പരാതിക്കാരിയുടെ കത്ത് സംഘടിപ്പിച്ചത് വിഎസ് പറഞ്ഞിട്ടെന്നും ഇതു സംബന്ധിച്ച് വിവരങ്ങള്‍ പിണറായിയെ ധരിപ്പിച്ചെന്നും ദീര്‍ഘമായ വാര്‍ത്താസമ്മേളനത്തിൽ ടി ജി നന്ദകുമാർ വെളിപ്പെടുത്തി. കത്ത് വിഎസിനെ കാണിച്ചു, പിണറായിയെ വിവരങ്ങള്‍ ധരിപ്പിച്ചു. കത്ത് വാങ്ങിയത് പരാതിക്കാരിക്ക് 1.25 ലക്ഷം രൂപ നല്‍കിയാണ്. കത്ത് തനിക്ക് നല്‍കിയത് ശരണ്യ മനോജെന്നും അദ്ദേഹം പറഞ്ഞു.അതിജീവിത അന്ന് പിണറായിയെ കണ്ടത് സ്വമേധയയാണെന്നും താന്‍ യാതൊരു സ്വാധീനവും ചെലുത്തിയിട്ടില്ലെന്നും,2021 ൽ അതിജീവിതയുടെ പരാതിയിൽ സിബിഐ അന്വേഷണം തുടങ്ങിയതിൽ തനിക്ക് പങ്കാളിത്തം ഇല്ലെന്നും രണ്ട് മുൻ […]
സർക്കാരിനെ വിമർശിച്ച് വി ഡി സതീശൻ
കേന്ദ്ര ആരോഗ്യമന്ത്രി നിപ സ്ഥിരീകരിച്ചിട്ടും നമുക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. കോഴിക്കോട് മൂന്നാം നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒരു ഡാറ്റയും സർക്കാർ ശേഖരിക്കുന്നോ സൂക്ഷിക്കുന്നോയില്ലെന്നും, നിലവിലെ പ്രോട്ടോക്കോളിൽ ആരോഗ്യപ്രവർത്തകർക്ക് വ്യാപക പരാതിയുണ്ട്. കൂടിയാലോചന നടത്തി പുതിയ പ്രോട്ടോക്കോൾ ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അനാവശ്യ വിവാദങ്ങൾക്കുള്ള സമയവും സ്ഥാനവുമല്ല ഇതെന്ന് പ്രതിപക്ഷ നേതാവിനായുള്ള മറുപടിയായി ആരോഗ്യ മന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിച്ചു
അടിയന്തിര പ്രമേയ നോട്ടീസ് അങ്കമാലി എംഎൽഎ റോജി എം ജോണാണ് മുന്നോട്ട് വച്ചത്.സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും ധൂർത്തും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതേ തുടർന്ന് പ്രമേയം ഉച്ചക്ക് ഒരു മണിക്ക് സഭ നിർത്തിവച്ച് ചർച്ച ചെയ്യാമെന്ന് സർക്കാർ അറിയിച്ചു. മുൻപ് പല വട്ടം ചർച്ച ചെയ്ത വിഷയമാണെന്നും വേണമെങ്കിൽ ഒരിക്കൽ കൂടി ചർച്ചയാകാമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി.
ഇടുക്കി ചെറുതോണി ഡാമിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് മിലിറ്ററി ഇൻറലിജൻസും അന്വേഷണം തുടങ്ങി
ഇന്ത്യൻ നേവിയുടെ സാന്നിധ്യം ഡാമിൽ ഉള്ളതിനാലാണ് രഹസ്യാന്വേഷണ വിഭാഗം സംഭവം അന്വേഷിക്കുന്നത്. പോലീസിന്റെ അന്വേഷണപരിധിയിൽ തീവ്രവാദ സാധ്യതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തീവ്രവാദ ഗ്രൂപ്പുകളുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് നിലവിൽ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.ജൂലൈ 22ന് ഡാമിലെത്തിയ ഒറ്റപ്പാലം സ്വദേശിയാണ് കേസിലെ പ്രതി.സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയ ഉടൻ തന്നെ ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്.
നിപ രോഗികളുടെ റൂട്ട് മാപ്പ് ഇന്ന് രാവിലെ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി
നിപ രോഗികളുടെ റൂട്ട് മാപ്പ് ഇന്ന് രാവിലെ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നിയമസഭയിൽ പറഞ്ഞു. കേരളത്തിൽ നിപ പരിശോധനക്ക് സംവിധാനം ഉണ്ടെന്നും പക്ഷേ ഐസിഎംആർ മാനദണ്ഡപ്രകാരം ആണ് നടപടിക്രമങ്ങളെന്നും, രോഗം സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂനെയിൽ നിന്നാണെന്നും മന്ത്രി പറഞ്ഞു.റൂട്ട് മാപ്പ് ഉണ്ടാക്കി സമ്പർക്ക പട്ടികയിൽ ഉള്ളവരെ എല്ലാം ഐസൊലേറ്റ് ചെയ്യും. പൂനെ വൈറോളജി ലാബിൽ നിന്ന് വിദഗ്ധർ ഇന്നെത്തും. മൊബൈൽ ലാബ് സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു
കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു മുതിർന്ന ബിജെപി നേതാവായിരുന്ന പിപി മുകുന്ദൻ അന്തരിച്ചത്. 77 വയസായിരുന്നു. കരളിൽ അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ബിജെപിയുടെ ദക്ഷിണേന്ത്യയിലെ മുൻ സംഘടനാ സെക്രട്ടറിയായിരുന്നു അദ്ദേഹം.മൃതദേഹം കൊച്ചിയിലെ ആർഎസ്എസ് കാര്യാലയത്തിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോകും.
മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
കോഴിക്കോട് മെഡിക്കൽ കോളജിലെ വി ആർ ഡി എൽ ലാബിൽ നടത്തിയ പരിശോധനയിൽ നിപ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവെന്ന് കണ്ടെത്തി.പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയതിനാൽ ഇവരുടെ സാംപിളുകൾ പുണെയിലേക്ക് അയക്കില്ല. അതോടൊപ്പം നിപ സ്ഥീരീകരിച്ച സാഹചര്യത്തില്‍ മൂന്ന് കേന്ദ്ര സംഘങ്ങള്‍ ഇന്ന് ജില്ലയിൽ എത്തും. പൂണെ വൈറോളജി ഇന്സ്റ്റിട്യൂറ്റിൽ നിന്നുള്ള മൊബൈൽ പരിശോധനാ സംഘവും ഐസിഎംഅറിൽ നിന്നുള്ള സംഘവും കോഴിക്കോട് എത്തും.
പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 13
*1985ലെ മികച്ച ജനപ്രിയ ഗാനം?* : https://youtu.be/C9z09QDHHjU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾നാലു പേര്‍ക്കു നിപ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. ഏഴു പഞ്ചായത്തുകളില്‍ യാത്രാ വിലക്ക്. കേന്ദ്ര സംഘം ഇന്നെത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. കുട്ടിയടക്കം ചികില്‍സയിലുള്ള ഏഴു പേരില്‍ രണ്ടു പേര്‍ക്കും മരിച്ച രണ്ടു പേര്‍ക്കുമാണു നിപ സ്ഥിരീകരിച്ചത്. 168 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് ഒരാള്‍ നിരീക്ഷണത്തിലാണ്. സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് […]
കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്
കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് നാല് പോസിറ്റിവ് കേസുകളാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. കോഴിക്കോട് മരിച്ച രണ്ട് പേര്‍ക്കും ചികിത്സയിലുള്ള രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൂനയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചതെന്ന് വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
തീ തുപ്പുന്ന മയില്‍
അവിശ്വസനീയംതന്നെ ! മയില്‍ തീതുപ്പുന്നെന്നോ? ചൈനീസ് പുരാണങ്ങളിലെ ചിലയിനം ഡ്രാഗണുകല്‍ തീ തുപ്പുന്നവയാണെന്നു കേട്ടിട്ടുണ്ട്. പക്ഷേ, മയില്‍ തീ തുപ്പുമെന്നു കണ്ടവരെല്ലാം അമ്പരന്നു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ തരംഗമായി. യഥാര്‍ത്ഥത്തില്‍ മയിലിന്റെ വായില്‍നിന്നു തീ വരുന്നില്ല. സന്ധ്യാസൂര്യന് അഭിമുഖമായി നിന്നു വായ് തുറക്കുമ്പോള്‍ പുറത്തേക്കു വരുന്ന ഉച്ഛാസവായു സൂര്യപ്രകാശത്തില്‍ പ്രകാശിക്കുന്നതായി തോന്നുമ്പോള്‍ തീയാണെന്നു തോന്നുന്നതാണ്. ലക്ഷക്കണക്കിനു പേരാണ് ഈ വീഡിയോ കണ്ട് കമന്റുകള്‍ നിറച്ചത്. രസകരമായ അനേകം കമന്റുകളും ഇക്കൂട്ടത്തിലുണ്ട്.
