Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോൺഗ്രസ് മുന്നോട്ട് തന്നെയെന്ന് രമേശ് ചെന്നിത്തല

തങ്ങളല്ലാതെ മറ്റാരും റാലി നടത്തരുതെന്ന ധാർഷ്ട്യമാണ് സിപിഎമ്മിനെന്ന് രമേശ് ചെന്നിത്തല. പലസ്തീൻ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഎമ്മിന്റെ രാഷ്ട്രീയക്കളിയാണെന്നും, കോൺഗ്രസ് അവിടെ തന്നെ റാലി നടത്തും. പലസ്തീൻ ജനതയ്ക്ക് ആദ്യം മുതലേ ഐക്യദാർഢ്യം പ്രഖ്യാപിച്ചത് കോൺഗ്രസാണ്. ഈ വിഷയത്തിൽ ആശയകുഴപ്പമുള്ളത് സിപിഎമ്മിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോഴിക്കോട്ടെ പലസ്തീൻ റാലിക്ക് വേദി നിഷേധിച്ചതിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്

നവ കേരള സദസ്സ് നിശ്ചയിച്ച വേദിയിൽ പലസ്തീൻ റാലി നടത്തരുതെന്നാണ് പറഞ്ഞതെന്നും, കോൺഗ്രസിന് കോഴിക്കോട് ബീച്ചിൽ മറ്റൊരിടത്ത് റാലി നടത്താൻ തടസമില്ലെന്നും കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി. അതോടൊപ്പം കോഴിക്കോട് കടപ്പുറത്ത് നവകേരള സദസിന്റെ വേദി 25 ദിവസം മുമ്പേ ബുക്ക് ചെയ്തിരുന്നുവെന്നും , കോൺഗ്രസിന് വേണമെങ്കിൽ മറ്റെവിടെയെങ്കിലും പരിപാടി നടത്താമല്ലോയെന്നും സർക്കാർ പരിപാടി കുളമാക്കാനാണ് കോൺഗ്രസ് ശ്രമമെന്നും മന്ത്രി മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | നവംബര്‍ 14

◾മണിപ്പുരിലെ മെയ്ത്തി ഗോത്ര അനുകൂല സംഘടനകളെ നിരോധിച്ച് കേന്ദ്രആഭ്യന്തരമന്ത്രാലയം. യു.എ.പി.എയുടെ പരിധിയിലുള്‍പ്പെടുത്തി അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. സായുധപോരാട്ടത്തിലൂടെ മണിപ്പുരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തി ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കുകയും മണിപ്പുര്‍ ജനതയെ ഇതിന് പ്രേരിപ്പിക്കുകയും ചെയ്യലാണ് ഈ സംഘടനകളുടെ പ്രഖ്യാപിത ലക്ഷ്യം. തദ്ദേശീയരെ കൊലപ്പെടുത്തുകയും പോലീസിനേയും സുരക്ഷാസേനയേയും ഇവര്‍ ലക്ഷ്യംവെക്കുകയും ചെയ്യുന്നു. അതിനാല്‍ ഇത്തരം സംഘടനകളെ അടിയന്തരമായി നിയന്ത്രിക്കേണ്ടതുണ്ടെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ◾താന്‍ ഒപ്പിടാതെ വച്ചിരിക്കുന്ന ബില്ലുകളിലെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ […]

Posted inലേറ്റസ്റ്റ്

 കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസിൽ സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ് നൽകി

കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസിൽ സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ് നൽകി. എറണാകുളം സി ജെ എം കോടതിയാണ്  നോട്ടീസ് അയച്ചത്. സിപിഎം നേതാക്കളായ എം വി ജയരാജൻ, പി പി ദിവ്യ, ദേശാഭിമാനി പ്രത്രാധിപർ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.  മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തിലാണ് മാനനഷ്ട കേസ് സമർപ്പിച്ചത്.

Posted inബിസിനസ്സ്

വിദേശ നാണയ ശേഖരത്തില്‍ വീണ്ടും കുതിപ്പ്

രാജ്യത്തെ വിദേശ നാണയ ശേഖരത്തില്‍ വീണ്ടും കുതിപ്പ് തുടരുന്നു. റിസര്‍വ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, നവംബര്‍ ആദ്യവാരം വിദേശ നാണയ ശേഖരം 475 കോടി ഡോളര്‍ വര്‍ദ്ധിച്ച്, 59,078 കോടി ഡോളറായി. നവംബറിലെ ആദ്യ ആഴ്ച തന്നെ വിദേശ നാണയ ശേഖരത്തില്‍ മികച്ച വര്‍ദ്ധനവാണ് ദൃശ്യമായിരിക്കുന്നത്. ആഗോള മേഖലയില്‍ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ശക്തിയാര്‍ജ്ജിച്ചിരുന്നു. എന്നാല്‍, ഇന്ത്യന്‍ രൂപയ്ക്ക് പിന്തുണ നല്‍കാന്‍ റിസര്‍വ് ബാങ്ക് വിപണി ഇടപെടല്‍ സജീവമാക്കിയതോടെയാണ് വിദേശ നാണയ ശേഖരം […]

Posted inവിനോദം

‘സാം ബഹദുര്‍’ ചിത്രത്തിലെ ആദ്യ ഗാനം ‘ബഠ്‌തേ ചലോ’

വിക്കി കൗശല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘സാം ബഹദുര്‍’. വലിയ മേയ്‌ക്കോവറിലാണ് വിക്കി കൗശല്‍ ചിത്രത്തില്‍ എത്തുന്നത്. വിക്കി കൗശലിനും ആരാധകര്‍ക്കും പ്രതീക്ഷയുള്ള ചിത്രവുമാണ് സാം ബഹദുര്‍. വിക്കി കൗശലിന്റ സാം ബഹദുറിന്റെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘ബഠ്‌തേ ചലോ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുകയാണ്. ശങ്കര്‍ മഹാദേവനും വിശാല്‍ ദഡ്‌ലാനിക്കുമൊപ്പം ചിത്രത്തിലെ ഗാനം ദിവ്യ കുമാറും ആലപിച്ചിരിക്കുന്നു. സാം മനേക്ഷാ ആയാണ് പുതിയ ചിത്രത്തില്‍ വിക്കി കൗശല്‍ വേഷമിട്ടിരിക്കുന്നത്. ഇന്ത്യന്‍ കരസേനയുടെ ഫീല്‍ഡ് മാര്‍ഷലായ ആദ്യത്തെ […]

Posted inവിനോദം

‘ബാന്ദ്ര’ നേടിയത് മൂന്ന് ദിവസങ്ങള്‍ കൊണ്ട് 2.82 കോടി രൂപ!

അരുണ്‍ ഗോപി-ദിലീപ് ചിത്രം ‘ബാന്ദ്ര’യുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. നവംബര്‍ 10ന് റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസങ്ങള്‍ കൊണ്ട് 2.82 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റുകള്‍ പങ്കുവച്ച വിവരമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സാക്നില്‍കിന്റെ കണക്കു പ്രകാരം ഞായറാഴ്ചത്തെ കളക്ഷന്‍ ഇന്ത്യയില്‍ നിന്ന് ആകെ 92 ലക്ഷമാണ്. അടുത്തിടെ വലിയ ഹൈപ്പോടെത്തിയ ദിലീപ് ചിത്രവുമായിരുന്നു ബാന്ദ്ര. ബോളിവുഡ് നടിയായ താരാ ജാനകി ആയാണ് തമന്ന വേഷമിട്ടത്. അലന്‍ അലക്സാണ്ടര്‍ ഡൊമനിക് എന്ന കഥാപാത്രമായാണ് […]

Posted inഓട്ടോമോട്ടീവ്

പ്രീമിയം ഇലക്ട്രിക് കാറുകളുടെ ശ്രേണിയിലേക്ക് ടാറ്റ മോട്ടോഴ്‌സ്

പ്രീമിയം ഇലക്ട്രിക് കാറുകളുടെ ശ്രേണിയില്‍ പ്രത്യേക സാന്നിധ്യമായി മാറാന്‍ ഒരുങ്ങി ടാറ്റ മോട്ടോഴ്‌സ്. ബ്രിട്ടീഷ് കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രീമിയം ഇലക്ട്രിക് കാര്‍ ശ്രേണി പുറത്തിറക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് കാര്‍ വിഭാഗമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും, കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവറും കരാറില്‍ ഒപ്പുവച്ചു. ടാറ്റയുടെ പ്രീമിയം ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റായ അവിന്യയിലാണ് ജാഗ്വാര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുക. ഇതിനോടൊപ്പം ജാഗ്വാറിന്റെ ഇലക്ട്രിക് മോട്ടോറുകളും, ബാറ്ററി […]

Posted inപുസ്തകങ്ങൾ

ആലിബാബാബയും 40 കള്ളന്മാരും

ആലിബാബയും 40 കള്ളന്മാരും അറേബ്യന്‍ ക്ലാസിക് കൃതിയായ ആയിരത്തൊന്നു രാവുകളിലെ ഏറെ വായിക്കപ്പെട്ട, കുഞ്ഞുങ്ങള്‍ക്കായി നിരവധി തവണ ചൊല്ലിക്കൊടുക്കപ്പെട്ട ‘ആലിബാബയും 40 കള്ളന്മാരും’ എന്ന കഥയുടെ വ്യത്യസ്തമായ സ്വതന്ത്രാവിഷ്‌കാരം. കുഞ്ഞുമനസ്സുകളില്‍ ആസ്വാദനത്തിന്റെ പുതുമുകുളങ്ങള്‍ വിരിയിക്കുന്ന വേറിട്ടൊരു പരീക്ഷണം. പുതിയ കഥാപാത്രങ്ങളും പുത്തന്‍ കഥാസന്ദര്‍ഭങ്ങളുമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ നൂതനമായ വായനാനുഭവം സമ്മാനിക്കുന്ന പുസ്തകം. ‘ആലിബാബാബയും 40 കള്ളന്മാരും’. ഹുസൈന്‍ കാരാടി. മാതൃഭൂമി. വില 120 രൂപ.  

Posted inആരോഗ്യം

യോഗ ചെയ്യുന്നവര്‍ പാലിച്ചിരിക്കേണ്ട 10 കാര്യങ്ങള്‍

യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താന്‍ സാധിക്കും. യോഗ ചെയ്യുന്നവര്‍ പാലിച്ചിരിക്കേണ്ട 10 കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ സ്ഥലത്തായിരിക്കണം യോഗ ചെയ്യേണ്ടത്. അടച്ചിട്ടിരിക്കുന്ന ഒരു മുറി ഒരിക്കലും യോഗയ്ക്കായ് തിരഞ്ഞെടുക്കരുത്. കിഴക്കുദിക്കിനഭിമുഖമായി യോഗ ചെയ്യുന്നതായിരിക്കും വളരെ ഉത്തമം. ശരീരശുദ്ധി വരുത്തിയിട്ട് വേണം യോഗ ചെയ്യാന്‍ തുടങ്ങാന്‍. പുരുഷന്മാര്‍ അടിയില്‍ മുറുകിയ വസ്ത്രവും സ്ത്രീകള്‍ അയഞ്ഞ വസ്ത്രവും ധരിക്കുന്നതാണ് ഉത്തമം. രാവിലെ നാലു മുതല്‍ ഏഴുമണിവരെയുള്ള സമയമായിരിക്കും ഇതിന് ഉത്തമം. […]