രാജ്യത്തെ വിദേശ നാണയ ശേഖരത്തില്‍ വീണ്ടും കുതിപ്പ് തുടരുന്നു. റിസര്‍വ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, നവംബര്‍ ആദ്യവാരം വിദേശ നാണയ ശേഖരം 475 കോടി ഡോളര്‍ വര്‍ദ്ധിച്ച്, 59,078 കോടി ഡോളറായി. നവംബറിലെ ആദ്യ ആഴ്ച തന്നെ വിദേശ നാണയ ശേഖരത്തില്‍ മികച്ച വര്‍ദ്ധനവാണ് ദൃശ്യമായിരിക്കുന്നത്. ആഗോള മേഖലയില്‍ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ശക്തിയാര്‍ജ്ജിച്ചിരുന്നു. എന്നാല്‍, ഇന്ത്യന്‍ രൂപയ്ക്ക് പിന്തുണ നല്കാന് റിസര്‍വ് ബാങ്ക് വിപണി ഇടപെടല്‍ സജീവമാക്കിയതോടെയാണ് വിദേശ നാണയ ശേഖരം വീണ്ടും ഉയര്‍ന്നത്. ഇക്കാലയളവില്‍ റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ ശേഖരത്തിന്റെ മൂല്യം 54.4 കോടി ഡോളര്‍ ഉയര്‍ന്ന് 4494 കോടി ഡോളറില്‍ എത്തി. സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സിന്റെ മൂല്യത്തിലും ഇത്തവണ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2021 ഒക്ടോബറിലാണ് രാജ്യത്തെ വിദേശ നാണയ ശേഖരം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയത്. അന്ന് വിദേശ നാണയ ശേഖരം 64,500 കോടി ഡോളര്‍ വരെ എത്തിയിരുന്നു.
വിദേശ നാണയ ശേഖരത്തില്‍ വീണ്ടും കുതിപ്പ്
