Posted inവിനോദം

‘പ്രാവ്’ ചിത്രത്തിലെ ഗാനം ‘ഒരു കാറ്റു പാതയില്‍’

നവാസ് അലി സംവിധാനം ചെയ്യുന്ന ‘പ്രാവ്’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ‘ഒരു കാറ്റു പാതയില്‍’ എന്നാരംഭിക്കുന്ന പ്രണയഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. ബിജിബാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. രഞ്ജിത്ത് ജയരാമനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആദര്‍ശ് രാജയും യാമി സോനയും ആണ് ഈ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. അമിത് ചക്കാലയ്ക്കല്‍, മനോജ് കെ യു, സാബുമോന്‍, തകഴി രാജശേഖരന്‍, അജയന്‍ തകഴി, യാമി സോന, ജംഷീന ജമാല്‍, നിഷ […]

Posted inവിനോദം

സന്തോഷ് പണ്ഡിറ്റ് ചിത്രം ‘ആതിരയുടെ മകള്‍ അഞ്ജലി’ ട്രെയ്‌ലര്‍

സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആതിരയുടെ മകള്‍ അഞ്ജലി’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ഒരു സന്തോഷ് പണ്ഡിറ്റ് ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഘടകങ്ങളെല്ലാം ചേര്‍ന്നതായിരിക്കും പുതിയ ചിത്രമെന്ന് ട്രെയ്‌ലര്‍ പറയുന്നു. ഏഴ് മിനിറ്റ് ആണ് ട്രെയ്‌ലറിന്റെ ദൈര്‍ഘ്യം. ഏപ്രിലില്‍ ചിത്രീകരണം ആരംഭിച്ച ചിത്രമാണിത്. സംവിധാനത്തിനൊപ്പം തിരക്കഥയും ഒപ്പം നിര്‍മ്മാണവും സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. നൂറോളം പുതിയ അഭിനേതാക്കളാണ് ചിത്രത്തിലൂടെ എത്തുന്നതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു- ഒരു സ്ത്രീയുടെ ജീവിതത്തില്‍ അവര്‍ ഏറ്റവും പ്രതിസന്ധി നേരിടുന്നത് 37- […]

Posted inഓട്ടോമോട്ടീവ്

നെക്‌സോണിന്റെ വില പ്രഖ്യാപിച്ച് ടാറ്റ

നെക്‌സോണിന്റെ വില പ്രഖ്യാപിച്ച് ടാറ്റ. നെക്‌സോണിന് 8.09 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. പെട്രോള്‍ മോഡലിന് 8.09 ലക്ഷം രൂപ മുതല്‍ 12.19 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലിന് 10.99 ലക്ഷം രൂപ മുതല്‍ 12.99 ലക്ഷം രൂപ വരെയുമാണ് വില. ഇലക്ട്രിക് പതിപ്പ് മീഡിയം റേഞ്ച്, ലോങ് റേഞ്ച് പതിപ്പുകളില്‍ ലഭിക്കും. മീഡിയം റേഞ്ചിന് 14.74 ലക്ഷം രൂപ മുതല്‍ 17.84 ലക്ഷം രൂപ വരെയും ലോങ് റേഞ്ചിന് 18.19 ലക്ഷം രൂപ […]

Posted inപുസ്തകങ്ങൾ

നിറമുള്ള ഓര്‍മ്മകള്‍

വ്യക്തിയുടെ ചരിത്രം കാലഘട്ടത്തിന്റെയും കാലഘട്ടത്തിന്റെ ചരിത്രം വ്യക്തിയുടെയും കൂടിയായി മാറിത്തീരുന്ന രചന. ബാല്യകൗമാരങ്ങളുടെ ഘട്ടംവരെ അനുഭവങ്ങള്‍ തന്നെയാണ് എഴുത്തിനു പ്രമാണം ആയിട്ടുള്ളത്. എന്നാല്‍ സംഘടനാ പ്രവര്‍ത്തനത്തിലേക്കും കാവേറ്റം പോലെയുള്ള സാംസ്‌കാരിക സംഘടനയിലേക്കും വരുമ്പോള്‍ അക്കാലത്തെ ഓര്‍മ്മക്കുറിപ്പുകളോ എഴുതിവെച്ച മറ്റെന്തെങ്കിലുംകൂടി എഴുത്തിന് ആധാരമായിട്ടുണ്ടാകാം എന്ന് കരുതേണ്ടിവരും. നിലപാടുതന്നെയാണ് ജീവിതമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം ഇതിലെ ഓര്‍മ്മകള്‍ വെളിപ്പെടുത്തുന്നുണ്ട്. സാമൂഹ്യബന്ധങ്ങളുടെ സമാഹാരമാണ് ഓരോ മനുഷ്യരും എന്നതിനെ അടിവരയിടുന്ന ഓര്‍മ്മക്കുറിപ്പ് കൂടിയാണ് ഇത്. ‘നിറമുള്ള ഓര്‍മ്മകള്‍’. പ്രൊഫ കെ ചന്ദ്രന്‍. ഗ്രീന്‍ ബുക്‌സ്. വില […]

Posted inആരോഗ്യം

ചെറുപ്പക്കാരേയും ബാധിക്കുന്ന മൂത്രാശയ ക്യാന്‍സര്‍

മൂത്രാശയം അല്ലെങ്കില്‍ ബ്ലാഡറില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ ആണ് ബ്ലാഡര്‍ ക്യാന്‍സര്‍ അഥവാ മൂത്രാശയ ക്യാന്‍സര്‍. പുരുഷന്മാരില്‍ ഏറ്റവും സാധാരണയായി കണ്ടു വരുന്ന ഒന്നാണ് ബ്ലാഡര്‍ ക്യാന്‍സര്‍. എന്നാല്‍ സ്ത്രീകളിലും ബ്ലാഡര്‍ ക്യാന്‍സര്‍ വരാം. പ്രായമായവരിലാണ് പ്രധാനമായും ബ്ലാഡര്‍ ക്യാന്‍സര്‍ കാണപ്പെടുന്നത്. എന്നാല്‍ ചെറുപ്പക്കാരേയും ഇന്നിത് ബാധിക്കുന്നുണ്ട്. മദ്യപാനവും പുകവലിയും ഉള്‍പ്പെടെയുള്ള ജീവിതശൈലി ഇതിന് പ്രധാന കാരണം തന്നെയാണ്. നീണ്ടുനില്‍ക്കുന്ന മൂത്രത്തിലെ അണുബാധ, കെമിക്കലും ആയുള്ള സമ്പര്‍ക്കം, പാരമ്പര്യ ഘടകം, ചില മരുന്നുകളുടെ ഉപയോഗം എന്നിവയും ഈ രോഗത്തിനു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വൈദ്യുതി വാങ്ങുന്നതില്‍ അധികഭാരം ജനങ്ങള്‍ക്കുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

പ്രതിപക്ഷനേതാവിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.കൂടുതല്‍ തുക നല്‍കി വൈദ്യുതി വാങ്ങുന്നതില്‍ അധികഭാരം ജനങ്ങള്‍ക്കുണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും, 465 മെഗാവാട്ടിന്റെ വൈദ്യുതി കരാർ റദ്ദാക്കിയത് എങ്ങനെ മറികടക്കാം എന്നത് സർക്കാർ പരിശോധിക്കുന്നുവെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.വൈദ്യുതി ദീർഘകാല കരാറില്‍ വിജിലൻസ് അന്വേഷണം നടന്നുവരികയാണെന്ന് വൈദ്യുതി മന്ത്രിയും പറഞ്ഞു.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ഇടുക്കിയിലെ മലയോര മേഖലയില്‍ കെട്ടിട നിര്‍മാണ വിലക്കു മറികടക്കാനുള്ള ഭൂ പതിവ് ഭേദഗതി ബില്ല് നിയമസഭയില്‍. വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരു മുന്നണികളും ഇടുക്കി ജില്ലയില്‍ പലതവണ ഹര്‍ത്താല്‍ നടത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരേ ലൈംഗികാരോപണ കേസെടുക്കാന്‍ ഗൂഢാലോചന നടത്തിയതില്‍ സിബിഐ അന്വേഷണം വേണമെന്ന് യുഡിഎഫ്. അന്വേഷണം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി. സിബിഐ അന്വേഷിച്ചില്ലെങ്കില്‍ നിയമ വഴി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ നിരക്കില്‍ വൈദ്യുതി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശബരിമലയിലെ അന്നദാനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

അഖില ഭാരത അയ്യപ്പ സേവാ സംഘമാണ് ഹർജി സമർപ്പിച്ചത്. ശബരിമലയിൽ അന്നദാനത്തിന് അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന് നൽകിയ അനുമതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിനെതിരെയാണ് സംഘം സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തിരുവനന്തപുരത്തെ മെഡിക്കൽ വിദ്യാർത്ഥി നിപ നെഗറ്റീവ്

മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയായിരുന്നു ഇത്. പനി ബാധിച്ച വിദ്യാർത്ഥിയെ നിപ ആശങ്കകളുടെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തിരുവനന്തപുരത്തെ മെഡിക്കൽ വിദ്യാർത്ഥി നിപ നെഗറ്റീവ്

മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയായിരുന്നു ഇത്. പനി ബാധിച്ച വിദ്യാർത്ഥിയെ നിപ ആശങ്കകളുടെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിരുന്നു.