Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  കുറ്റകൃത്യ റിപ്പോര്‍ട്ടിംഗിന് മാധ്യമങ്ങളെ നിയന്ത്രിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍ണമെന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സംസ്ഥാന ഡി ജി പിമാരു0 ദേശീയ മനുഷ്യവകാശ കമ്മീഷനും മറ്റുകക്ഷികളും ഒരു മാസത്തിനകം സര്‍ക്കാരിനു നിര്‍ദേശങ്ങള്‍ നല്‍കണം. ഈ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകണം നിയന്ത്രണ ചട്ടങ്ങള്‍ക്കു രൂപം നല്‍കേണ്ടതെന്നും സുപ്രീം കോടതി. തോന്നുംപടിയുള്ള മാധ്യമവിചാരണ വിലക്കണമെന്നും കോടതി. കിഴക്കന്‍ ലിബിയയില്‍ ഡാനിയല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ആറായിരം കടന്നു. പ്രളയത്തില്‍ പതിനായിരം പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. […]

Posted inലേറ്റസ്റ്റ്

മുതലനദിയിലെ ബോട്ടുയാത്ര

ഏറ്റവും അപകടകാരികളും ശക്തരുമായ വേട്ടക്കാരാണ് മുതലകള്‍. നൂറുകണക്കിനു മുതലകള്‍ നിറഞ്ഞ നദിയിലൂടെ ഒരു ബോട്ട് കുതിച്ചു പായുന്നു. ബോട്ടിലേക്കു ചാടിക്കയറാന്‍ ആഞ്ഞു കുത്തിമറിയുന്ന മുതലകള്‍. ചില മുതലകള്‍ കുതിച്ചുപായുന്ന ബോട്ടില്‍നിന്ന് അകലംപാലിച്ച് കരയിലേക്കു കയറുന്നതും കാണാം. 39 സെക്കന്‍ഡ് മാത്രമുള്ള ഉദ്വേഗജനകമായ ഈ വീഡിയോ ട്വിറ്ററില്‍ വൈറലായി. ചില ഭാഗങ്ങളില്‍ നദിയിലെ വെള്ളം കാണാനാകാത്തത്രയും മുതലകളെ കാണാം. സിസിടിവി ഇഡിയറ്റ് എന്ന എക്സ് അക്കൗണ്ടില്‍ മുതലകള്‍ നിറഞ്ഞ നദിയിലൂടെ ഭയാനകമായ യാത്ര എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കുറ്റകൃത റിപ്പോര്‍ട്ടിങ്ങിന് രാജ്യത്ത് മാധ്യമങ്ങൾക്ക് മാര്‍ഗനിര്‍ദേശം വേണമെന്ന് സുപ്രീം കോടതി

കുറ്റകൃത റിപ്പോര്‍ട്ടിങ്ങിന് രാജ്യത്ത് മാധ്യമങ്ങൾക്ക് മാര്‍ഗനിര്‍ദേശം വേണമെന്ന് സുപ്രീം കോടതി. ക്രൈം റിപ്പോർട്ടിംഗിന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം തയാറാക്കണെന്നും സുപ്രീംകോടതി നിർദ്ദേശം നൽകി. അച്ചടി – ദൃശ്യ – സാമൂഹിക മാധ്യമങ്ങള്‍ക്കെല്ലാം ഇക്കാര്യത്തിൽ കൃത്യമായ മാര്‍ഗനിര്‍ദേശം ഉണ്ടാകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന ഡി ജി പിമാരു‍ടെയും ദേശീയ മനുഷ്യവകാശ കമ്മീഷനും മറ്റുകക്ഷികളും നിര്‍ദേശങ്ങള്‍ നൽകണം. ഒരു മാസത്തിനകം ഇവർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശങ്ങള്‍ നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഈ നിർദ്ദേശങ്ങൾ കൂടി സ്വീകരിച്ചാകണം മാര്‍ഗനിര്‍ദേശം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലായ കൂടുതൽ പേരെ കണ്ടെത്തി

കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലായ കൂടുതൽ പേരെ കണ്ടെത്തി. മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ  സമ്പർക്കപട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്. നിപ സ്ഥിരീകരിച്ച സാംപിളുകൾ ഉൾപ്പെടെ ആകെ ഏഴു സാംപിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്  മൊബൈൽ ലാബടക്കം കോഴിക്കോട് ജില്ലയിൽ സജ്ജമാക്കാൻ തീരുമാനമായിട്ടുണ്ട്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എട്ട് മനുഷ്യരെ വെടിവെച്ചിട്ടത്‌ പിണറായി സർക്കാരെന്ന് ​ഗ്രോ വാസു

കേരളത്തിലെ ജനങ്ങൾക്ക് അപമാനകരമായ സംഭവമാണ് പശ്ചിമഘട്ട ഏറ്റുമുട്ടൽ,എട്ട് മനുഷ്യരെ വെടിവെച്ചിട്ടത്‌ പിണറായി സർക്കാരെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ​ഗ്രോ വാസു. 300 കോടി രൂപയ്ക്ക് വേണ്ടിയാണ് ഇവർ ഇത് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. കൊലപാതകങ്ങളെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം. ഇതിലെ കൊലയാളികളെ ശിക്ഷിക്കണം എന്നീ രണ്ട് ആവശ്യങ്ങളാണ് തനിക്കുള്ളതന്നും ജയിൽ മോചിതനായ ശേഷം അദ്ദേഹം പറഞ്ഞു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്നാട്ടിൽ പരിശോധന

കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും പരിശോധന കർശനമാക്കാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം.കേരളത്തിൽ കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി അതോടൊപ്പം പനി ലക്ഷണങ്ങൾ ഉള്ളവർക്ക് ഐസൊലേഷൻ വാർഡിൽ ചികിത്സ നൽകാനും തീരുമാനിച്ചതായാണ് റിപ്പോർട്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാന സർക്കാർ സാധാരണക്കാരന്റെ തലയിൽ അധികഭാരം വച്ച് കെട്ടുന്നെന്ന് രമേശ് ചെന്നിത്തല

സംസ്ഥാന സർക്കാർ സാധാരണക്കാരന്റെ തലയിൽ അധികഭാരം വച്ച് കെട്ടുന്നെന്നും പാവപ്പെട്ടവനെ പിഴിഞ്ഞെടുക്കുന്ന പണം അഴിമതിക്കും ധൂർത്തിനും വിനിയോഗിക്കുന്നെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ലക്കും ലഗാനും ഇല്ലാതെ കടമെടുക്കുന്ന സർക്കാർ ഇത് പോലെ വേറെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.നിയമസഭയിൽ പ്രതിപക്ഷം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ കൊണ്ടുവന്ന അവിശ്വാസ പ്രമേയചർച്ചയിലായിരുന്നു ചെന്നിത്തലയുടെ പരാമർശം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രണ്ട് ആരോഗ്യ പ്രവർത്തകർക്ക് നിപ രോഗലക്ഷണം

മരുതോങ്കരയിൽ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു. ഓഗസ്റ്റ് 22 നാണ് മരിച്ചയാൾക്ക് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്.കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി നിപ രോഗലക്ഷണം കണ്ടതിനെ തുടർന്ന് ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചു. അതേസമയം മരുതോങ്കരയിൽ കണ്ടൈൻമെന്റ് സോണുകളിൽ ആർ ആർ ടികളെ നിയോഗിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മരിച്ചയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു

കുന്ദമംഗലം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഗ്രോ വാസുവിനെ വെറുതെ വിട്ടത്. കേസിൽ വാദം പൂർത്തിയായിരുന്നു.കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളെ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നുവെന്നും വഴി തടസപെടുത്തിയെന്നുമായിരുന്നു കേസ്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 13

*1985ലെ മികച്ച ജനപ്രിയ ഗാനം?* : https://youtu.be/C9z09QDHHjU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾സോളാര്‍ തട്ടിപ്പുകാരിയുടെ കത്തു വേണമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ശരണ്യ മനോജിനെ സമീപിച്ചു കത്തു തരപ്പെടുത്തിയതെന്ന് കത്തു പുറത്തുവിട്ട ദല്ലാള്‍ ടി ജി നന്ദകുമാര്‍. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി കത്തു കാണിച്ചു സംസാരിച്ചത് എകെജി സെന്ററിനരികിലെ ഫ്ളാറ്റിലാണ്. കത്ത് വി എസ് അച്യുതാനന്ദനും നല്‍കി. ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന് ആഗ്രഹിച്ചിരുന്ന യുഡിഎഫിലെ രണ്ട് […]