കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു മുതിർന്ന ബിജെപി നേതാവായിരുന്ന പിപി മുകുന്ദൻ അന്തരിച്ചത്. 77 വയസായിരുന്നു. കരളിൽ അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ബിജെപിയുടെ ദക്ഷിണേന്ത്യയിലെ മുൻ സംഘടനാ സെക്രട്ടറിയായിരുന്നു അദ്ദേഹം.മൃതദേഹം കൊച്ചിയിലെ ആർഎസ്എസ് കാര്യാലയത്തിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോകും.
ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു
