Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 15

*1985ലെ മികച്ച ജനപ്രിയ ഗാനം?* : https://youtu.be/C9z09QDHHjU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന നവംബറോടെ മന്ത്രിസഭാ പുന:സംഘടയ്ക്കു സാധ്യത. സ്പീക്കര്‍ ഷംസീറിനെ മന്ത്രിയാക്കി ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ സ്പീക്കറാക്കിയേക്കും. ഘടകക്ഷികളുടെ മന്ത്രി സ്ഥാനം വച്ചുമാറണമെന്ന മുന്‍ധാരണയനുസരിച്ച് ഗതാഗത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറിയേക്കും. പകരം കടന്നപ്പള്ളി രാമചന്ദ്രനേയും കെ.ബി. ഗണേഷ്‌കുമാറിനേയും മന്ത്രസഭയില്‍ എടുത്തേക്കും. ഗതാഗതവകുപ്പ് വേണ്ടെന്ന് ഗണേഷ്‌കുമാര്‍ നേരത്തേ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സുപ്രീം കോടതിയിൽ ഹർജി പരിഗണിക്കുന്നതിനിടെ നാടകീയ രംഗം

ശബരിമലയിൽ അന്നദാനത്തിന് അനുമതി തേടി അഖില ഭാരത അയ്യപ്പ സേവാ സംഘം നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടെ നാടകീയ രംഗം. അനുമതി റദ്ദാക്കിയ നടപടിക്കെതിരെ ദേശീയ ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനാണ് സുപ്രീം കോടതിയിൽ സംഘടനയ്ക്കായി ഹർജി സമർപ്പിച്ചത്. ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ വി ചിദംബരേഷ് ഹാജരായി. എന്നാൽ ഇതിനിടെ കോടതിയിൽ ഹാജരായ മറ്റൊരു അഭിഭാഷകൻ താനാണ് യഥാർത്ഥ അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അഭിഭാഷകനെന്നും ഹർജി നൽകിയവർ ആൾ മാറാട്ടം നടത്തിയതെന്നും ആരോപിച്ചു. […]

Posted inബിസിനസ്സ്

അക്കൗണ്ടില്‍ പണമില്ലെങ്കിലും ഇനി യു.പി.ഐ പെയ്‌മെന്റ് നടത്താം

അക്കൗണ്ടില്‍ ആവശ്യത്തിന് പണമില്ലെങ്കിലും യു.പി.ഐ പെയ്‌മെന്റ് നടത്താവുന്ന സംവിധാനം വരുന്നു. ഉപയോക്താക്കള്‍ക്ക് അനുവദിക്കപ്പെട്ട പരിധിയില്‍ വിനിമയങ്ങള്‍ നടത്താനും പിന്നീട് ഈ തുക തിരികെ അടയ്ക്കുകയും ചെയ്യുന്ന രീതിയാണിത്. പുതിയ സൗകര്യത്തിലൂടെ മുന്‍കൂട്ടി അനുവദിക്കപ്പെട്ട ക്രെഡിറ്റ് പരിധിക്കുള്ളിലുള്ള യു.പി.ഐ വിനിമയങ്ങള്‍ സാധ്യമാവും. വാണിജ്യ ബാങ്കുകള്‍ക്ക് ഈ സൗകര്യം വ്യക്തികള്‍ക്കായി നല്‍കാന്‍ സാധിക്കും. ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ യു.പി.ഐ ആപ്ലിക്കേഷനുകളിലൂടെ ഈ സൗകര്യം ഉപയോഗപ്പെടുത്താം. എന്നാല്‍ വിവിധ ബാങ്കുകളുടെ പോളിസികള്‍ ബാധകമായിരിക്കും. പ്രീ അപ്രൂവ്ഡ് പരിധിയില്‍ ഒരു ക്രെഡിറ്റ് […]

Posted inടെക്നോളജി

മോട്ടോ ജി54 5ജി വിപണിയിലേക്കെത്തി

മോട്ടറോളയുടെ 5ജി സ്മാര്‍ട്ട് ഫോണ്‍ മോട്ടോ ജി54 5ജി വിപണിയിലേക്കെത്തി. ഫ്‌ലിപ്പ്കാര്‍ടിലും മോട്ടറോള ഇന്ത്യ വെബ്സൈറ്റിലും ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമാകും. 12ജിബി റാം + 256ജിബി 5ജി സ്റ്റോറേജും മീഡിയടെക് ഡിമെന്‍സിറ്റി 7020 ഒക്ടാ കോര്‍ പ്രോസസറുമായാണ് മോട്ടോ ജി54 5ജി വരുന്നത്. എഐ കഴിവുകളും, കാര്യക്ഷമമായ ബാറ്ററി ഒപ്റ്റിമൈസേഷനായി 6എന്‍എം ആര്‍ക്കിടെക്ചര്‍ എന്നിവയും ലഭ്യമായിരിക്കും. മിന്റ് ഗ്രീന്‍, പേള്‍ ബ്ലൂ, മിഡ്നൈറ്റ് ബ്ലൂ, എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ മോട്ടോ ജി54 5ജി ലഭ്യമാകും. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കശ്മീരിലെ അനന്ത്നാഗിൽ ജവാനെ കാണാതായി

ജമ്മുകശ്മീരിൽ ഏറ്റുമുട്ടല്‍ നടക്കുന്ന അനന്തനാഗില്‍ ഒരു ജവാനെ കാണാതായി. ഇദ്ദേഹത്തിനായി തെരച്ചിൽ തുടങ്ങി. അനന്തനാഗിലെ കൊകേർനാഗ് വനമേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഭീകരർക്കായി കഴിഞ്ഞ മൂന്ന് ദിവസമായി വ്യാപക തെരച്ചിലാണ് ഇവിടെ സൈന്യം നടത്തുന്നത്. ഡ്രോണുകൾ അടക്കം ഉപയോഗിച്ച് സൈന്യവും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. രണ്ട് ഭീകരരെ വളയാൻ സുരക്ഷസേനക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ജമ്മുകശ്മീർ പൊലീസ് അറിയിച്ചു.

Posted inവിനോദം

സെലിബ്രെറ്റി ലിസ്റ്റില്‍ ഒന്നാമത് നയന്‍ താര

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖിനെ കടത്തിവെട്ടി സൗത്തിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍ താരയാണ് ഇത്തവണ ഐഎംഡിബി പോപ്പുലര്‍ സെലിബ്രേറ്റി ലിസ്റ്റില്‍ ഒന്നാമത്. ഷാരൂഖ് ഖാന്‍ രണ്ടാം സ്ഥാനത്താണ്. സൂപ്പര്‍ ഹിറ്റായി 1000 കോടി ക്ലബിലേക്ക് കുതിക്കുന്ന ജവാന്റെ വിജയമാണ് അതിലെ നായികയായ നര്‍മദയെ അവതരിപ്പിച്ച നയന്‍താരയുടെ റാങ്കിംഗ് ഉയര്‍ത്തിയത്. ഐഎംഡിബി സൈറ്റില്‍ ഒരോ വാരത്തിലും എത്തുന്ന 200 ദശലക്ഷം ഉപയോക്താക്കളുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് ഈ പട്ടിക പുറത്തുവിടുന്നത്. ഈ ലിസ്റ്റില്‍ ജവാന്‍ ചിത്രത്തില്‍ […]

Posted inവിനോദം

‘അക്വാമാന്‍ ആന്‍ഡ് ദ ലോസ്റ്റ് കിങ്ഡം’ ട്രെയിലര്‍

ഡിസി കോമിക്‌സിന്റെ സമീപ കാലങ്ങളിലെ ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒരു ചിത്രമാണ് അക്വാമാന്‍. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പ്രേഷകരെ ആവേശം കൊള്ളിച്ച ഈ ഹോളിവുഡ് ചിത്രത്തിന്റെ രണ്ടാം ഭാഗം ‘അക്വാമാന്‍ ആന്‍ഡ് ദ ലോസ്റ്റ് കിങ്ഡം’ തിയേറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ ഗംഭീര ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. ജേസണ്‍ മോമോവ അക്വാമാനായി എത്തുന്ന ജെയിംസ് വാനാണ് സംവിധാനം ചെയ്യുന്നത്. പാട്രിക് വില്‍സണ്‍, യഹ്യ അബ്ദുള്‍ മതീന്‍, നിക്കോള്‍ കിഡ്മാന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. […]

Posted inഓട്ടോമോട്ടീവ്

ലിമിറ്റിഡ് എഡിഷനില്‍ എത്തുന്നു ഔഡി ക്യു8

ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ഔഡി ഇന്ത്യ തങ്ങളുടെ മുന്‍നിര എസ്യുവിയായ ക്യു8 ന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കിക്കൊണ്ട് ഈ വര്‍ഷത്തെ ഉത്സവ സീസണ്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ഈ പുതിയ പതിപ്പ് രാജ്യവ്യാപകമായി ലിമിറ്റിഡ് എഡിഷനില്‍ ലഭ്യമാകും. 1.18 കോടി രൂപയാണ് ഇതിന്റെ വില. സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനെ അപേക്ഷിച്ച് സ്‌പെഷ്യല്‍ എഡിഷന്റെ വില 11 ലക്ഷം രൂപയോളം കൂടുതലാണ്. ഗ്ലേസിയര്‍ വൈറ്റ്, മിത്തോസ് ബ്ലാക്ക്, ഡേടോണ ഗ്രേ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ക്യു8 ലിമിറ്റഡ് എഡിഷന്‍ ഓഡി […]

Posted inപുസ്തകങ്ങൾ

ലീലാവിലോലം

അടുക്കളക്കോണിലും കിടപ്പറമൂലയിലും ജീവപര്യന്തത്തടവിനു വിധിക്കുന്ന ശാസനകളുടെയും ശകാരങ്ങളുടെയും പേരില്‍, ‘ഇല-മുള്ള് കഥ’യുടെ പേരില്‍, ‘തോരാനിട്ട ഒരു കഷണം തുണി’യുടെ ശുദ്ധാശുദ്ധികളുടെ പേരില്‍ ഒക്കെ കലഹത്തിന് ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് ഇതിലെ അക്ഷരങ്ങള്‍. സദാചാരഘോഷണങ്ങളെ ഈ നിഷേധികള്‍, ഉപയോഗംകഴിഞ്ഞ പാഡിനെ ഇന്‍സിനറേറ്ററിലേക്കെന്നപോലെ തള്ളുന്നു. പെണ്‍നെഞ്ചിനു മീതെ കയറ്റിവെച്ച കല്ലുകളുടെ ഭാരംകൊണ്ട് ഈ താളുകള്‍ക്ക് ഗുരുത്വസ്വഭാവമേറുന്നു. ലോകം മ്യൂട്ട് ചെയ്തുകളയുന്ന ചില ജന്മങ്ങള്‍ക്ക് ശബ്ദമേകുകകൂടിയാണ് ഇവിടെ എഴുത്തുകാരി. ‘ലീലാവിലോലം’. എച്ച്ആന്‍ഡ്‌സി ബുക്‌സ്. വില 85 രൂപ.