സനാതന ധർമ്മം എക്കാലവും നിലനിൽക്കും. ആർക്കും ഉന്മൂലനം ചെയ്യാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സനാതന ധർമ്മം പിന്തുടരുന്നവർ ഉണരണം. തട്ടിപ്പുകാരെ തിരിച്ചറിയണമെന്നും മോദി കൂട്ടിച്ചേർത്തു. ഉദയനിധിയുടെ സനാതന ധർമ്മ പരാമർശം വിവാദമായിട്ടും ആഴ്ച്ചകൾക്ക് ശേഷമാണ് മോദിയുടെ പ്രതികരണം.സനാതന ധർമ്മത്തെ തകർക്കാനാണ് ഇന്ത്യ സഖ്യത്തിൻ്റെ നീക്കമെന്നും ഹിന്ദു വിരുദ്ധരാണ് ഇന്ത്യ സഖ്യത്തിലുള്ള പാർട്ടികൾ. ആയിരത്തലേറെ വർഷങ്ങളായി ഇന്ത്യയെ ഒന്നിപ്പിച്ച് നിർത്തുന്ന സനാതന ധർമ്മത്തെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സനാതന ധർമ്മ പരാമർശത്തിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി
