Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു

കോഴിക്കോട് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് രോഗബാധ.ഇതോടെ ആക്ടീവ് കേസുകൾ നാലായി.നിപ ബാധിത മേഖലകൾ കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ഉണ്ടാകും. അതേസമയം, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 15

*1985ലെ മികച്ച ജനപ്രിയ ഗാനം?* : https://youtu.be/C9z09QDHHjU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾അര്‍ഹതയില്ലാത്തവര്‍ക്കു സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കിയെന്നും നികുതി പിരിവില്‍ പിഴവുണ്ടായെന്നും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സിഎജി റിപ്പോര്‍ട്ട്. ആര്‍ടിഒ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72.98 കോടി രൂപയുടെ നികുതി ചുമത്തിയില്ല. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ 38,270 വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ബജറ്റില്‍ വകയിരുത്തിയ തുക ഫലപ്രദമായി വിനിയോഗിച്ചില്ല. നിരസിക്കപ്പെട്ട അപേക്ഷകളിലെ തെറ്റുകള്‍ തിരുത്തുന്നതിനു പകരം പുതിയ അപേക്ഷകള്‍ സ്വീകരിച്ചതു മൂലമാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിപ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

നിപ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. രോഗിക്കൊപ്പം സഹായിയായി ഒരാള്‍ക്ക് മാത്രം അനുമതി. കള്ളുചെത്തും വില്‍പ്പനയും നിരോധിച്ചു. നിപ പരിശോധന ഫലം വേഗത്തിലാക്കാനായി ഐ സി എം ആര്‍ മൊബൈല്‍ യൂണിറ്റ് ഉള്‍പ്പെടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സജ്ജമായി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്നലെ അയച്ച 11 സ്രവ സാമ്പിളുകളുടെ പരിശോധനാഫലവും നെഗറ്റീവ്

നിപ സ്ഥിരീകരണത്തിന് പിന്നാലെ കനത്ത ജാഗ്രതയില്‍ തുടരുന്ന കേരളത്തിന് ഇന്നത്തെ സ്രവ പരിശോധനാഫലം ആശ്വാസം. ഇന്നലെ അയച്ച 11 സ്രവ സാമ്പിളുകളുടെ പരിശോധനാഫലവും നെഗറ്റീവാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇന്ന് 30 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. നിപ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ആകെ 950 പേരാണുള്ളതെന്ന് കോഴിക്കോട് ഡിഎംഒ ഡോ കെ കെ രാജാറാം അറിയിച്ചു.

Posted inലേറ്റസ്റ്റ്

കാറില്‍ കാളക്കൂറ്റന്‍

പല യാത്രകളിലും ഓമന മൃഗങ്ങളെ നാം കൂടെകൊണ്ടുപോകാറുണ്ട്. എന്നാല്‍ കാറില്‍ കാറിനേക്കാള്‍ വലിയ കാളക്കൂറ്റനെ കയറ്റിക്കൊണ്ടുപോയാലോ? അങ്ങനെയൊരു സംഭവം ഈയിടെ ഉണ്ടായി. ‘വാറ്റൂസി’ ഇനത്തിലുള്ള കാളക്കൂറ്റനെ കയറ്റി കാറോടിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വന്‍പ്രചാരം നേടി. കാറിന്റെ ജനാലയും മുകള്‍ഭാഗവും ഒഴിവാക്കിയാണ് ‘ഹൗഡി ഡൂഡി’ എന്ന കാളയെ കാറില്‍ കയറ്റിയത്. വിരിച്ചു നില്‍ക്കുന്ന കൊമ്പുകളുമായി നില്‍ക്കുന്ന കാള പുറത്തേക്ക് ചാടാതിരിക്കാന്‍ വശത്ത് ബാരിക്കേഡു വച്ചുകെട്ടുകയും ചെയ്തിരുന്നു. ചെറിയൊരു കാറില്‍ അതിനേക്കാള്‍ വലിയ കാളയുമായുള്ള യാത്ര കൗതുകമുള്ള കാഴ്ചയായി. കാളയുടെ […]

Posted inലേറ്റസ്റ്റ്

രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങാം

രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങാം. ഇതു സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയിൽ കേന്ദ്രം നിലപാടറിയിക്കുകയായിരുന്നു. മുരുകൻ, ശാന്തൻ, ജയകുമാർ, റോബർട്ട്‌ പയസ് എന്നിവരെയാണ് ശ്രീലങ്കയിലേക്ക് തിരിച്ചയക്കുന്നത്. മുരുകന്റെ ഭാര്യ നളിനി നൽകിയ അപേക്ഷയിലാണ് മറുപടി. ജയിൽമോചിതരായ ശേഷവും ഇവർ ഇന്ത്യയിൽ തുടരുകയായിരുന്നു. നിലവിൽ തിരുചിരപ്പള്ളിയിലെ പ്രത്യേക ക്യാംപിലാണ് 4 പേരും. ഇവർ‌ക്കാണ് ശ്രീലങ്കയിലേക്ക് മടങ്ങാനുള്ള അനുമതി നൽകിയിരിക്കുന്നത്.

Posted inബിസിനസ്സ്

ഹല്‍ദിറാമിനെ ഏറ്റെടുക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്

ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള സ്‌നാക്‌സ് ബ്രാന്‍ഡായ ഹല്‍ദിറാമിനെ ഏറ്റെടുക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹല്‍ദിറാമിന്റെ 51 ശതമാനം ഓഹരികളാണ് ടാറ്റ കണ്‍സ്യൂമര്‍ ഏറ്റെടുക്കാന്‍ സാധ്യത. ഓഹരികള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 10 കോടി രൂപയാണ് ഹല്‍ദിറാം മുന്നോട്ടുവച്ച കരാര്‍ തുക. എന്നാല്‍, ഇവയോട് ടാറ്റ ഗ്രൂപ്പ് പൂര്‍ണമായി യോജിച്ചിട്ടില്ലെന്നാണ് സൂചന. ടാറ്റയുടെ ഏറ്റെടുക്കല്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ, വിപണിയില്‍ മത്സരം മുറുകുന്നതാണ്. പെപ്‌സി, റിലയന്‍സ് റീട്ടെയില്‍ തുടങ്ങിയവയാണ് വിപണിയിലെ പ്രധാന എതിരാളികള്‍. ഉത്തരേന്ത്യയിലെ ജനകീയമായ ബ്രാന്‍ഡാണ് ഹല്‍ദിറാം. നിലവില്‍, […]

Posted inവിനോദം

350 കോടി ഒടിടി റൈറ്റ്‌സ് നേടി പ്രഭാസിന്റെ ‘സലാര്‍’

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് നായകനായ ‘സലാര്‍’ പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയിലുള്ളതാണ്. സമീപകാലത്ത് പ്രഭാസിന് ചില പരാജയങ്ങളുണ്ടായെങ്കിലും താരത്തിന്റ മൂല്യം ഒട്ടും കുറഞ്ഞില്ല എന്ന് തെളിയിക്കുന്നതാണ് സലാറിന്റെ പ്രീ റിലീസ് ബിസിനസ്. നെറ്റ്ഫ്‌ലിക്‌സ് പ്രഭാസ് നായകനാകുന്ന സലാറിന്റെ ഒടിടി റൈറ്റ്‌സ് നേടിയിട്ടുണ്ട്. പ്രഭാസിന്റെ സലാര്‍ 350 കോടിയാണ് ഒടിടി, സാറ്റലൈറ്റ് റൈറ്റ്‌സ് ബിസിനസില്‍ നേടിയിരിക്കുന്നത്. നവംബറില്‍ ആയിരിക്കും റിലീസ് ചെയ്യുക എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പ്രഭാസ് നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമായിട്ടായിരിക്കും എത്തുക. പൃഥ്വിരാജും പ്രധാനപ്പെട്ട […]

Posted inവിനോദം

19 ദിവസം കൊണ്ട് 77 കോടി രൂപ നേടി ‘ആര്‍. ഡി. എക്‌സ്’!

വീക്കന്റ ബ്ലോക്ക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച് നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ‘ആര്‍. ഡി. എക്‌സ്’ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. 19 ദിവസം കൊണ്ട് 77 കോടി രൂപയാണ് ചിത്രം വേള്‍ഡ് വൈഡ് കളക്ഷനായി നേടിയത്. ആഗസ്റ്റ് 25 നായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. ഓണം റിലീസുകളില്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളായ കിങ്ങ് ഓഫ് കൊത്ത, രാമചന്ദ്ര ബോസ്സ് എന്നിവയ്‌ക്കൊപ്പം വലിയ പ്രതീക്ഷകളില്ലാതെ വന്ന സിനിമ ബോക്‌സ് ഓഫീസ് തൂത്തുവാരി. കേരളത്തില്‍ നിന്നു […]

Posted inഓട്ടോമോട്ടീവ്

മോട്ടോ ജിപി പതിപ്പുകള്‍ പുറത്തിറക്കി യമഹ

ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ശ്രേണിയില്‍ പുതിയ മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോ ജിപി പതിപ്പുകള്‍ പുറത്തിറക്കി. പുതിയ പ്രത്യേക പതിപ്പ് വൈസെഡ്എഫ്-ആര്‍15എം, എംടി15 വി2.0, എയറോക്‌സ്155, റേ ഇസെഡ്ആര്‍ എന്നിവയില്‍ ലഭ്യമാകും. പരിമിതമായ യൂണിറ്റുകളിലാണ് മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി പതിപ്പ് യമഹ വാഗ്ദാനം ചെയ്യുന്നത്. പ്രത്യേക പതിപ്പ് സൗന്ദര്യവര്‍ദ്ധക മാറ്റങ്ങളോടെ മാത്രമാണ് വരുന്നത്. അതായത് ഈ ബൈക്കുകളില്‍ യമഹ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. വൈസെഡ്എഫ്-ആര്‍15എമ്മിന്റെ 2023 മോട്ടോജിപി പതിപ്പിന് 1,97,200 […]