Posted inബിസിനസ്സ്

ധനലക്ഷ്മി ബാങ്കിന് 47.5 ശതമാനം വളര്‍ച്ച

തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷത്തെ ജൂലൈ -സെപ്റ്റംബര്‍ പാദത്തില്‍ 23.16 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 15.89 കോടി രൂപയായിരുന്നു ലാഭം. 47.5% വളര്‍ച്ച രേഖപ്പെടുത്തി. ബാങ്കിന്റെ മൊത്ത വരുമാനം 285.26 കോടി രൂപയില്‍ നിന്ന് 327.43 കോടി രൂപയായി. ഇക്കാലയളവില്‍ അറ്റ പലിശ വരുമാനം 116.44 കോടി രൂപയില്‍ നിന്ന് 120.96 കോടി രൂപയായി. ബാങ്കിന്റെ മൊത്തം ബിസിനസ് മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 10.03 […]

Posted inടെക്നോളജി

ഇനി എല്ലാവരോടും മാതൃഭാഷയില്‍ സംസാരിക്കാം!

മാതൃഭാഷയില്‍ സംസാരിക്കാനുള്ള സംവിധാനവുമായി സാംസങ്. ഗ്യാലക്സി എഐ എന്ന പേരില്‍ വികസിപ്പിച്ച നിര്‍മിത ബുദ്ധി സേവനം പ്രയോജനപ്പെടുത്തിയാണ് പുതിയ ഫീച്ചര്‍. മറ്റൊരു ഭാഷക്കാരനുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ തത്സമയം തര്‍ജ്ജമ ചെയ്യാനുള്ള ശേഷി ഉണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ഓണ്‍-ഡിവൈസ് എഐ ആയിരിക്കും ഗ്യാലക്സി എഐ. എഐ ലൈവ് ട്രാന്‍സ്ലേറ്റ് എന്നാണ് പുതിയ ഫീച്ചറിന് കമ്പനി നല്‍കിയിരിക്കുന്ന പേര്. മറ്റൊരു ഭാഷ ഉപയോഗിക്കുന്ന ആളുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ ടെക്സ്റ്റും ഓഡിയോയും തത്സമയം തര്‍ജ്ജമ ചെയ്തു നല്‍കാന്‍ നിലവില്‍ തേഡ് പാര്‍ട്ടി […]

Posted inവിനോദം

ഇലോണ്‍ മസ്‌കിന്റെ ജീവിതം സിനിമയാകുന്നു

ടെസ്ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ ജീവിതം സിനിമയാകാന്‍ പോകുന്നു. ഡാരന്‍ ആരോനോഫ്‌സ്‌കിയാണ് സംവിധായകന്‍. മസ്‌കിന്റെ വ്യക്തിജീവിതത്തിന് പുറമെ ബഹിരാകാശ പര്യവേക്ഷണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി വിഷയങ്ങളും സിനിമ ചര്‍ച്ച ചെയ്യുമെന്നാണ് വിവരങ്ങള്‍. സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ അഭിനേതാക്കളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ല. വാള്‍ട്ടര്‍ ഐസക്‌സണിന്റെ രചനയില്‍ സെപ്റ്റംബറില്‍ പുറത്തിറങ്ങിയ മസ്‌കിന്റെ ജീവചരിത്രമായ ഇലോണ്‍ മസ്‌ക്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. എ24 പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രത്തിന്റെ നിര്‍മാണം. ബ്ലാക്ക് സ്വാന്‍, ദി റെസ്ലര്‍, ദി വെയ്ല്‍, […]

Posted inവിനോദം

‘ഡാന്‍സ് പാര്‍ട്ടി’ ചിത്രത്തിന്റെ ട്രെയ്‌ലര്‍

ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സോഹന്‍ സീനുലാല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഡാന്‍സ് പാര്‍ട്ടി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ഭരതനാട്യത്തിന് ചുവടുവെക്കുന്ന ഷൈന്‍ ടോമാണ് ട്രെയ്‌ലറിലെ ഹൈലൈറ്റ്. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്‍ട്ടിന്‍, ജൂഡ് ആന്റണി, ശ്രദ്ധ ഗോകുല്‍, പ്രീതി രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമേരിക്കന്‍ സ്റ്റേജ് ഷോയ്ക്ക് പങ്കെടുക്കാനായി തയ്യാറെടുക്കുന്ന ഡാന്‍സ് ടീമും അതിലേക്ക് പ്രവേശനം […]

Posted inഓട്ടോമോട്ടീവ്

എലെട്രെ പ്യുവര്‍ ഇലക്ട്രിക് എസ്യുവി ഇന്ത്യയിലെത്തി

ബ്രിട്ടീഷ് സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ ലോട്ടസ്, 2.55 കോടി രൂപ പ്രീമിയം വിലയുള്ള എലെട്രെ പ്യുവര്‍ ഇലക്ട്രിക് എസ്യുവി പുറത്തിറക്കി ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി പ്രവേശിച്ചു. ഇന്ത്യയിലെ ബെന്റ്ലി വില്‍പ്പനയുമായുള്ള ബന്ധത്തിന് പേരുകേട്ട ന്യൂഡല്‍ഹിയിലെ എക്സ്‌ക്ലൂസീവ് മോട്ടോഴ്സുമായുള്ള എക്സ്‌ക്ലൂസീവ് റീട്ടെയില്‍ പങ്കാളിത്തം ശ്രദ്ധേയമാണ്. ഉദ്ഘാടന ഷോറൂം 2024 ന്റെ തുടക്കത്തില്‍ ഡല്‍ഹിയില്‍ തുറക്കും. ലോട്ടസ് എലെട്രെ ലൈനപ്പില്‍ മൂന്ന് വകഭേദങ്ങള്‍ ഉള്‍പ്പെടുന്നു – എലെട്ര, എലെട്ര എസ്, എലെട്ര ആര്‍ എന്നിവ. യാഥാക്രമം 2.55 കോടി, 2.75 […]

Posted inപുസ്തകങ്ങൾ

പാതാളം

നല്ല മണ്ണു കൃഷിചെയ്യാതെ തരിശിടുന്ന ദുഷ്ടന്മാരെ കാണാന്‍ അദ്ദേഹം എഴുന്നള്ളില്ല്യ, തീര്‍ച്ച! ഇനി മാവേലിയെ കാണണ്ടോര്‍ക്ക് പാതാളത്തിലേക്കു പോവ്വ്വന്നെ വേണം.” അച്ചുവിന്റെ മുത്തശ്ശി അവനോടു പറഞ്ഞു. എങ്കില്‍ മാവേലിയെ കാണാന്‍ പാതാളത്തിലേക്കു പോയാലോ? അങ്ങനെ മാവേലിയെ കാണാന്‍ ഒറ്റയ്ക്ക് ആരുമറിയാതെ പുറപ്പെട്ടുപോയ അച്ചുവിന്റെ സാഹസികയാത്രയാണ് ഈ കഥ. എന്നിട്ട് അച്ചു മാവേലിയെ കണ്ടോ? എന്തായിരുന്നു അച്ചു കണ്ട പാതാളം? കാണാതാകലും തട്ടിക്കൊണ്ടുപോകലും പോലീസ് അന്വേഷണവും എല്ലാം ചേര്‍ന്ന് സംഭവബഹുലമായ ഒരു കഥ. നഗരജീവിതത്തിരക്കിലും പ്രകൃതിസ്നേഹവും ഗ്രാമവും പൂക്കളും […]

Posted inആരോഗ്യം

ശീതളപാനീയങ്ങള്‍ നിങ്ങളെ നിത്യരോഗി ആക്കാം

ശീതളപാനീയങ്ങള്‍ നിങ്ങളെ ഒരു നിത്യരോഗി ആക്കിയേക്കാമെന്ന് പഠനം. ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നവര്‍ ഇത്തരം ശീതളപാനീയങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കടകളില്‍ സുലഭമായി കിട്ടുന്ന എനര്‍ജി ഡ്രിങ്കുകള്‍, സോഡ, ഐസ് ടീ, ആല്‍ക്കഹോള്‍ കോക്ടെയിലുകള്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ പല അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. എനര്‍ജി ഡ്രിങ്കുകളില്‍ കഫീനും ഉത്തേജക വസ്തുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ ഇത് പതിവായി കുടിക്കുന്നത് ശരീരത്തിലെ രക്തസമ്മര്‍ദ്ദം കൂട്ടുകയും നല്ല ഉറക്കത്തെ ബാധിക്കുകയും ചെയ്യും. കൂടാതെ ഇത്തരം പാനീയങ്ങള്‍ വിട്ടുമാറാത്ത തലവേദന, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കണ്ണിൽ ചോരയില്ലാത്ത സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് രമേശ് ചെന്നിത്തല

കണ്ണിൽ ചോരയില്ലാത്ത സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ സർക്കാരിന്റെ തെറ്റായ നയത്തിന്റെ രക്തസാക്ഷിയാണ്. സർക്കാരിന്റെ പക്കൽ പണമില്ലെന്നും എന്നാൽ ധൂത്ത് നടത്താൻ പണമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘കേരളീയം’ ധൂർത്ത് അവസാനിക്കും മുമ്പ് നവകേരള സദസ്സിന്റെ പേരിൽ മറ്റൊരു ധൂർത്ത് കൂടി. പോക്കറ്റിൽ അഞ്ചു പൈസ ഇല്ലാത്തപ്പോൾ ഈ മാമാങ്കം നടത്തുന്നത് എന്തിന്? എന്ത് ന്യായീകരണമാണ് സർക്കാരിനുള്ളത്?, പാർട്ടിയുടെ പാർലമെന്റ് തെരഞ്ഞെടുപ്പിൻ്റെ പേരിൽ നടത്തുന്ന പ്രചാരണമാണിത്. ഇനിയും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ പ്രതികരിച്ച് നടനും കർഷകനുമായ കൃഷ്ണപ്രസാദ്‌

കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ പ്രതികരിച്ച് നടനും കർഷകനുമായ കൃഷ്ണപ്രസാദ്‌. കൃഷി ചെയ്യുന്ന കർഷകനുള്ള വില കേരളത്തിൽ നശിച്ചു. കർഷകന് ഒരു വിലപോലും ഇല്ല. കേരളത്തിൽ നെല്ല് കൃഷി ചെയ്തില്ലെങ്കിലും ഒന്നും സംഭവിക്കില്ല, തമിഴ് നാട്ടിൽ കൃഷി ചെയ്യുന്നുണ്ടെങ്കിൽ നമുക്ക് ഇവിടെ അരി കിട്ടുമെന്നാണ് കൃഷിമന്ത്രി പറയുന്നതെന്നും കൃഷ്‌ണ പ്രസാദ് വിമർശിച്ചു. മൂന്ന് വർഷം മുമ്പുള്ള നെല്ലിന്റെ 26 രൂപയെന്നത് ഇപ്പോൾ അത് 68 രൂപ വരെയായി. നമ്മൾ ചോറാണ് കൂടുതൽ കഴിക്കുന്നത്. കിട്ടുന്ന പൈസകൾ വകമാറ്റി കർഷകരെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് സഹകരണ മേഖലയെ തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്ത് സഹകരണ മേഖലയെ തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് ജനങ്ങളിലൂടെ വളർന്ന് വന്നതാണ്. ഒരു ശക്തിയെയും അതിന് അനുവദിക്കില്ല. സർക്കാർ സഹകരണ മേഖലയെ സംരക്ഷിക്കാൻ എപ്പോഴും കൂടെ ഉണ്ടാകുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. കോഴിക്കോട് ടൗൺ കോപ്പറേറ്റീവ് സൊസൈറ്റി സിൽവർ ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.