അല്‍ഫോണ്‍സ് പുത്രന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഗിഫ്റ്റി’ന്റെ ‘മ്യൂസിക്കല്‍’ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് സംവിധായകന്. തന്റെ സിനിമകളുടെ അറിയിപ്പുകളെല്ലാം വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ച് കൊണ്ട് അല്‍ഫോണ്‍സ് എപ്പോഴും ചര്‍ച്ചകളില്‍ ഇടം നേടാറുണ്ട്. സാധാരണ സിനിമകളുടെ ഫസ്റ്റ് ലുക്കുകള്‍ പോലെ താരങ്ങളുടെ ചിത്രങ്ങളോ മറ്റോ അല്ല ഇതിലുള്ളത്, പകരം സംഗീതമാണുള്ളത്. ഇളയരാജയാണ് സിനിമയുടെ സംഗീത സംവിധായകന്. ഇളയരാജയുടെ സ്വതസിദ്ധമായ താളം 52 സെക്കന്റുള്ള വീഡിയോയില്‍ കേള്‍ക്കാം. ചിത്രത്തില്‍ ഏഴ് ഗാനങ്ങളാണ് ഉള്ളത്. ഒരു ലക്ഷത്തിന് മുകളില്‍ ആളുകളാണ് ഇതുവരെ യൂട്യൂബില്‍ വീഡിയോ കണ്ടിരിക്കുന്നത്. വിടുതലൈ എന്ന സിനിമയ്ക്ക് ശേഷം ഇളയരാജയുടെ മാസ്റ്റര്‍പീസ് സംഗീതത്തിന് കാത്തിരിപ്പിലാണ് സിനിമാലോകം. സാന്‍ഡി, കോവൈ സരള, മഹാലക്ഷ്മി സുദര്ശന്, സമ്പത്ത് രാജ്, സഹന സര്‍വേഷ് എന്നിവരാണ് സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നത്. റോമിയോ പിക്ചേഴ്സിന്റെ ബാനറില്‍ രാഹുലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അല്‍ഫോണ്‍സ് പുത്രനും ഇളയരാജയും ഒന്നിക്കുന്നു
