വീണ്ടും നിപ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിപ സ്ഥിരീകരിച്ച കോഴിക്കോട് കേന്ദ്ര സംഘം എത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. കോഴിക്കോട് മരിച്ച രണ്ടു പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. എന്നാല്‍ പൂനയിലെ വൈറോളജി ലാബിലെ പരിശോധന ഫലം ലഭിച്ചില്ലെന്നാണ് വൈകുന്നേരം ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞത്. ഇതേസമയം, വിഷയം സംസ്ഥാന ആരോഗ്യമന്ത്രിയുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസാരിച്ചു. നിപയെ നേരിടാന്‍ സജ്ജമാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും വീണ ജോര്‍ജ് അറിയിച്ചെന്നും കേന്ദ്രമന്ത്രി […]
വയനാട് വെള്ളമുണ്ടയില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ മരിച്ച സംഭവത്തില്‍ ബന്ധുക്കളുടെ പ്രതിഷേധം
വയനാട് വെള്ളമുണ്ടയില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ മരിച്ച സംഭവത്തില്‍ ബന്ധുക്കളുടെ പ്രതിഷേധം. മാനന്തവാടി മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നിലാണ് ബന്ധുക്കള്‍ പ്രതിഷേധിക്കുന്നത്. മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് ബന്ധുക്കളുടെ തീരുമാനം. തഹസില്‍ദാറും എഡിഎമ്മും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയാണ്.
15,000 കോടി കടന്ന് എസ്.ഐ.പി നിക്ഷേപം
തുടര്‍ച്ചയായി രണ്ടാം മാസവും എസ്.ഐ.പി നിക്ഷേപം 15,000 കോടി കടന്നു. കഴിഞ്ഞ മാസം മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ (എസ്.ഐ.പി) വഴി റെക്കോഡ് നിക്ഷേപമാണ് നടന്നത്. ആഗസ്റ്റില്‍ നിക്ഷേപകര്‍ 15,813 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി അസോസിയേഷന്‍ ഒഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ വ്യക്തമാക്കുന്നു. ജൂലായില്‍ ഇത് 15,243 കോടി രൂപയായിരുന്നു. അതേസമയം ജൂലായില്‍ 6.8 കോടി ആയിരുന്ന എസ്.ഐ.പി. അക്കൗണ്ടുകള്‍ ആഗസ്റ്റില്‍ 6.9 കോടിയായിട്ടുണ്ട്. ആഗസ്റ്റ് അവസാനത്തോടെ, എസ്.ഐ.പികള്‍ക്ക് […]
സോഫിയാ പോളിന്റെ പുതിയ ചിത്രത്തിലും ആന്റണി വര്‍ഗീസ്
ആര്‍ഡിഎക്‌സിന്റെ തകര്‍പ്പന്‍ വിജയത്തിനു ശേഷം വീക്കെന്റ് ബ്ലോക്ക്ബസ്റ്റര്‍സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ ആന്റണി വര്‍ഗീസ് നായകനാകുന്നു. നവാഗതനായ അജിത് മാമ്പള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കടല്‍ പശ്ചാത്തലത്തില്‍ ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയായാണ് ചിത്രം എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. വലിയ മുടക്കുമുതലില്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയും ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. റോയലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവരുടേതാണ് തിരക്കഥ. അജിത് മാമ്പള്ളിയുടെ സ്വതന്ത്രസംവിധായകനായുള്ള അരങ്ങേറ്റമാണ് ചിത്രം. ആര്‍ഡിഎക്‌സിന് […]
അല്‍ഫോണ്‍സ് പുത്രനും ഇളയരാജയും ഒന്നിക്കുന്നു
അല്‍ഫോണ്‍സ് പുത്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഗിഫ്റ്റി’ന്റെ ‘മ്യൂസിക്കല്‍’ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് സംവിധായകന്‍. തന്റെ സിനിമകളുടെ അറിയിപ്പുകളെല്ലാം വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ച് കൊണ്ട് അല്‍ഫോണ്‍സ് എപ്പോഴും ചര്‍ച്ചകളില്‍ ഇടം നേടാറുണ്ട്. സാധാരണ സിനിമകളുടെ ഫസ്റ്റ് ലുക്കുകള്‍ പോലെ താരങ്ങളുടെ ചിത്രങ്ങളോ മറ്റോ അല്ല ഇതിലുള്ളത്, പകരം സംഗീതമാണുള്ളത്. ഇളയരാജയാണ് സിനിമയുടെ സംഗീത സംവിധായകന്‍. ഇളയരാജയുടെ സ്വതസിദ്ധമായ താളം 52 സെക്കന്റുള്ള വീഡിയോയില്‍ കേള്‍ക്കാം. ചിത്രത്തില്‍ ഏഴ് ഗാനങ്ങളാണ് ഉള്ളത്. ഒരു ലക്ഷത്തിന് […]
പുതിയ കാവസാക്കി നിഞ്ച വിപണിയിലെത്തി
ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ കാവസാക്കി തങ്ങളുടെ പുതിയ മോട്ടോര്‍സൈക്കിള്‍ നിഞ്ച ഇസെഡ്എക്‌സ് -4ആര്‍ ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. ആകര്‍ഷകമായ രൂപവും കരുത്തുറ്റ എഞ്ചിനും സജ്ജീകരിച്ചിരിക്കുന്ന ഈ ബൈക്കിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 8.49 ലക്ഷം രൂപയാണ്. 399 സിസി ഇന്‍ലൈന്‍-4 എഞ്ചിനുള്ള രാജ്യത്തെ ആദ്യത്തെ ബൈക്കാണിത്. വില കൂടുതലാണെങ്കിലും കമ്പനി ഈ ബൈക്കില്‍ നൂതന സവിശേഷതകളും സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്നു. ലോകോത്തര സൂപ്പര്‍ബൈക്കായാണ് നിഞ്ച ഇസെഡ്എക്‌സ് -4ആര്‍ കമ്പനി വികസിപ്പിച്ചിരിക്കുന്നതെന്ന് കവാസാക്കി പറയുന്നു. 399 […]
സനാരി – കുറ്റവാളിയല്ല കുറ്റമാണ് മറഞ്ഞിരിക്കുന്നത്
മുപ്പതു വര്‍ഷത്തിലേറെ പഴക്കമുള്ള വിവാഹക്ഷണക്കത്തില്‍ ചോരയില്‍ മുക്കിയ 42 വിരല്‍പ്പാടുകള്‍. അന്വേഷണം ചെന്നെത്തുന്നത് സനാരി ഗ്രാമത്തില്‍. കുറ്റവാളിയെയല്ല മറിച്ച് കുറ്റത്തെ തേടുന്ന പൊലീസ് ഉദ്യോഗസ്ഥന്‍. മതവും ആത്മീയതയും പ്രണയവും വെറുപ്പും പ്രതികാരവും ഇഴചേരുന്ന മിസ്റ്ററി ത്രില്ലര്‍. ‘സനാരി – കുറ്റവാളിയല്ല കുറ്റമാണ് മറഞ്ഞിരിക്കുന്നത്’. മാനുവല്‍ ജോര്‍ജ്. മനോരമ ബുക്‌സ്. വില 370 രൂപ.
സവാള പച്ചയ്ക്ക് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തും
സവാള ചിലര്‍ ഇത് പച്ചയ്ക്ക് കഴിക്കാറുണ്ട്. പ്രത്യേകിച്ചും നോണ്‍ വെജ് ഭക്ഷണങ്ങള്‍ക്ക് ഒപ്പം സവാള ചെറുതായി അരിഞ്ഞു പച്ചയോടെ കഴിക്കുന്നത് സാധാരണമാണ്. ഇങ്ങനെ സാവാള കഴിക്കുന്നത് നല്ലതാണോ? രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നതില്‍ മുതല്‍ ദഹനം മെച്ചപ്പെടുത്താന്‍ വരെ സവാള പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണെന്നാണ് അഭിപ്രായം. സവാളയിലെ ആന്റി ഓക്‌സിഡന്റ്‌സ് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. സവാളയിലെ തന്മാത്രകള്‍ പാന്‍ക്രിയാസ്, കരള്‍, ചെറുകുടല്‍, അഡിപ്പോസ് ടിഷ്യു എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള സവാള ശരീരത്തിലെ […]
കോഴിക്കോട് നിപ സംശയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
കോഴിക്കോട് നിപ സംശയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട് മാസ്‌ക് നിർബന്ധമല്ല, ജാഗ്രതയുടെ ഭാഗമായി മാസ്‌ക് ധരിക്കാം.മാധ്യമപ്രവർത്തകർ ആശങ്ക സൃഷ്‌ടിക്കരുതെന്നും മന്ത്രിയുടെ മുന്നറിയിപ്പ്.നിപ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഡീസൽ വാഹനങ്ങൾക്ക് പത്ത് ശതമാനം ജിഎസ്ടി വർധനയ്ക്ക് ശുപാർശ ചെയ്യുമെന്ന് നിതിൻ ഗഡ്കരി
ഡീസൽ വാഹനങ്ങൾക്ക് പത്ത് ശതമാനം ജിഎസ്ടി വർധനയ്ക്ക് ശുപാർശ ചെയ്യുമെന്ന് നിതിൻ ഗഡ്കരി. 10 ശതമാനം മലിനീകരണ നികുതി ചുമത്താന്‍ ധനമന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കും. ഡീസല്‍ വാഹന ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം. ഡീസല്‍വാഹന നിര്‍മാണ കമ്പനികളുടെ ഓഹരി മൂല്യം ഇടിഞ്ഞു. നിർദേശമടങ്ങിയ കത്ത് ധനമന്ത്രിക്ക് ഇന്ന് കൈമാറും.
