അവിശ്വസനീയംതന്നെ ! മയില്‍ തീതുപ്പുന്നെന്നോ? ചൈനീസ് പുരാണങ്ങളിലെ ചിലയിനം ഡ്രാഗണുകല് തീ തുപ്പുന്നവയാണെന്നു കേട്ടിട്ടുണ്ട്. പക്ഷേ, മയില്‍ തീ തുപ്പുമെന്നു കണ്ടവരെല്ലാം അമ്പരന്നു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ തരംഗമായി. യഥാര്‍ത്ഥത്തില്‍ മയിലിന്റെ വായില്‍നിന്നു തീ വരുന്നില്ല. സന്ധ്യാസൂര്യന്‍ അഭിമുഖമായി നിന്നു വായ് തുറക്കുമ്പോള്‍ പുറത്തേക്കു വരുന്ന ഉച്ഛാസവായു സൂര്യപ്രകാശത്തില്‍ പ്രകാശിക്കുന്നതായി തോന്നുമ്പോള്‍ തീയാണെന്നു തോന്നുന്നതാണ്. ലക്ഷക്കണക്കിനു പേരാണ് ഈ വീഡിയോ കണ്ട് കമന്റുകള്‍ നിറച്ചത്. രസകരമായ അനേകം കമന്റുകളും ഇക്കൂട്ടത്തിലുണ്ട്.
തീ തുപ്പുന്ന മയില്‍
