ക്കു പിന്നിലെ അവ്യക്തമായ പ്രേരണയും ദുരൂഹത സൃഷ്ടിക്കുമ്പോള്‍, ആരാണു കൊലയാളിയെന്ന അന്വേഷണത്തിന് ഉത്തരം കണ്ടെത്തുന്നത് വെല്ലുവിളിയാകുന്നു. ശാസ്ത്രബോധവും സാമൂഹികാന്തരീക്ഷവും നിറഞ്ഞുനില്‍ക്കുന്നുവെന്നതാണ് ഡൊറോത്തി എല്‍. സായെര്‍സിന്റെ കഥാലോകത്തിന്റെ സവിശേഷത. ലോക കുറ്റാന്വേഷണസാഹിത്യത്തിലെ ‘നാല് രാജ്ഞിമാരി’ലൊരാളെന്ന്, അഗതാ ക്രിസ്റ്റിക്കൊപ്പം വിഖ്യാതയായ ഡൊറോത്തി എല്‍. സായെര്‍സിന്റെ നോവല്‍ ആദ്യമായി മലയാളത്തില്‍. ‘ആരാണു കൊലയാളി?’. പരിഭാഷ – ദേവി ജെ.എസ്. മാതൃഭൂമി. വില 255 രൂപ.
വൈകി ഉറങ്ങുന്നതും എഴുന്നേല്‍ക്കുന്നതും പ്രമേഹ സാധ്യത വര്‍ധിപ്പിക്കും!
രാത്രിയില്‍ വൈകി ഉറങ്ങുന്നതും രാവിലെ വൈകി എഴുന്നേല്‍ക്കുന്നതും പ്രമേഹരോഗ സാധ്യത 19 ശതമാനം വര്‍ധിപ്പിക്കുമെന്ന് പഠനം. അമേരിക്കയിലെ ബ്രിങ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ ജേണലില്‍ പഠനഫലം പ്രസിദ്ധീകരിച്ചു. ശരിയായ ഉറക്ക ശീലങ്ങള്‍ ഇല്ലാത്തവര്‍ക്ക് പ്രമേഹത്തിന്റെ മാത്രമല്ല ഹൃദ്രോഗത്തിന്റെയും സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അധികമായിരിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. 63676 നഴ്സുമാരില്‍ 2009-2017 കാലയളവിലാണ് പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്ത 11 ശതമാനം പേര്‍ തങ്ങള്‍ വൈകി […]
