Posted inവിനോദം

സൂര്യ ചിത്രം ‘കങ്കുവ’ സ്‌പെഷ്യല്‍ പോസ്റ്റര്‍

തെന്നിന്ത്യന്‍ സിനിമ ലോകം പ്രതീക്ഷയോടെ നോക്കുന്ന സിനിമയാണ് സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’. ത്രീഡിയില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് കങ്കുവ ഒരുങ്ങുന്നത്. ഇപ്പോഴിതാ ദീപാവലി ദിനത്തില്‍ ചിത്രത്തിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഇ. വി ജ്ഞാനവേല്‍ രാജ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് ആദി നാരായണയാണ്. ദിശ പട്ടാണിയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് […]

Posted inഓട്ടോമോട്ടീവ്

മഹീന്ദ്ര ജീതോ സ്‌ട്രോംഗ് വിപണിയില്‍

വാഹനങ്ങള്‍ വാങ്ങുമ്പോള്‍ അധിക മൈലേജ് ലഭിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്ക് അധിക മൈലേജ് ഉറപ്പുനല്‍കുന്ന ‘മഹീന്ദ്ര ജീതോ സ്‌ട്രോംഗ്’ എന്ന മോഡലാണ് പുതുതായി വിപണിയില്‍ എത്തിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉപകമ്പനിയായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മോബിലിറ്റി ലിമിറ്റഡാണ് ഈ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചത്. മികച്ച മൈലേജുമായി ചരക്ക് ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ട് വരിക എന്ന ലക്ഷ്യത്തില്‍ അധിഷ്ഠിതമായാണ് ഈ മോഡല്‍ പുറത്തിറക്കിയത്. ഡീസല്‍ വകഭേദത്തിന് 815 കിലോഗ്രാമും, സിഎന്‍ജി വകഭേദത്തിന് […]

Posted inപുസ്തകങ്ങൾ

ഡോക്ടര്‍ ഡുലിറ്റില്‍

പരിസ്ഥിതിസൗഹൃദപരമായ ലഘുനോവല്‍. മനുഷ്യരുടെ ഭാഷ മനസ്സിലാകാത്ത ഡോക്ടര്‍ ഡുലിറ്റിലിന്റെ കഥയാണിത്. അദ്ദേഹം പക്ഷികളോടും മൃഗങ്ങളോടും വര്‍ത്തമാനം പറയും. അവയെ ചികിത്സിക്കുന്നതാണ് അദ്ദേഹത്തിന് ഏറെ ഇഷ്ടം. ജീവികളോടൊപ്പം കടലിലൂടെയും കരയിലൂടെയും ആഫ്രിക്കന്‍ വനങ്ങളിലൂടെയും നടത്തിയ സംഭവബഹുലമായ സാഹസികയാത്ര ഡോ. ഡുലിറ്റില്‍ ഈ നോവലില്‍ വിവരിക്കുന്നു. പ്രശസ്ത ബ്രിട്ടീഷ് ബാലസാഹിത്യകാരന്‍ ഹ്യൂഗ് ലോഫ്റ്റിങ്ങിന്റെ ഡോ. ഡുലിറ്റില്‍ പരമ്പരയിലെ ആദ്യകൃതി. ‘ഡോക്ടര്‍ ഡുലിറ്റില്‍’. പരിഭാഷ – പി.പി.കെ പൊതുവാള്‍. മാതൃഭൂമി. വില 161 രൂപ.

Posted inആരോഗ്യം

പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം കുടി ഒഴിവാക്കാം!

ഒരു ദിവസം ഏഴ് ലിറ്റര്‍ വരെ ശുദ്ധജലം കുടിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ടു തന്നെ, എവിടെ പോയാലും ഒരു കുപ്പിയില്‍ വെള്ളം കൈയ്യില്‍ കരുതുന്നതാണ് എല്ലാവരുടേയും ശീലം. എന്നാല്‍, വെള്ളം കൊണ്ടുപോകാന്‍ നമ്മള്‍ പ്ലാസ്റ്റിക് ബോട്ടിലുകളെയാണ് ആശ്രയിക്കുന്നത്. വെള്ളം ശേഖരിക്കാന്‍ നാം ഉപയോഗിക്കുന്ന ബോട്ടില്‍ ആണെങ്കിലും അല്ലെങ്കില്‍ ഷോപ്പുകളില്‍ നിന്നും വില കൊടുത്ത് വാങ്ങുന്ന കുപ്പിവെള്ളം ആണെങ്കിലും അവ ഉപയോഗിച്ചുകൂടാ എന്നാണ് പഠനങ്ങള്‍ പറയുന്നത്. വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് കുപ്പികളില്‍ ആണെങ്കില്‍ പോലും വെള്ളം ശേഖരിച്ചു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സർക്കാർ ഓഫീസിൽ പ്രാർഥന നടത്തിയെന്ന ആരോപണത്തില്‍ മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കി

ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനര്‍ജി ഒഴിപ്പിക്കാന്‍ പ്രാര്‍ഥന നടത്തിയെന്ന ആരോപണത്തിൻമേൽ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്ന് ധനമന്ത്രി

സാമ്പത്തിക പ്രതിസന്ധിക്കിടെയും കേരളത്തില്‍ നടക്കുന്നത് സര്‍ക്കാര്‍ ധൂര്‍ത്തെന്ന പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിനെതിരെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പ്രതിപക്ഷ നേതാവ് വസ്തുതപരമായി സംസാരിക്കണമെന്നും, സർക്കാരിനെ അപമാനിക്കുന്ന തരത്തില്‍ എല്ലാ ദിവസവും സംസാരിക്കുകയാണ്.നികുതി വെട്ടിപ്പ് നടക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നറിയില്ല. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പ്രതിപക്ഷ നേതാവ് തെറ്റിധരിപ്പിക്കുകയാണ്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും മനസ്സിലാകുന്നുണ്ടെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 12

◾പലസ്തീനിലെ ഇസ്രയേല്‍ കുടിയേറ്റത്തെ അപലപിക്കുന്ന പ്രമേയം ഐക്യരാഷ്ട്ര സഭ വോട്ടിനിട്ടു പാസാക്കി. പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്ത് ഇന്ത്യ. യുഎസ്, കാനഡ അടക്കമുള്ള ഏഴു രാജ്യങ്ങള്‍ യുഎന്‍ പ്രമേയത്തെ എതിര്‍ത്തു വോട്ടു ചെയ്തു. 18 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ◾പലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ നടപടികളെ സ്വയം പ്രതിരോധമായി ന്യായീകരിക്കാനാകില്ലെന്നും ഗാസയിലെ ഇസ്രായേല്‍ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും റിയാദില്‍ നടന്ന അറബ്-ഇസ്ലാമിക് ഉച്ചകോടി. ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം യുദ്ധക്കുറ്റമാണെന്നും അധിനിവേശ ഭരണകൂടത്തിന്റെ ക്രൂരവും മനുഷ്യത്വരഹിതവുമായ ഈ കൂട്ടക്കൊലകളെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോട്ടയത്തും കൊച്ചിയിലും മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാന്‍ ശ്രമം

കോട്ടയത്തും കൊച്ചിയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധത്തിന് ശ്രമിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ ഫ്രാൻസിസ്സ് മരങ്ങാട്ടുപിള്ളി, അഡ്വ.ജിൻസൺ ചെറുമല എന്നിവരെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് മുഖ്യമന്ത്രി എത്തുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Posted inബിസിനസ്സ്

എല്‍.ഐ.സിയുടെ അറ്റാദായത്തില്‍ 50 ശതമാനം ഇടിവ്

കേന്ദ്ര പൊതുമേഖല സ്ഥാപനമായ എല്‍.ഐ.സിയുടെ അറ്റാദായത്തില്‍ 50 ശതമാനം ഇടിവ്. സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാംപാദത്തില്‍ 7,925 കോടിയാണ് എല്‍.ഐ.സിയുടെ അറ്റാദായത്. കഴിഞ്ഞ വര്‍ഷം രണ്ടാംപാദത്തില്‍ 15,952 കോടി അറ്റാദായമുണ്ടായിരുന്ന സ്ഥാനത്താണിത്. പ്രീമിയത്തില്‍ നിന്നുള്ള എല്‍.ഐ.സിയുടെ വരുമാനത്തില്‍ കുറവ് രേഖപ്പെടുത്തി. 1,07,397 കോടിയായാണ് വരുമാനം കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേപാദത്തില്‍ 1,32,631.72 കോടി വരുമാനമുണ്ടായിരുന്ന സ്ഥാനത്താണിത്. എല്‍.ഐ.സിയുടെ ആകെ വരുമാനം 2,01,587 കോടിയായി കുറയുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേപാദത്തില്‍ 2.22 ലക്ഷം കോടി വരുമാനമുണ്ടായിരുന്ന സ്ഥാനത്താണ് […]

Posted inടെക്നോളജി

പുതിയ ടെക്സ്റ്റ് ഫോര്‍മാറ്റിങ് ടൂള്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്

ഡെസ്‌ക് ടോപ്പ് ഉപയോക്താക്കള്‍ക്കായി പുതിയ ടെക്സ്റ്റ് ഫോര്‍മാറ്റിങ് ടൂള്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. മെസേജിങ് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ടൂള്‍. കോഡ് ബ്ലോക്കിങ്, ടെക്സ്റ്റ് ലിസ്റ്റ് തയ്യാറാക്കല്‍, പ്രത്യേക വാചകങ്ങള്‍ ഉദ്ധരിക്കല്‍ തുടങ്ങി വിവിധ സേവനങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നവിധമാണ് പുതിയ ടൂള്‍ പ്രവര്‍ത്തിക്കുക. ടെക്സറ്റ് മെസേജിങ്ങില്‍ പുതിയ സ്റ്റൈല്‍ ഫോര്‍മാറ്റ് ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് ക്രമീകരണം. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരാണ് പ്രധാനമായി കോഡുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ കോഡ് ബ്ലോക്ക് ഫീച്ചര്‍ വരുന്നതോടെ, എല്ലാ ഉപയോക്താക്കള്‍ക്കും കോഡുകള്‍ ഷെയര്‍ […]