Posted inഓട്ടോമോട്ടീവ്

പ്രീമിയം ഇലക്ട്രിക് കാറുകളുടെ ശ്രേണിയിലേക്ക് ടാറ്റ മോട്ടോഴ്‌സ്

പ്രീമിയം ഇലക്ട്രിക് കാറുകളുടെ ശ്രേണിയില്‍ പ്രത്യേക സാന്നിധ്യമായി മാറാന്‍ ഒരുങ്ങി ടാറ്റ മോട്ടോഴ്‌സ്. ബ്രിട്ടീഷ് കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രീമിയം ഇലക്ട്രിക് കാര്‍ ശ്രേണി പുറത്തിറക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് കാര്‍ വിഭാഗമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും, കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവറും കരാറില്‍ ഒപ്പുവച്ചു. ടാറ്റയുടെ പ്രീമിയം ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റായ അവിന്യയിലാണ് ജാഗ്വാര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുക. ഇതിനോടൊപ്പം ജാഗ്വാറിന്റെ ഇലക്ട്രിക് മോട്ടോറുകളും, ബാറ്ററി […]

Posted inപുസ്തകങ്ങൾ

ആലിബാബാബയും 40 കള്ളന്മാരും

ആലിബാബയും 40 കള്ളന്മാരും അറേബ്യന്‍ ക്ലാസിക് കൃതിയായ ആയിരത്തൊന്നു രാവുകളിലെ ഏറെ വായിക്കപ്പെട്ട, കുഞ്ഞുങ്ങള്‍ക്കായി നിരവധി തവണ ചൊല്ലിക്കൊടുക്കപ്പെട്ട ‘ആലിബാബയും 40 കള്ളന്മാരും’ എന്ന കഥയുടെ വ്യത്യസ്തമായ സ്വതന്ത്രാവിഷ്‌കാരം. കുഞ്ഞുമനസ്സുകളില്‍ ആസ്വാദനത്തിന്റെ പുതുമുകുളങ്ങള്‍ വിരിയിക്കുന്ന വേറിട്ടൊരു പരീക്ഷണം. പുതിയ കഥാപാത്രങ്ങളും പുത്തന്‍ കഥാസന്ദര്‍ഭങ്ങളുമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ നൂതനമായ വായനാനുഭവം സമ്മാനിക്കുന്ന പുസ്തകം. ‘ആലിബാബാബയും 40 കള്ളന്മാരും’. ഹുസൈന്‍ കാരാടി. മാതൃഭൂമി. വില 120 രൂപ.  

Posted inആരോഗ്യം

യോഗ ചെയ്യുന്നവര്‍ പാലിച്ചിരിക്കേണ്ട 10 കാര്യങ്ങള്‍

യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താന്‍ സാധിക്കും. യോഗ ചെയ്യുന്നവര്‍ പാലിച്ചിരിക്കേണ്ട 10 കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ സ്ഥലത്തായിരിക്കണം യോഗ ചെയ്യേണ്ടത്. അടച്ചിട്ടിരിക്കുന്ന ഒരു മുറി ഒരിക്കലും യോഗയ്ക്കായ് തിരഞ്ഞെടുക്കരുത്. കിഴക്കുദിക്കിനഭിമുഖമായി യോഗ ചെയ്യുന്നതായിരിക്കും വളരെ ഉത്തമം. ശരീരശുദ്ധി വരുത്തിയിട്ട് വേണം യോഗ ചെയ്യാന്‍ തുടങ്ങാന്‍. പുരുഷന്മാര്‍ അടിയില്‍ മുറുകിയ വസ്ത്രവും സ്ത്രീകള്‍ അയഞ്ഞ വസ്ത്രവും ധരിക്കുന്നതാണ് ഉത്തമം. രാവിലെ നാലു മുതല്‍ ഏഴുമണിവരെയുള്ള സമയമായിരിക്കും ഇതിന് ഉത്തമം. […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

കേരകര്‍ഷകരെ ഭീതിയിലാഴ്ത്തി രാജ്യത്തേക്കുള്ള ഭക്ഷ്യഎണ്ണയുടെ ഒഴുക്ക് തുടരുന്നു.ക്രൂഡ് പാം ഓയിൽ, സോയാബീൻ ഓയിൽ, സൺഫ്ലവർ ഓയിൽ എന്നിവയുടെ ഇറക്കുമതി തീരുവ ഇളവ് ഏർപ്പെടുത്തിയതാണ് ഇറക്കുമതി ഉയരാനുള്ള കാരണം  . കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസിൽ സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ് നൽകി. എറണാകുളം സി ജെ എം കോടതിയാണ്  നോട്ടീസ് അയച്ചത്. സിപിഎം നേതാക്കളായ എം വി ജയരാജൻ, പി പി ദിവ്യ, ദേശാഭിമാനി പ്രത്രാധിപർ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മോൻസൻ മാവുങ്കലിനെതിരായ പോക്സോ […]

Posted inലേറ്റസ്റ്റ്

വിവാദത്തിനൊടുവില്‍ ബ്രിട്ടണിലെ ആഭ്യന്തരമന്ത്രി സുവല്ലെ ബ്രേവര്‍മാനെ റിഷി സുനക് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി

വിവാദത്തിനൊടുവില്‍ ബ്രിട്ടണിലെ ആഭ്യന്തരമന്ത്രി സുവല്ലെ ബ്രേവര്‍മാനെ റിഷി സുനക് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. പലസ്തീന്‍ അനുകൂല മാര്‍ച്ചിനെതിരായ പൊലീസ് നടപടിയെക്കുറിച്ചുള്ള അഭിപ്രായത്തില്‍ പുലിവാലുപിടിച്ച ആഭ്യന്തരമന്ത്രിയെ നീക്കാന്‍ പ്രതിപക്ഷത്തുനിന്ന് മാത്രമല്ല സ്വന്തം പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ സുനക് ദിവസങ്ങളായി വലിയ സമ്മര്‍ദം നേരിട്ടിരുന്നു.ബ്രിട്ടണില്‍ നടന്ന ചില പലസ്തീന്‍ അനുകൂല റാലികള്‍ക്ക് നേരെയുള്ള പൊലീസ് നയങ്ങളില്‍ ഇരട്ടത്താപ്പുണ്ടെന്നുള്‍പ്പെടെ ആയിരുന്നു ബ്രേവര്‍മാന്റെ വിവാദ പ്രതികരണം. വലതുപക്ഷ, ദേശീയ പ്രക്ഷോഭങ്ങളെ കാര്‍ക്കശ്യത്തോടെ നേരിടുന്ന പൊലീസ്, പലസ്തീന്‍ അനുകൂല റാലിക്കാര്‍ക്ക് നേരെ മൃദുസമീപനം സ്വീകരിക്കുന്നുവെന്നും, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലോകായുക്ത വിധിയില്‍ ഒരു അദ്ഭുതവുമില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ

ലോകായുക്ത വിധിയില്‍ ഒരു അദ്ഭുതവുമില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. അഴിമതിയും സ്വജനപക്ഷപാതവും നടന്നെന്നതിന് തെളിവുകളില്ലെന്ന ലോകയുക്ത വിധി പക്ഷപാതപരമാണ്. ഭരിക്കുന്നവരുടെ തന്നിഷ്ടപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉപയോഗിക്കാമെന്നാണ് വിധി നല്‍കുന്ന സന്ദേശം. സര്‍ക്കാരിന്റെ ഇഷ്ടക്കാരായ ആര്‍ക്ക് വേണമെങ്കിലും ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കാമെന്ന അപകടകരമായ സാഹചര്യം ഈ വിധി മൂലം ഉണ്ടാകും. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരന്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് യു ഡി എഫ് എല്ലാ പിന്തുണയും നല്‍കുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്

ആക്രി മാസ്‌ക്, വില 36 കോടി

വീട്ടിലെ പഴയ സാധനങ്ങളെല്ലാം വയോധികരായ ദമ്പതികള്‍ ആക്രിവിലയ്ക്കു കൊടുത്തതാണ്. അക്കൂട്ടത്തിലുണ്ടായിരുന്ന ഒരു മാസ്‌ക് കഴിഞ്ഞ ദിവസം 36 കോടി രൂപയ്ക്കു ലേലത്തില്‍ വിറ്റുപോയി. സംഭവം വാര്‍ത്തയായപ്പോഴാണ് വൃദ്ധദമ്പതികള്‍ ഞെട്ടിയത്. ആക്രിയെന്നു കരുതി വിറ്റുകളഞ്ഞ മാസ്‌ക് ഇത്രയും അമൂല്യമായ ഒന്നാണോ. അവര്‍ കോടതിയില്‍ കേസു കൊടുത്തു. ആക്രിവിലയ്ക്കു വിറ്റ മാസ്‌കിനു ന്യായമായ വില വേണമെന്ന് ആവശ്യപ്പെട്ടാണു കേസ്. ഫ്രാന്‍സിലാണു സംഭവം. കോടതി കേസ് അടുത്ത മാസം പരിഗണിക്കാന്‍ മാറ്റിവച്ചിരിക്കുകയാണ്. വൃദ്ധ ദമ്പതികള്‍ വിറ്റ മാസ്‌ക് നെജില്‍ എന്ന ഇനം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു. കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ വെച്ചായിരുന്നു സംഭവം. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ വിദ്യാർഥിനി അഭന്യ (18) ആണ് മരിച്ചത്. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത് ജനാതിപത്യ വിരുദ്ധമാണെന്ന് കെ. മുളീധരൻ

കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത് ജനാതിപത്യ വിരുദ്ധമാണെന്ന് കോൺ​ഗ്രസ് നേതാവും എംപിയുമായ കെ. മുളീധരൻ. മോഡിയുടെ പകർപ്പാണ് പിണറായി എന്ന് ഈ നീക്കത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്. കോൺഗ്രസ്‌ ഇരട്ടത്താപ്പ് എന്നൊക്കെ പറഞ്ഞത് ഇപ്പോൾ വെറുതെ ആയി. മുഖ്യമന്ത്രിയുടെ സ്നേഹം പലസ്തീൻ ജനതയോട് അല്ല, പിണറായിയുടെ മനസ് ഇസ്രയേലിന് ഒപ്പമാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഈ മാസം 23 ന് കോഴിക്കോട് ബീച്ചിൽ ആണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. കോഴിക്കോട് ജില്ലാ കളക്ടർ ആണ് അനുമതി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അടിമ – ഉടമ ബന്ധമല്ല കേന്ദ്രവും സംസ്ഥാനവും തമ്മിൽ വേണ്ടതെന്ന് തുറന്നടിച്ച് കെഎൻ ബാല​ഗോപാൽ

കേരളം കേന്ദ്രത്തിന്റെ അടിമയല്ലെന്നും അടിമ – ഉടമ ബന്ധമല്ല കേന്ദ്രവും സംസ്ഥാനവും തമ്മിൽ വേണ്ടതെന്നും തുറന്നടിച്ച് ധനമന്ത്രി കെഎൻ ബാല​ഗോപാൽ. സംസ്ഥാനങ്ങളിൽ നിന്നാണ് ഭൂരിഭാഗം പണവും പിരിക്കുന്നത്. ജനസംഖ്യാനുപാതികമായി വരുമാനത്തിൽ കുറവു വരുത്തിയപ്പോൾ കേരളത്തിന് വലിയ കുറവാണ് വരുത്തിയത്. മാനദണ്ഡ പ്രകാരമായല്ല ഈ കുറവ് വന്നത്. ഇത് കേന്ദ്രമന്ത്രി വി. മുരളീധരൻ അംഗീകരിക്കുമോയെന്നും ധനമന്ത്രി ചോദിച്ചു.കേരളത്തിന്റെ താൽപര്യം പറയുമ്പോ ഇവിടുള്ളവർ മണ്ടൻമാരാണോ എന്ന് ചോദിക്കുകയാണ് കേന്ദ്രസഹമന്ത്രി. സംസ്ഥാനത്തിന് കിട്ടാനുള്ള പണം കിട്ടണം. കിട്ടാനുള്ളതിന്റെ കണക്കാണ് ഞങ്ങൾ പറയുന്നത്. […]