നിപ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചു. വൈകിട്ട് നാലരയ്ക്ക് ഓൺലൈൻ ആയിട്ട് ചേരുന്ന യോഗത്തിൽ അഞ്ച് മന്ത്രിമാരും പങ്കെടുക്കും. ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദര്‍ശിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ഇടപെടലുകള്‍. അതോടൊപ്പം കേന്ദ്ര അംഗീകാരം കിട്ടിയാൽ മാത്രമേ നിപ ഫല പ്രഖ്യാപനം കേരളത്തിൽ നിന്ന് നടത്താനാകൂ. നിലവിൽ പ്രഖ്യാപനം വരേണ്ടത് പൂനെയിൽ നിന്നാണെന്നും മുൻ ആരോഗ്യമന്ത്രിയും എംഎൽഎയുമായ കെകെ ശൈലജ പറഞ്ഞു.
റീട്ടെയില്‍ പണപ്പെരുപ്പം 6.83 ശതമാനമായി കുറഞ്ഞു
ജൂലൈയില്‍ 15-മാസത്തെ ഉയരമായ 7.44 ശതമാനത്തിലെത്തിയ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം ഓഗസ്റ്റില്‍ 6.83 ശതമാനമായി കുറഞ്ഞു. നിരീക്ഷകര്‍ പ്രവചിച്ചിരുന്നത് 7 ശതമാനത്തിന് മുകളില്‍ തുടരുമെന്നായിരുന്നു. അതേസമയം, റിസര്‍വ് ബാങ്കിന്റെയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെയും സഹനപരിധിയായ 6 ശതമാനത്തിന് മുകളില്‍ പണപ്പെരുപ്പം തുടരുന്നുവെന്ന ആശങ്ക നിലനില്‍ക്കുന്നു. നിലവില്‍, തുടര്‍ച്ചയായ 47-ാം മാസമാണ് പണപ്പെരുപ്പം ഈ ലക്ഷ്മണരേഖയ്ക്ക് മുകളില്‍ തുടരുന്നത്. ഭക്ഷ്യവിലപ്പെരുപ്പം ജൂലൈയിലെ 11.51 ശതമാനത്തില്‍ നിന്ന് കഴിഞ്ഞമാസം 9.94 ശതമാനമായി താഴ്ന്നത് നേരിയ ആശ്വാസം നല്‍കുന്നു. പച്ചക്കറികളുടെ വിലയില്‍ ജൂലൈയെ […]
ടൈറ്റാനിയം ഡിസൈനുമായി ഐഫോണ്‍ 15 സീരീസെത്തി
ടൈറ്റാനിയം ഡിസൈനുമായി ഐഫോണ്‍ 15 സീരീസ് ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും അവതരിപ്പിച്ചു. പുതിയ ആക്ഷന്‍ ബട്ടണ്‍, ശക്തമായ ക്യാമറ അപ്ഗ്രേഡുകള്‍, അടുത്ത ലെവല്‍ പ്രകടനത്തിനും മൊബൈല്‍ ഗെയിമിങിനുമായി എ17ബയോണിക് ചിപ്സെറ്റ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. 6.1 ഇഞ്ച്, 6.7 ഇഞ്ച് ഡിസ്‌പ്ലേ വലുപ്പങ്ങളില്‍ ലഭ്യമാകും. കൂടാതെ ആദ്യത്തെ 3-നാനോമീറ്റര്‍ ചിപ്പായ എ17 പ്രോയാണ് ഇരുമോഡലുകളിലുമെത്തുന്നത്. ഐഫോണ്‍ 15 പ്രോ മാക്‌സില്‍ മാത്രമായി ഒരു പുതിയ 5എക്‌സ് ടെലിഫോട്ടോ ക്യാമറയാണ് മികച്ച ക്യാമറാ അനുഭവത്തിനായി എത്തുന്നത്. യുഎസ്ബി […]
അമല്‍ നീരദ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ജ്യോതിര്‍മയിയും ഷറഫുദ്ദീനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനാണ്. ഭീഷ്മ പര്‍വത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധ നേടിയ ലാജോ ജോസിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഒന്നിക്കുന്നത്. […]
‘ദ് വാക്സിന്‍ വാര്‍’ ട്രെയിലര്‍ എത്തി
ദ് കശ്മീര്‍ ഫയല്‍സിനു ശേഷം പുതിയ ചിത്രവുമായി വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി. ‘ദ് വാക്സിന്‍ വാര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്ത്യയിലെ ആദ്യ ബയോ സയന്‍സ് സിനിമയാണെന്നാണ് അവകാശവാദം. സിനിമയുടെ ട്രെയിലര്‍ എത്തി. ഐ ആം ബുദ്ധ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പല്ലവി ജോഷിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 28 ന് തിയറ്റര്‍ റിലീസായി ചിത്രം എത്തും. നിര്‍മാതാവായ പല്ലവി ജോഷി ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞയുടെ വേഷത്തിലാണ് എത്തുന്നത്. ലോകത്തെയാകെ പിടിച്ചുകുലുക്കിയ മഹാമാരിയായ […]
മെയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കി രാകുല്‍ പ്രീത്
സിനിമാ താരങ്ങളുടെ ഇഷ്ട വാഹനമായി മാറുകയാണ് മെഴ്‌സിഡീസിന്റെ ആഡംബര എസ്‌യുവി, മെയ്ബ ജിഎല്‍എസ് 600. 2021ല്‍ ഈ വിപണിയിലെത്തിയ ഈ ആഡംബര എസ്യുവിക്ക് ആവശ്യക്കാര്‍ ഏറെയാണ്. ആയുഷ്മാന്‍ ഖുറാന, അര്‍ജുന്‍ കപൂര്‍, കൃതി സിനോണ്‍, നിധിന്‍ റെഡ്ഡി, റാം ചരണ്‍, ദീപിക പദ്‌കോണ്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ക്ക് പിന്നാലെ മെയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കിയിരിക്കുന്നു ബോളീവുഡ് താര സുന്ദരി രാകുല്‍ പ്രീത്. പുതിയ കാറിന്റെ മുന്നില്‍ പോസ് ചെയ്ത് മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുന്ന […]
ഗാന്ധി ഒരന്വേഷണം
ഗാന്ധിജിയുടെ ജീവിതദര്‍ശനത്തെയും തത്ത്വസംഹിതയെയും അവയുടെ അര്‍ത്ഥവും വ്യാപ്തിയും പ്രസക്തിയും അറിഞ്ഞ് പഠിക്കാന്‍ സഹായിക്കുന്ന ‘ഗാന്ധി ഒരന്വേഷണം’ എന്ന രണ്ടു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഒറ്റ വാല്യത്തില്‍. സത്യവും അഹിംസയും നിശ്ചയദാര്‍ഢ്യവും മാത്രം കൈമുതലാക്കിയ ഒരാള്‍ക്ക് ഒരു ജനതയുടെ ഭാഗധേയം നിശ്ചയിക്കുന്ന നേതാവായി മാറാന്‍ സാധിച്ചതെങ്ങനെ എന്നു കാണിച്ചു തരുന്ന ഗാന്ധിജിയുടെ ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ചരിത്രപഠനം. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിനുള്ള ഗാന്ധിജിയുടെ സംഭാവനകളും ലോകസമൂഹത്തിന് അദ്ദേഹം മുന്നോട്ടുവച്ച ജീവിതോദാഹരണവും ഗാന്ധിസത്തിന്റെ പ്രസക്തിയും ചര്‍ച്ച ചെയ്യുകമാത്രമല്ല, വ്യക്തിജീവിത ത്തിലും സാമൂഹികനേതൃത്വത്തിലും […]
കരളിന്റെ ആരോഗ്യത്തിന് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം
ഭക്ഷണശൈലിയും ജനിതക കാരണങ്ങളും വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ കരളിന്റെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കാനാകും. ഭക്ഷണം ആരോഗ്യകരമാക്കുകയാണ് മറ്റൊരു പ്രധാന കാര്യം. കരളിന്റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ബ്രൊക്കോളിയാണ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ബ്രൊക്കോളി. ഇത് കരളിലെ എല്ലാ വിഷാംശത്തേയും പുറത്തേക്ക് തള്ളാന്‍ സഹായിക്കും. ബെറി പഴങ്ങളാണ് അടുത്തതായി ഈ […]
മധ്യാഹ്ന വാര്‍ത്തകള്‍
സോളാര്‍ തട്ടിപ്പുകാരിയുടെ കത്തു വേണമെന്ന് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ശരണ്യ മനോജിനെ സമീപിച്ചു കത്തു തരപ്പെടുത്തിയതെന്ന് കത്തു പുറത്തുവിട്ട ദല്ലാള്‍ ടി ജി നന്ദകുമാര്‍. കത്തുമായി സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെ കണ്ടത് എകെജി സെന്ററിനരികിലെ ഫ്‌ളാറ്റിലാണ്. കത്ത് വി എസ് അച്യുതാനന്ദനെയും കാണിച്ചു. യുഡിഎഫിലെ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അവരുടെ ആളുകള്‍ തന്നെ സമീപിച്ച് കത്ത് വിഎസിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു. […]
സോളാര്‍ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി കത്തെഴുതിയിട്ടില്ലെന്ന് അഡ്വ. ഫെനി ബാലകൃഷ്ണൻ
ഗണേഷ് കുമാറിന്‍റെ നിർദ്ദേശ പ്രകാരം ശരണ്യ മനോജാണ് ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേര്‍ത്ത കത്തെഴുതിയതെന്ന് അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗണേഷ് കുമാറിന്‍റെ നിർദ്ദേശ പ്രകാരമാണ് പരാതിക്കാരി വാർത്താ സമ്മേളനം നടത്തിയതെന്നും,സിഡി ഉൾപ്പെടെ പല തെളിവുകളും തന്റെ കൈയിലുണ്ടെന്നും ആ തെളിവ് ലഭിക്കാൻ പലരും സമീപ്പിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
