പല യാത്രകളിലും ഓമന മൃഗങ്ങളെ നാം കൂടെകൊണ്ടുപോകാറുണ്ട്. എന്നാല്‍ കാറില്‍ കാറിനേക്കാള്‍ വലിയ കാളക്കൂറ്റനെ കയറ്റിക്കൊണ്ടുപോയാലോ? അങ്ങനെയൊരു സംഭവം ഈയിടെ ഉണ്ടായി. ‘വാറ്റൂസി’ ഇനത്തിലുള്ള കാളക്കൂറ്റനെ കയറ്റി കാറോടിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വന്‍പ്രചാരം നേടി. കാറിന്റെ ജനാലയും മുകള്‍ഭാഗവും ഒഴിവാക്കിയാണ് ‘ഹൗഡി ഡൂഡി’ എന്ന കാളയെ കാറില്‍ കയറ്റിയത്. വിരിച്ചു നില്ക്കുന്ന കൊമ്പുകളുമായി നില്ക്കുന്ന കാള പുറത്തേക്ക് ചാടാതിരിക്കാന്‍ വശത്ത് ബാരിക്കേഡു വച്ചുകെട്ടുകയും ചെയ്തിരുന്നു. ചെറിയൊരു കാറില്‍ അതിനേക്കാള്‍ വലിയ കാളയുമായുള്ള യാത്ര കൗതുകമുള്ള കാഴ്ചയായി. കാളയുടെ വലിയ കൊമ്പിനു പുറമേ, കാറിനുമുന്നിലും കൊമ്പിന്റെ ഒരു മാതൃക വച്ചുപിടിപ്പിച്ചിരുന്നു. കാളക്കൂറ്റനുമായി ബെല്ലാരി രാജ പ്രാഞ്ചിയേട്ടന്റെ കാര്‍ യാത്ര കണ്ട് പോലീസ് ഓടിയെത്തി തടഞ്ഞു. കാറില്‍ കാളക്കൂറ്റനുമായി അപകടകരമായി ഇങ്ങെ യാത്ര ചെയ്യനാവില്ലെന്ന് പോലീസ് അറിയിച്ചതോടെ ഇയാള്‍ വീട്ടിലേക്കു മടങ്ങി. എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ച ഈ വീഡിയോയ്ക്ക് അനേകം രസകരമായ പ്രതികരണങ്ങളാണുള്ളത്.
കാറില്‍ കാളക്കൂറ്റന്
