നിപ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചു. വൈകിട്ട് നാലരയ്ക്ക് ഓൺലൈൻ ആയിട്ട് ചേരുന്ന യോഗത്തിൽ അഞ്ച് മന്ത്രിമാരും പങ്കെടുക്കും. ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദര്‍ശിച്ച് നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ഇടപെടലുകള്‍. അതോടൊപ്പം കേന്ദ്ര അംഗീകാരം കിട്ടിയാൽ മാത്രമേ നിപ ഫല പ്രഖ്യാപനം കേരളത്തിൽ നിന്ന് നടത്താനാകൂ. നിലവിൽ പ്രഖ്യാപനം വരേണ്ടത് പൂനെയിൽ നിന്നാണെന്നും മുൻ ആരോഗ്യമന്ത്രിയും എംഎൽഎയുമായ കെകെ ശൈലജ പറഞ്ഞു.
ഉന്നതല യോഗം വിളിച്ച് മുഖ്യമന്ത്രി
