നരേന്‍ നായകനും മീരാ ജാസ്മിന്‍ നായികയുമാകുന്ന പുതിയ ചിത്രമാണ് ‘ക്യൂന്‍ എലിസബത്ത്’. സംവിധാനം നിര്‍വഹിക്കുന്നത് എം പത്മകുമാറാണ്. ക്യൂന്‍ എലിസബത്തിലെ ഒരു ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘ചെമ്പകപൂവെന്തെ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിത്. ചിത്രത്തിനായി രഞ്ജിന്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ചപ്പോള്‍ ‘ചെമ്പകപൂവെന്തെ’ എന്ന ഗാനം എഴുതിയത് ജോ പോളും ആലപിച്ചത് ഹരിചരണുമാണ്. ഛായാഗ്രാഹണം ജീത്തു ദാമോദറാണ്. നരേനും മീരാ ജാസ്മിനും ഒപ്പം ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, […]
‘എമ്പുരാന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
പൃഥ്വിരാജ്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ‘എമ്പുരാന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കയ്യില്‍ തോക്കേന്തി നില്‍ക്കുന്ന അബ്രാം ഖുറേഷിയെ പോസ്റ്ററില്‍ കാണാം. എന്തായാലും മികച്ചൊരു ആക്ഷന്‍- ത്രില്ലര്‍ ചിത്രമായിരിക്കും എമ്പുരാന്‍ എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ മലയാളത്തിലേക്ക് എത്തുന്നത് മലയാളത്തിലെ ഏറ്റവും വലിയ ചിത്രം എന്ന ഖ്യാതിയോടെയാണ്. സ്റ്റീഫന്‍ നെടുമ്പള്ളി ആരായിരുന്നെന്നും എങ്ങനെയാണ് സ്റ്റീഫന്‍ അബ്രാം ഖുറേഷി ആയതെന്നുമാണ് എമ്പുരാന്‍ പ്രധാനമായും പ്രമേയമാക്കുന്നത്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും […]
ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് മാരുതി സുസുക്കി തന്നെ!
ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിഞ്ഞ കാറുകളുടെ പട്ടിക പുറത്തുവന്നപ്പോള്‍ പത്തു മോഡലുകളുമായി മാരുതി സുസുക്കി മുന്നില്‍. ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ 25 വാഹനങ്ങളില്‍ പകുതിയിലേറെയും മാരുതി സുസുക്കി മോഡലുകളാണ്. മാരുതി സുസുക്കി കഴിഞ്ഞാല്‍ രണ്ടാമത് അഞ്ചു മോഡലുകളുമായി ദക്ഷിണകൊറിയന്‍ കമ്പനിയായ ഹ്യുണ്ടേയാണ്. മഹീന്ദ്രയുടേയും ടാറ്റയുടേയും നാലു മോഡലുകള്‍ ഒക്ടോബറില്‍ കൂടുതല്‍ വിറ്റഴിഞ്ഞ കാറുകളുടെ പട്ടികയില്‍ ഇടം നേടി. കിയയുടെ മൂന്നു മോഡലുകളും ടൊയോട്ടയുടെ ഒരു മോഡലുമാണ് പട്ടികയിലുള്ളത്. ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കാര്‍ മാരുതി സുസുക്കി വാഗണ്‍ […]
പണ്ടുപണ്ടൊരു മാര്‍ത്താണ്ഡവര്‍മ്മ
മലയാള നോവല്‍സാഹിത്യത്തിലെ അചഞ്ചലമായ കൊടുമുടിയായി എക്കാലവും വിളങ്ങിനില്‍ക്കുന്ന മാര്‍ത്താണ്ഡവര്‍മ്മ എന്ന നോവലിന് പ്രസിദ്ധ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ നല്‍കിയ ബാലഭാഷ്യം. തിരുവിതാംകൂറിന്റെ ഏറെ ചരിത്രപ്രധാനമായ ഒരു കാലഘട്ടത്തെയെടുത്ത് സി.വി. രാമന്‍പിള്ള ഇതിഹാസശൈലിയില്‍ സൃഷ്ടിച്ച നോവല്‍ വിസ്മയത്തിന്റെ ഗാംഭീര്യവും കെട്ടുറപ്പും നിലനിര്‍ത്തിക്കൊണ്ടുതന്നെ കുട്ടികള്‍ക്കു വായിച്ചുരസിക്കാനും അടുത്തറിയാനുമായി ലളിതമനോഹരശൈലിയിലുള്ള പുനരാഖ്യാനം. ‘പണ്ടുപണ്ടൊരു മാര്‍ത്താണ്ഡവര്‍മ്മ’. സുഭാഷ് ചന്ദ്രന്‍. മാതൃഭൂമി. വില 178 രൂപ.
അറിയാം, നോണ്‍മെലനോമ ത്വക്ക് അര്‍ബുദം
നോണ്‍മെലനോമ ത്വക്ക് അര്‍ബുദം മൂലമുണ്ടാകുന്ന മരണങ്ങളില്‍ മൂന്നിലൊന്ന് തുടര്‍ച്ചയായി സൂര്യപ്രകാശത്തില്‍ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ലോകാരോഗ്യ സംഘടനയും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും സംയുക്ത റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. നോണ്‍മെലനോമ സ്‌കിന്‍ ക്യാന്‍സറില്‍ ചര്‍മ്മത്തിന്റെ മുകളിലെ പാളികളില്‍ വികസിക്കുന്ന ക്യാന്‍സറുകള്‍ ഉള്‍പ്പെടുന്നു, ബേസല്‍ സെല്‍ കാര്‍സിനോമയും സ്‌ക്വാമസ് സെല്‍ കാര്‍സിനോമയും ഇതിന്റെ പ്രധാന ഉപവിഭാഗങ്ങളാണ്. 2019ല്‍, ആഗോള തൊഴില്‍ പ്രായത്തിലുള്ള ജനസംഖ്യയുടെ 28% (ഏകദേശം 15 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഏകദേശം 1.6 ബില്യണ്‍ ) […]
മദ്ധ്യാഹ്ന വാർത്തകൾ
സംസ്ഥാന സർക്കാരിനോട് അതിഥി, സൽക്കാര ചെലവുകളിലടക്കം ആറ് ഇനങ്ങളിൽ 36 ഇരട്ടി വരെ വർധന ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ഗവർണേഴ്‌സ് അലവൻസസ് ആൻഡ് പ്രിവിലേജ് റൂൾസ് 1987 അനുസരിച്ചാണ് ഗവർണറുടെ ആനുകൂല്യങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. ഈ ചട്ടങ്ങൾ അനുസരിച്ച് ഈ ആറിനങ്ങളിൽ നൽകേണ്ട തുകയുടെ പരിധി 32 ലക്ഷം രൂപയാണ്. എന്നാൽ, വർഷം 2.60 കോടി രൂപ നൽകണമെന്നാണ് രാജ്‌ഭവനിൽനിന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തൃശൂരിലെ സർക്കാർ ഓഫീസിൽ പ്രാർത്ഥന സംഘടിപ്പിച്ചെന്ന […]
പലസ്തീൻ വിഷയത്തില്‍ കോൺഗ്രസിന് നിലപാടില്ല എന്ന ആക്ഷേപം തള്ളി കെ.മുരളീധരന്‍
പലസ്തീൻ വിഷയത്തിൽ കോൺഗ്രസ് വെള്ളം ചേര്‍ത്തിട്ടില്ലെന്നും, മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും കെ മുരളീധരൻ.ജനങ്ങളെ വിഭജിക്കാനും ലോക് സഭാ തെരെഞ്ഞെടുപ്പുമാണ് സിപിഎം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരിന്റെ പ്രസ്താവനയാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീൻ പരിപാടിയിൽ തരൂരിനെ വിളിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സംഘടകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിആർഎസ് വായ്പ ഇനി മുതൽ വേണ്ടെന്ന് കർഷകർ
നേരിട്ട് പണം കർഷകർക്ക് നൽകുന്ന സംവിധാനം ഉണ്ടാകണം എന്ന ആവശ്യവുമായി നെൽകർഷകർ. നെല്ല് കൊടുത്തതിന്റെ വിലയായി കർഷകർക്ക് നൽകുന്ന പിആർഎസ് വായ്പ ഇനി മുതൽ വേണ്ടെന്നും, ആലപ്പുഴ തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്യേണ്ടി വന്നത് പിആർഎസ് വായ്പ കെണി മൂലമാണെന്നുമാണ് കർഷകരുടെ ആരോപണം.
എൻ എസ് എസ് ഘോഷയാത്രയിൽ ക്രമസമാധാന പ്രശ്നം ഉണ്ടായില്ലെന്ന് റിപ്പോർട്ട്
എൻഎസ്എസ് നാമജപക്കേസിന്റെ തുടരന്വേഷണം അവസാനിപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഘോഷയാത്രയിൽ ക്രമസമാധാന പ്രശ്നം ഉണ്ടായില്ലെന്നാണ് റിപ്പോർട്ട് . സ്പീക്കറുടെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഉൾപ്പെടെ 1000 പേർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. അതോടൊപ്പം കേസ് പിൻവലിച്ചതിൽ സന്തോഷമെന്നും, ശബരിമല യുവതി പ്രവേശനത്തിലെ നാമജപ കേസുകളുകളും പിൻവലിക്കണമെന്ന് എൻ എസ് എസ് അറിയിച്ചു.
കർഷകൻ പ്രസാദിന് കണ്ണീരോടെ വിട നൽകി നാട്
കുട്ടനാട് തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന് കണ്ണീരോടെ വിട നൽകി നാട്. സംസ്കാര ചടങ്ങുകള്‍ ഇന്നലെ വൈകിട്ടോടെയാണ് നടന്നത്. നാട്ടുകാർക്ക് പ്രിയപ്പെട്ട പൊതു പ്രവര്‍ത്തകൻ കൂടിയായിരുന്ന പ്രസാദിന്റെ മകനാണ് അദ്ദേഹത്തിന്റെ ചിതക്ക് തീകൊളുത്തിയത്. അതോടൊപ്പം കേരളത്തിൽ കർഷകൻ ആത്മഹത്യ ചെയ്യാൻ തക്ക സാഹചര്യങ്ങൾ ഒന്നും തന്നെ നിലവിലില്ലെന്നും കർഷകനെ ചേർത്തുപിടിക്കുന്ന സർക്കാരാണ് നിലവിലുള്ളതെന്നും, ആത്മഹത്യക്കിടയാക്കിയ സാഹചര്യം എന്തെന്ന് അന്വേഷിക്കുമെന്നും കൃഷി മന്ത്രി പി.പ്രസാദ്.
