നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് മമ്മൂട്ടി നായകനാകുന്ന ‘ബസൂക്ക’ എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം , ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. നീട്ടിവളര്‍ത്തിയ മുടി പിന്നില്‍ക്കെട്ടി, അല്‍പ്പം താടിയും കൂളിങ് ഗ്‌ളാസ്സും ജാക്കറ്റും ധരിച്ച് നില്‍ക്കുന്ന ലുക്കിലാണ് മമ്മൂട്ടി. വേഷത്തിലും രൂപത്തിലുമെല്ലാം ഏറെ വ്യത്യസ്ഥത പുലര്‍ത്തിക്കൊണ്ടാണ് ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തുന്നതെന്ന് ഈ ലുക്കിലൂടെ മനസ്സിലാക്കാം. ഗെയിം […]
‘ലാല്‍ സലാം’ സിനിമയുടെ ടീസര്‍ എത്തി
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാല്‍ സലാം’ സിനിമയുടെ ടീസര്‍ എത്തി. വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തില്‍ എത്തുന്നു. മൊയ്തീന്‍ ഭായ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനി അവതരിപ്പിക്കുന്നത്. 2015ല്‍ പുറത്തിറങ്ങിയ വൈ രാദാ വൈ എന്ന സിനിമയ്ക്കു ശേഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ലാല്‍ സലാം. ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സംഗീതം […]
എഫ്99 ഇലക്ട്രിക് മോട്ടര്‍ സൈക്കിള്‍ അവതരിപ്പിച്ചു
റേസിങ് വിഭാഗത്തില്‍ പെടുത്താവുന്ന എഫ്99 ഇലക്ട്രിക് മോട്ടര്‍ സൈക്കിള്‍ അവതരിപ്പിച്ച് ബെംഗളൂരു ആസ്ഥാനമായ വൈദ്യുത വാഹന നിര്‍മാതാക്കളായ അള്‍ട്രാവയലറ്റ്. മിലാന്‍ മോട്ടര്‍സൈക്കിള്‍ ഷോ എന്നറിയപ്പെടുന്ന ഇഐസിഎംഎ 2023 ലായിരുന്നു അള്‍ട്രാവയലറ്റ് എഫ്99 അവതരിപ്പിച്ചത്. മണിക്കൂറില്‍ 265 കിലോമീറ്റര്‍ വരെ വേഗത്തില്‍ കുതിക്കാന്‍ കഴിയുന്ന മോട്ടര്‍സൈക്കിളാണ് എഫ്99. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ഏറ്റവും വേഗമേറിയ വൈദ്യുത മോട്ടര്‍സൈക്കിളുകളില്‍ മുന്നിലാണ് എഫ്99ന്റെ സ്ഥാനം. കാര്‍ബണ്‍ ഫൈബര്‍ അടക്കമുള്ളവ ഉപയോഗിച്ച് പരമാവധി ഭാരം കുറച്ചു നിര്‍മിച്ചിരിക്കുന്ന ഈ മോട്ടര്‍സൈക്കിളിന്റെ ഭാരം 178 കിലോഗ്രാമാണ്. […]
നന്മ പൂക്കുന്ന കഥകള്‍
കുഞ്ഞുമനസ്സുകളില്‍ സ്നേഹവും നന്മയും കരുണയും ക്ഷമയുമെല്ലാമെല്ലാം ഉണര്‍ത്തുന്നതിനും വളര്‍ത്തുന്നതിനും സഹായകമാകുന്ന ചെറിയ കഥകളുടെ പുസ്തകം. നല്ലതും ചീത്തയുമായ ജീവിതസന്ദര്‍ഭങ്ങളെ നേരിടേണ്ടതെങ്ങനെ എന്ന അറിവുപകരുന്നതോടൊപ്പം കുഞ്ഞുഭാവനകള്‍ക്ക് ഉയര്‍ന്നു പറക്കാനുള്ള ചിറകുകളുമാകുന്നു ഈ കഥകള്‍. സന്തോഷ് വള്ളിക്കോടിന്റെ ഏറ്റവും പുതിയ ബാലസാഹിത്യകൃതി. ‘നന്മ പൂക്കുന്ന കഥകള്‍’. മാതൃഭൂമി. വില 161 രൂപ.
ഇത്തരക്കാര്‍ കാപ്പി പൂര്‍ണമായി ഒഴിവാക്കുന്നതാണ് നല്ലത്!
പരിമിതമായ അളവില്‍ അതും പാലും പഞ്ചസാരയുമൊന്നും ചേര്‍ക്കാതെയാണ് കാപ്പി കുടിക്കുന്നതെങ്കില്‍ പല ആരോഗ്യഗുണങ്ങളുമുണ്ട്. എന്നാല്‍ ചിലര്‍ കാപ്പി പൂര്‍ണമായി ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. പ്രധാനമായും മൂന്ന് വിഭാഗക്കാരോടാണ് ഇവര്‍ കാപ്പി ഒഴിവാക്കാന്‍ പറയുന്നത്. ഒന്നാമതായി ദഹനസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍. കാപ്പി ഓരോ വ്യക്തിയും അവരുടെ പ്രത്യേകതകള്‍ക്ക് അനുസരിച്ച് വ്യത്യസ്തമായാണ് ദഹിപ്പിച്ചെടുക്കുന്നത്. എന്നാല്‍ പൊതുവെ ദഹനപ്രശ്‌നങ്ങളുള്ളവര്‍ക്ക് കാപ്പി കഴിച്ചാല്‍ അത് അടുത്ത ഒമ്പത് മണിക്കൂര്‍ നേരത്തേക്ക് വരെ പ്രശ്‌നമാകാമത്രേ. അസിഡിറ്റി, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ പോലെ പല പ്രയാസങ്ങളുമുണ്ടാകാം. അതുപോലെ […]
മദ്ധ്യാഹ്ന വാർത്തകൾ
ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയില്‍ മണ്ണെടുപ്പിനെതിരായ ശക്തമായ സമരത്തെ തുടർന്ന് മണ്ണെടുപ്പ് തൽക്കാലത്തേക്ക് നിർത്തിവച്ചു. തുടർ നടപടി 16ന് ചേരുന്ന സർവ്വകക്ഷിയോഗത്തിന് ശേഷം തീരുമാനിക്കും. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. ജനകീയ പ്രതിഷേധത്തെതുടര്‍ന്ന് രണ്ടുദിവസം മുന്‍പ് നിര്‍ത്തിവച്ച മണ്ണെടുപ്പ് ഇന്ന് പുലര്‍ച്ചയോടെ പുനരാരംഭിക്കുകയായിരുന്നു. കേന്ദ്രഫണ്ടിൻ്റെ യഥാർഥ കണക്ക് പുറത്തുവിട്ട് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിലെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സർക്കാരെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമാണെന്നും സാമൂഹ്യസുരക്ഷാ പെൻഷനുള്ള കേന്ദ്രവിഹിതം കുടിശിക സഹിതം മുഴുവൻ തുകയും കഴിഞ്ഞമാസം […]
ഉത്തരാഖണ്ഡില്‍ ടണൽ ദുരന്തമുണ്ടായ സ്ഥലം മുഖ്യമന്ത്രി പുഷ്കർ സിംങ് ധാമി സന്ദര്‍ശിച്ചു
ഞായറാഴ്ച പുലർച്ചെ ഉത്തരകാശി ജില്ലയിലെ യമുനോത്രി ദേശീയ പാതയിൽ ടണൽ ദുരന്തമുണ്ടായ സ്ഥലം മുഖ്യമന്ത്രി പുഷ്കർ സിംങ് ധാമി സന്ദര്‍ശിച്ചു. കുടുങ്ങി കിടക്കുന്നവരുമായി ആശയവിനിമയം നടത്തിയെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്‍ പറഞ്ഞു. തുരങ്കത്തിന്റെ പ്രവേശന കവാടത്തിലുണ്ടായ മണ്ണിടിച്ചിലിൽ തുരങ്കത്തിലെ സ്ളാബുകള്‍ തകർന്നു വീഴുകയായിരുന്നു. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് ഓക്സിജനും ഭക്ഷണവും പൈപ്പിലൂടെ എത്തിച്ചുവെന്നും അധികൃതർ അറിയിച്ചു.
ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ നിന്ന് വിട്ടുനിന്ന് രാജകുടുംബ പ്രതിനിധികൾ
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87ാം വാർഷിക പരിപാടിയുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ നോട്ടീസ് വിവാദമായതിന് പിന്നാലെ പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി, പൂയം തിരുനാൾ ഗൗരി പാർവതി ഭായ് എന്നിവർ ക്ഷേത്രപ്രവേശന വിളംബര വാർഷിക പരിപാടിയില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചതായി അറിയിച്ചു. അതേസമയം, അനാരോഗ്യം മൂലമാണ് രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കാത്തത് എന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് കെ അനന്തഗോപൻ പറഞ്ഞു.
ഇന്ധനം നൽകാമെന്ന ഇസ്രയേലിന്റെ വാഗ്ദാനം ഹമാസ് നിരസിച്ചതായി നെതന്യാഹു
ഇസ്രായേൽ ഹമാസ് യുദ്ധം രൂക്ഷമായതിനെ തുടർന്ന് ഗാസയിലെ അൽഷിഫ ആശുപത്രിയിലെ ഇന്ധനം തീർന്നതിനെതുടർന്ന് ആശുപത്രി ശനിയാഴ്ച പ്രവർത്തനം നിർത്തിവച്ചു. ഇതേതുടർന്ന് ആശുപത്രി പ്രവർത്തിപ്പിക്കുന്നതിനും ഇൻകുബേറ്ററുകൾക്കും ആവശ്യമായ ഇന്ധനം നൽകാമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഗ്ദാനം ചെയ്തുവെന്നും എന്നാൽ അവർ അത് നിരസിച്ചുവെന്നുമാണ് റിപ്പോർട്ട്.
ആത്മഹത്യാ ശ്രമത്തിൽ വിശദീകരണവുമായി അലൻ ഷുഹൈബ്
പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബിനെ കഴിഞ്ഞ ദിവസത്തെ ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോളേജിലെ എസ്എഫ്ഐയുടെയും ചില അധ്യാപകരുടെയും കോടതിയുടെയും എല്ലാം വേട്ട വലിയ തോതിൽ മാനസികമായി ബാധിച്ചിരുന്നുവെന്നും, അതിന്റെ കൂടെയുള്ള നട്ടെല്ലിനുണ്ടായ ചതവ് കാരണം പരീക്ഷ വരെ നിന്ന് എഴുതണ്ട അവസ്ഥയിലേക്കും എത്തിച്ചു. പ്രതിസന്ധി നിറഞ്ഞ ഒരു സമയത്തിലൂടെ കടന്ന് പോയപ്പോൾ ഞാൻ ചെയ്ത വിഡ്ഢിത്തം നിങ്ങൾ ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അലൻ കൂട്ടിച്ചേർത്തു.
