സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 561 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ ലാഭമായിരുന്ന 410 കോടി രൂപയില്‍ നിന്ന് 37 ശതമാനം വര്‍ധന. ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തെ അപേക്ഷിച്ച് 12.6 ശതമാനമാണ് വര്‍ധന. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യത്തില്‍ 27 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി. 38,950 കോടി രൂപയാണ് ആകെ ആസ്തി. സബ്സിഡിയറികള്‍ ഉള്‍പ്പെടാതെ ഉള്ള കമ്പനിയുടെ അറ്റാദായം 420 കോടി […]
ഡാറ്റ ഉപയോഗം കൂടുന്നോ? ഫോണ്‍ ഹാക്ക് ചെയ്തിട്ടുണ്ടാകും!
അപ്രതീക്ഷിതമായി ഡാറ്റ ഉപയോഗം കൂടുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നുണ്ടാകാമെന്ന് മുന്നറിയിപ്പ്. സൈബര്‍ വിദഗ്ധരും പൊലീസ് ഉള്‍പ്പെടെ സുരക്ഷാവിഭാഗങ്ങളും നല്‍കുന്ന മുന്നറിയിപ്പാണിത്. രാജ്യത്തും, പ്രത്യേകിച്ച് കേരളത്തിലും കൂടുതലായി ഉപയോഗിക്കുന്നത് ആന്‍ഡ്രോയ്ഡ് ഫോണുകളാണ്. അവ എളുപ്പം ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഫോണ്‍ ഹാക്ക് ചെയ്യുന്നതിലൂടെ അതിലെ വിവരങ്ങള്‍ ചോര്‍ത്തി സാമ്പത്തിക തട്ടിപ്പുള്‍പ്പെടെ നടക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ഹാക്ക് ചെയ്യപ്പെടുന്ന ഫോണില്‍ പ്രവര്‍ത്തിക്കുന്ന മാല്‍വെയറാണ് ഡാറ്റ ഉപഭോഗത്തെ വര്‍ധിപ്പിക്കുന്നത്. അതിനാല്‍ ഫോണിലെ ഡാറ്റ ഉപയോഗം ഇടക്കിടെ […]
മമ്മൂട്ടി, ജ്യോതിക ചിത്രം ‘കാതല്‍’ ട്രെയിലര്‍
മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങളിലെത്തുന്ന ജിയോ ബേബി ചിത്രം ‘കാതല്‍’ ട്രെയിലര്‍ എത്തി. 12 വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. പേര് കാതല്‍ എന്നാണെങ്കിലും പ്രണയത്തിന്റെ ‘കാതലല്ല’ ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നാണ് സൂചന. മമ്മൂട്ടിയുടെയും ജ്യോതികയുടെയും അഭിനയ പ്രകടനവും ട്രെയിലറിന്റെ ആകര്‍ഷണമാണ്. മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതല്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ചിത്രം വിതരണം ചെയ്യുന്നു. […]
‘കഥ ഇന്നുവരെ’ ചിത്രീകരണം പൂര്‍ത്തിയായി
‘മേപ്പടിയാന്‍’ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ വിഷ്ണു മോഹന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘കഥ ഇന്നുവരെ’ ചിത്രീകരണം പൂര്‍ത്തിയായി. ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ സിനിമയില്‍ ബിജു മേനോന്റെ നായികയായി പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക എത്തുന്നു. ചെറുപ്പം മുതല്‍ സിനിമയിലേക്ക് ഒരുപാട് അവസരങ്ങള്‍ തേടിയെത്തിയെങ്കിലും ആദ്യമായി മേതില്‍ ദേവിക ഒരു സിനിമയില്‍ അഭിനയിക്കുന്നത് വിഷ്ണു മോഹന്‍ ചിത്രത്തിലൂടെയാണ്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ‘കൊച്ചു […]
ലോട്ടസ് ഇക്ട്രെ ഇന്ത്യന്‍ വിപണിയിലെത്തി
ലോട്ടസ് ഇക്ട്രെ ഇന്ത്യന്‍ വാഹന വിപണിയിലെത്തി. മൂന്നു വകഭേദങ്ങളിലായി ഇറങ്ങിയ ലോട്ടസ് ഇക്ട്രെയുടെ വില 2.55 കോടി രൂപയിലാണ് ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗമുള്ള ഡ്യുവല്‍ മോട്ടോര്‍ വൈദ്യുത കാറായ ലോട്ടസ് ഇക്ട്രെ മണിക്കൂറില്‍ 265 കിലോമീറ്റര്‍ വേഗത്തില്‍ വരെ പറപറക്കും. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ വെറും 2.95 സെക്കന്‍ഡ് മതി. ലോട്ടസ് ഇക്ട്രെ ആര്‍ എന്ന ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ 905 എച്ച്പി കരുത്തുള്ള ഡ്യുവല്‍ ഇലക്ട്രിക് മോട്ടോര്‍ നല്‍കിയിരിക്കുന്നു. പരമാവധി ടോര്‍ക്ക് 985 […]
ബഷീര്‍ ജീവചരിത്രം വിദ്യാര്‍ത്ഥികള്‍ക്ക്
ആനവാരി രാമന്‍ നായര്‍, പൊന്‍കുരിശ് തോമ, എട്ടുകാലി മമ്മൂഞ്ഞ്, മജീദ്, സുഹ്റ, കുഞ്ഞിപ്പാത്തുമ്മ തുടങ്ങിയ നിത്യസ്മരണീയങ്ങളായ കഥാപാത്രങ്ങളെയും ബാല്യകാലസഖി, ന്റപ്പുപ്പാക്കൊരാനെണ്ടാര്‍ന്ന്!, ശബ്ദങ്ങള്‍, പാത്തുമ്മായുടെ ആട്, അനര്‍ഘനിമിഷം, മുച്ചീട്ടുകളിക്കാരന്റെ മകള്‍, ആനവാരിയും പൊന്‍കുരിശും തുടങ്ങിയ നിസ്തുലരചനകളെയും മലയാളികള്‍ക്ക് സമ്മാനിച്ച ബേപ്പൂര്‍ സുല്‍ത്താനെ അടുത്തറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തയ്യാറാക്കിയ ഗ്രന്ഥം. വൈക്കം മുഹമ്മദ് ബഷീറിന്റെ ലഘുജീവചരിത്രം. ‘ബഷീര്‍ ജീവചരിത്രം വിദ്യാര്‍ത്ഥികള്‍ക്ക്’. മലയത്ത് അപ്പുണ്ണി. മാതൃഭൂമി. വില 168 രൂപ.
ജീവിതശൈലിയില്‍ മാറ്റം വരുത്തി പ്രമേഹത്തെ നിയന്ത്രിക്കാം
ഇന്ന് നവംബര്‍ 14 – ലോക പ്രമേഹദിനം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണിത്. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ പ്രമേഹത്തെ നമുക്ക് നിയന്ത്രിക്കാം. പ്രമേഹം രണ്ട് തരത്തിലുണ്ട്. ടൈപ്പ്-1 പ്രമേഹവും ടൈപ്പ്-2 പ്രമേഹവും. ശരീരത്തില്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഇല്ലാതാകുന്നതും അളവ് കുറയുന്നതുമൊക്കെയാണ് ടൈപ്പ്-2 പ്രമേഹത്തിന് കാരണം. അതേസമയം, പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ […]
അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണ് ഈ വിധിയെന്ന് മുഖ്യമന്ത്രി
ശിശുദിനത്തിലെ കോടതി വിധി കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഗ്രവും പഴുതടച്ചതുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കിയ അന്വേഷകസംഘത്തെയും പ്രോസിക്യൂഷനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. അതോടൊപ്പം കേസ് വിചാരണ വേഗത്തില്‍ നടത്തിയത് മാതൃകാപരമെന്ന് മന്ത്രി വീണാ ജോര്‍ളും അഭിപ്രായപ്പെട്ടു.
മദ്ധ്യാഹ്ന വാർത്തകൾ
ശിശുദിനമായ ഇന്ന് കൊടും ക്രൂരതയ്ക്ക് വധശിക്ഷ വിധിച്ച് എറണാകുളം പോക്സോ കോടതി. ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ 13 വകുപ്പുകളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു. പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും, കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്നും […]
ടൈറ്റാനിയം അഴിമതിയിൽ മുൻ ജീവനക്കാരൻ നൽകിയ ഹർജിയിൽ സിബിഐ അന്വേഷണതിന് ഉത്തരവ്
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 120 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ച് ടൈറ്റാനിയം മുൻ ജീവനക്കാരൻ ജയൻ നൽകിയ ഹർജിയിൽ സിബിഐ അന്വേഷണതിന് ഹൈക്കോടതി ഉത്തരവ്. സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് നിർദേശിച്ചെങ്കിലും സിബിഐ കേസ് ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എം.എല്‍.എ, വികെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ അടക്കമുള്ള യുഡിഎഫ് നേതാക്കളാണ് കേസിൽ ആരോപണം നേരിടുന്നത്.
