◾ഇന്ധനവും വൈദ്യുതിയും നിലച്ച് ഗാസയിലെ ആശുപത്രികള്‍. ഇന്ധനം തീര്‍ന്നതോടെ വൈദ്യുതി നിലച്ച ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ഇന്‍കുബേറ്ററിലുള്ള ഒരു കുഞ്ഞ് അടക്കം 5 രോഗികള്‍ മരിച്ചതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 37 നവജാതശിശുക്കളാണ് അല്‍ ഷിഫയിലെ ഇന്‍കുബേറ്ററിലുള്ളത്. അല്‍ ഷിഫയില്‍ നിലവില്‍ 1500 രോഗികളുണ്ട്. 1500 ആരോഗ്യപ്രവര്‍ത്തകരും. അഭയം തേടിയ ഒട്ടേറേപ്പേര്‍ ആക്രമണഭീഷണി കനത്തതോടെ ഒഴിഞ്ഞുപോയെങ്കിലും ഇപ്പോഴും ഇരുപതിനായിരത്തിലധികം പേര്‍ അല്‍ ഷിഫയിലുണ്ട്. ആശുപത്രി സമുച്ചയം വളഞ്ഞ ഇസ്രയേല്‍ സൈന്യം […]
സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനവുമായി കെ സുധാകരന്‍
മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ കേരളീയത്തിനു പൊടിച്ച 28 കോടി രൂപ ഉണ്ടായിരുന്നെങ്കില്‍ തകഴിയില്‍ ആത്മഹത്യ ചെയ്ത കെ ജി പ്രസാദിനെപ്പോലെയുള്ള എത്ര കര്‍ഷകരെ മരണമുഖത്തുനിന്ന് രക്ഷിക്കാനാകുമായിരുന്നെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പാവങ്ങളെ മരണത്തിന് വിട്ട് ആഘോഷം നടത്തുന്ന ക്രൂരതയുടെ പര്യായമാണ് പിണറായി സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
രാത്രി വാർത്തകൾ
ഇസ്രയേലിനെ കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് അമേരിക്കയാണെന്ന് കോഴിക്കോട് സിപിഎം റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. പലസ്തീൻ പ്രശ്നത്തിൽ അമേരിക്കൻ സാമ്രാജ്യത്ത്വത്തെ കുറ്റപ്പെടുത്തുന്നതോടൊപ്പം ആർഎസ്എസിനെയും ബിജെപിയെയും ഒപ്പം മുൻ യുപിഎ സർക്കാരുകളെയും കുറ്റപ്പെടുത്തിയാണ് വിഷയത്തിലെ ഇന്ത്യയുടെ നയം മാറ്റത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. എന്നും പലസ്തീന് ഒപ്പമാണ് സിപി എം എന്നും രാഷ്ട്രീയ വേർതിരിവില്ലാതെ മനുഷ്യത്വമുള്ള എല്ലാവരും ഒരുമിക്കുന്ന റാലിയാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഞങ്ങളെ വിളിച്ചാൽ വരുമെന്ന് ചിലർ പറഞ്ഞിരുന്നു എന്നാൽ അവർ വരില്ലെന്ന് അറിയാമായിരുന്നു […]
ധന്തേരസ് ദിനത്തില്‍ സ്വര്‍ണ വില്‍പ്പനയില്‍ റെക്കോഡ്
സ്മാര്‍ട്ട്‌ഫോണുകള്‍, ടെലിവിഷനുകള്‍, ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ വില്‍പ്പനയ്ക്കൊപ്പം ധന്തേരസ് ദിനത്തില്‍ സ്വര്‍ണ വില്‍പ്പനയില്‍ റെക്കോഡ് ഉയര്‍ച്ച. രാജ്യത്ത് ഈ ഉത്സവ സീസണില്‍ സ്വര്‍ണത്തിന്റെ ആവശ്യകത 7.7% വര്‍ധിച്ച് 42 ടണ്ണിലെത്തിയതായി ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജുവല്ലേഴ്‌സ് അസോസിയേഷന്റെ കണക്കുകള്‍ വ്യക്തമാക്കി. ഇന്നലെ രാജ്യത്ത് സ്വര്‍ണവില 10 ഗ്രാമിന് 1,500 രൂപ കുറഞ്ഞ് 60,400 രൂപയായി. ധന്തേരസ് ദിനത്തില്‍ നഗര, അര്‍ധ നഗര വിപണികളിലാണ് മികച്ച വില്‍പ്പന നടന്നത്. ഉത്സവ സീസണായ നവരാത്രിക്കും ദീപാവലിക്കും ഇടയിലുള്ള […]
മമ്മൂട്ടി, ജ്യോതിക ചിത്രം ‘കാതല്‍’ ലിറിക് വീഡിയോ
മോഹന്‍ലാല്‍ ചിത്രത്തിന് പിന്നാലെ മമ്മൂട്ടി നായകനായി എത്തുന്ന ‘കാതല്‍’ സിനിമയുടെ പുത്തന്‍ അപ്‌ഡേറ്റും പുറത്ത്. ജ്യോതിക നായികയായി എത്തുന്ന ചിത്രത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. എന്നും എന്‍ കാവല്‍ എന്ന് തുടങ്ങുന്ന ഇമോഷണല്‍ മെലഡി സോംഗ് ആണിത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മാത്യൂസ് പുളിക്കന്‍ ആണ്. ജി വേണുഗോപാലും ചിത്രയും ചേര്‍ന്നാണ് ആലാപനം. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടെ മറ്റൊരു വ്യത്യസ്തമായ കഥാപാത്രം ആകും കാതലിലേത് എന്നാണ് വിലയിരുത്തല്‍. ജ്യോതിക […]
ജി വേണുഗോപാലിന്റെ മകന്‍ അരവിന്ദ് പാടിയ മെലഡി
ഹിറ്റ് ഗായകന്‍ ജി വേണുഗോപാലിന്റെ മകന്‍ അരവിന്ദ് പാടിയ പുതിയ ഗാനം റിലീസായി. ‘കാത്ത് കാത്തൊരു കല്യാണം’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അരവിന്ദ് വേണുഗോപാല്‍ ഗാനം പാടിയിരിക്കുന്നത്. കുട്ടികള്‍ ഉണ്ടാകാത്ത ഗ്രാമത്തിന്റെ കഥയാണ. സംവിധാനം നിര്‍വഹിക്കുന്നത് ജയിന്‍ ക്രിസ്റ്റഫറാണ്. തിരക്കഥ എഴുതിയിരിക്കുന്നത് നന്ദനാണ്.സെബാസ്റ്റ്യന്‍ ഒറ്റമശ്ശേരിയാണ് ഗാനം രചിച്ചിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് മധുലാല്‍ ശങ്കര്‍. ടോണി സിജിമോനാണ് കാത്ത് കാത്തൊരു കല്യാണത്തില്‍ നായകനനാകുന്നത്. ക്രിസ്റ്റി ബിന്നെറ്റാണ് നായിക. പ്രമോദ് വെളിയനാട്, ജോബി, റിയാസ് നെടുമങ്ങാട്, ഷാജി മാവേലിക്കര, പ്രദീപ് […]
13 കളര്‍ ഓപ്ഷനുകളുമായി നവീകരിച്ച പുതിയ സ്വിഫ്റ്റ്
മാരുതി സുസുക്കിയുടെ പുതിയ സ്വിഫ്റ്റിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നു. 2023ലെ ജപ്പാന്‍ മൊബിലിറ്റി ഷോയിലാണ് കമ്പനി ഈ ഹാച്ച്ബാക്ക് അവതരിപ്പിച്ചത്. നവീകരിച്ച ഡിസൈനിലാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. അടുത്ത തലമുറ സ്വിഫ്റ്റ് അടുത്ത വര്‍ഷം 2024 ല്‍ വിപണിയിലെത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. പുതിയ തലമുറ സ്വിഫ്റ്റില്‍ കെ12സി യൂണിറ്റിന് പകരം പുതിയ 1.2ലി ത്രീ സിലിണ്ടര്‍ എന്‍എ ഇസെഡ്12ഇ പെട്രോള്‍ എഞ്ചിന്‍ വരുമെന്ന് ജാപ്പനീസ് ഓട്ടോമൊബൈല്‍ കമ്പനിയായ സുസുക്കി വ്യക്തമാക്കി. മികച്ച ഇന്ധനക്ഷമതയ്ക്കായി മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടൊപ്പം ഉള്‍പ്പെടുത്തും. ആകെ […]
40 വിശ്വപ്രസിദ്ധ ബാലകഥകള്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ളതും കുട്ടികളായ വായനക്കാരെ കാലങ്ങളായി ആകര്‍ഷിക്കുന്നതുമായ നിരവധി നല്ല കഥകളില്‍നിന്നും തിരഞ്ഞെടുത്ത നാല്‍പ്പതു കഥകള്‍. വായിച്ചാലും കേട്ടാലും കൊതിതീരാത്ത ഈ ക്ലാസിക് കഥകള്‍ ബാലമനസ്സുകളില്‍ നന്മയുടെയും പ്രത്യാശയുടെയും വെളിച്ചം വിതറുന്നു. കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന 40 വിശ്വോത്തരകഥകള്‍. ’40 വിശ്വപ്രസിദ്ധ ബാലകഥകള്‍’. സിപ്പി പള്ളിപ്പുറം. മാതൃഭൂമി. വില 238 രൂപ.
പാന്‍ക്രിയാറ്റിക് കാന്‍സര്‍ ലക്ഷണങ്ങള്‍
പാന്‍ക്രിയാസിലെ കോശങ്ങളുടെ വളര്‍ച്ചയില്‍ ആരംഭിക്കുന്ന അര്‍ബുദമാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. ആമാശയത്തിന്റെ താഴത്തെ ഭാഗത്തിന് പിന്നില്‍ പാന്‍ക്രിയാസ് സ്ഥിതിചെയ്യുന്നു. ഇത് ഭക്ഷണം ദഹിപ്പിക്കാന്‍ സഹായിക്കുന്ന എന്‍സൈമുകളും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണുകളും ഉണ്ടാക്കുന്നു. ഗുരുതരമായ കാന്‍സറുകളില്‍ ഒന്നാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. അത് തിരിച്ചറിയുക സങ്കീര്‍ണമാണെന്ന് മാത്രമല്ല ഏറ്റവും വേദന നിറഞ്ഞ ഒന്നുകൂടിയാണിത്. പാന്‍ക്രിയാസിന് ചുറ്റും അനിയന്ത്രിതമായി കാന്‍സര്‍ കോശങ്ങള്‍ പെരുകുകയും ഒരു ട്യൂമര്‍ രൂപപ്പെടുകയും ചെയ്യുന്നതാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ഏറ്റവും സാധാരണമായ തരം പാന്‍ക്രിയാറ്റിക് […]
യുഡിഎഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന താമരശ്ശേരി ചുരം പ്രക്ഷോഭ യാത്ര തിങ്കളാഴ്ച
വയനാടിന്‍റെ ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധീഖിന്റെ നേതൃത്വത്തില്‍ യുഡിഎഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന താമരശ്ശേരി ചുരം പ്രക്ഷോഭ യാത്ര തിങ്കളാഴ്ച ലക്കിടി ഭാഗത്തു നിന്നും ആരംഭിക്കും. ചുരം ബൈപ്പാസും, ബദല്‍ പാതകളും, റെയില്‍വെയും, എയര്‍ കണക്ടിവിറ്റിയും സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജാഥ നടത്തുന്നതെന്ന് ടി. സിദ്ദീഖ് എം.എല്‍.എ പറഞ്ഞു.
