Posted inബിസിനസ്സ്

കല്യാണ്‍ ജുവലേഴ്‌സ് ലാഭത്തില്‍ 27 ശതമാനം ഉയര്‍ച്ച

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ജുവലറി ശൃംഖലയായ കല്യാണ്‍ ജുവലേഴ്‌സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ (2023-24) ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 135 കോടി രൂപ ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തില്‍ 106 കോടി രൂപയായിരുന്നു. 27 ശതമാനമാണ് ഉയര്‍ച്ച. അതേസമയം, ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ലാഭം 143 കോടി രൂപയായിരുന്നു. പാദാധിഷ്ഠിത ലാഭത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ പാദത്തില്‍ കല്യാണിന്റെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 4,387 കോടി രൂപയില്‍ നിന്ന് 4,427 കോടി രൂപയായി ഉയര്‍ന്നു. […]

Posted inവിനോദം

ദീപാവലി ദിനത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടിയ ഹിന്ദി ചിത്രമായി ‘ടൈഗര്‍’

ബോക്സ് ഓഫീസില്‍ കുതിച്ച് സല്‍മാന്‍ ചിത്രം ‘ടൈഗര്‍ 3’. ആദ്യദിനം 42.25 കോടി രൂപയാണ് ചിത്രം നേടിയതെങ്കില്‍ ദീപാവലി ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. റെക്കോര്‍ഡ് കളക്ഷന്‍ ലഭിച്ചതോടെ ദീപാവലി ദിനത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടിയ ഹിന്ദി ചിത്രമെന്ന നേട്ടവും ‘ടൈഗര്‍ 3’ സ്വന്തമാക്കി. ചിത്രം റിലിസായി രണ്ടാം ദിനത്തില്‍ തന്നെ നൂറ് കോടി ക്ലബിലെത്താനും ‘ടൈഗര്‍ 3’ക്ക് കഴിഞ്ഞു. സല്‍മാന്റെ കരിയറിലെ മികച്ച ആദ്യദിന കളക്ഷന്‍ നേടുന്ന ചിത്രവും ഇത് തന്നെയാണ്. ഇന്ത്യയില്‍ […]

Posted inവിനോദം

‘പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്’ വെബ് സീരീസ്

പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളത്തില്‍ ചെയ്ത രണ്ട് സിരീസുകളുടെയും ആദ്യ സീസണുകള്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കേരള ക്രൈം ഫയല്‍സും മാസ്റ്റര്‍പീസും ആയിരുന്നു അത്. ഇപ്പോഴിതാ മലയാളത്തിലെ തങ്ങളുടെ മൂന്നാമത്തെ സിരീസുമായി എത്തുകയാണ് അവര്‍. ‘പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്’ എന്ന് പേരിട്ടിരിക്കുന്ന സിരീസിന്റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ പുറത്തിറക്കി. പേരില്ലൂര്‍ എന്ന കൊച്ച് ഗ്രാമത്തിലെ സാധാരണക്കാരിലൂടെ വികസിക്കുന്ന അസാധാരണ സംഭവങ്ങള്‍ കോര്‍ത്തിണക്കി ചിരിയുടെ മാലപ്പടക്കം സൃഷ്ടിക്കുന്ന സിരീസ് ആയിരിക്കും പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് […]

Posted inഓട്ടോമോട്ടീവ്

ഇന്ത്യയില്‍ നിന്ന് ജിഎല്‍ഇ എസ്‌യുവികള്‍ കയറ്റുമതി ചെയ്ത് ബെന്‍സ്

ഇന്ത്യയില്‍ നിന്ന് ജിഎല്‍ഇ എസ്‌യുവികള്‍ കയറ്റുമതി ചെയ്ത് മെഴ്‌സിഡീസ് ബെന്‍സ്. ഏപ്രില്‍ 2022 മുതല്‍ മാര്‍ച്ച് 2023 വരെ നീണ്ട സാമ്പത്തികവര്‍ഷത്തിനിടെയാണ് മഹാരാഷ്ട്രയിലെ ചകന്‍ പ്ലാന്റില്‍ നിന്നും കാറുകളുടെ നിര്‍മാണവും കയറ്റുമതിയും നടന്നത്. പ്രതിവര്‍ഷം 20,000 കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ഫാക്ടറിയാണ് പുണെയിലെ ചകനിലുള്ളത്. സമയബന്ധിതമായി കാറുകള്‍ നിര്‍മിച്ചു കയറ്റുമതി ചെയ്യാനായി ശേഷിയുടെ 85-90 ശതമാനത്തിലാണ് ഈ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ഇക്കാലയളവില്‍ മൂന്നു ഷിഫ്റ്റിലും ജോലികള്‍ നടന്നിരുന്നു. ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ മെഴ്സിഡീസ് ബെന്‍സ് ഇന്ത്യയെ തങ്ങളുടെ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

കോണ്‍ഗ്രസിന്‍റെ പലസ്തീന്‍ റാലിക്ക്  ബീച്ചിൽ തന്നെ വേദി അനുവദിക്കും.നവകേരള സദസ്സിന്‍റെ വേദിയില്‍ നിന്ന് 100 മീറ്റർ മാറി  കോൺഗ്രസ്സിനൂ സ്ഥലം അനുവദിക്കുമെന്ന് കളകടര്‍ ഉറപ്പ് നല്‍കി.മന്ത്രി മുഹമ്മദ് റിയാസ് ‍കളക്ടറുമായും ഡിസിസി പ്രസിഡൻ്റുമായും സംസാരിച്ചതിനെതുടര്‍ന്നാണ് പ്രശ്ന പരിഹരാത്തിന് വഴിയൊരുങ്ങിയത്. കണ്ടല ബാങ്ക് കള്ളപ്പണക്കേസിൽ സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡൻ്റുമായ എൻ ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത് എന്നിവർക്ക് വീണ്ടും ഇഡി  സമൻസ്. നാളെ രാവിലെ 10.30 ന് കൊച്ചി ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് ഇരുവര്‍ക്കും നിര്‍ദ്ദേശം […]

Posted inപുസ്തകങ്ങൾ

ഗ്രിമ്മിന്റെ കഥകള്‍

ലോകമെങ്ങുമുള്ള വായനക്കാരെ തലമുറകളായി ആകര്‍ഷിച്ചുപോരുന്നവയാണ് വില്‍ഹെം ഗ്രിം, യാക്കോബ് ഗ്രിം എന്നീ സഹോദരന്മാര്‍ സമാഹരിച്ച്, വിശ്വസാഹിത്യത്തില്‍ ഗ്രിം കഥകള്‍ എന്നറിയപ്പെടുന്ന നാടോടിക്കഥകള്‍. വാമൊഴിയായി പ്രചരിച്ച ഈ കഥകള്‍ക്ക് വിവിധ ദേശങ്ങളില്‍, വിവിധ കാലങ്ങളില്‍ നിരവധി ഭാഷകല്‍ പരിഭാഷകളുണ്ടായി. ഇന്നും വായനക്കാരുടെ പ്രീതി നേടിക്കൊണ്ടിരിക്കുന്ന ഗ്രിമ്മിന്റെ കഥകളില്‍ അത്ര പ്രശസ്തമല്ലാത്ത കുറെ കഥകള്‍ ആധികാരികത ചോരാതെ മൂലജര്‍മന്‍ഭാഷയില്‍നിന്നും പരിഭാഷപ്പെടുത്തിയതാണ് ഈ പുസ്തകം. വിശ്വപ്രസിദ്ധമായ ഗ്രിമ്മിന്റെ കഥകള്‍ക്ക് ജര്‍മന്‍ഭാഷയില്‍നിന്നുള്ള പരിഭാഷ. ‘ഗ്രിമ്മിന്റെ കഥകള്‍’. പുനരാഖ്യാനം – പി രാജലക്ഷ്മി, വി.എസ് […]

Posted inആരോഗ്യം

ഏഴ് മണിക്കൂറില്‍ താഴെ ഉറങ്ങുമ്പോള്‍ എന്ത് സംഭവിക്കുന്നു?

ആരോഗ്യ വിദഗ്ധര്‍ പലപ്പോഴും പറയുന്നത് ഏതൊരു വ്യക്തിയും കുറഞ്ഞത് ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങണം എന്നാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഏഴ് മണിക്കൂറില്‍ താഴെ ഉറങ്ങുമ്പോള്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കുന്നു എന്ന് നോക്കാം. ഏഴ് മണിക്കൂറിനുള്ളില്‍, നിങ്ങളുടെ ശരീരം റിപ്പയര്‍ മോഡിലേക്ക് പോകുന്നു. ഈ സമയത്ത് നിങ്ങളുടെ കോശങ്ങളും പേശികളും പുനര്‍നിര്‍മ്മിക്കപ്പെടുന്നു. ഇത് നിങ്ങള്‍ക്ക് ഉന്മേഷം നല്‍കുന്നു. ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് നിങ്ങളുടെ തലച്ചോറിനും വളരെ പ്രധാനമാണ്. ഇത് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബാലസൗഹൃദ കേരളം ലക്ഷ്യമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ബാലസൗഹൃദ കേരളം ലക്ഷ്യമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാരിന്റേയും വനിത ശിശുവികസന വകുപ്പിന്റേയും പ്രവര്‍ത്തനങ്ങള്‍ അതിന് വേണ്ടിയാണ്. ഓരോ കുഞ്ഞും ഓരോ അത്ഭുതമാണ്.വനിത ശിശുവികസന വകുപ്പിന്റെ ശിശു ദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും, കോഫി ടേബിള്‍ ബുക്ക് പ്രകാശനവും, ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദീപാവലി ദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പനയുമായി തമിഴ്‌നാട്

ദീപാവലി ദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പനയുമായി തമിഴ്‌നാട്. 467.69 കോടി രൂപയുടെ മദ്യമാണ് തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ വില്‍പ്പന നടത്തിയത്. മധുരയിലാണ് റെക്കോര്‍ഡ് വില്‍പ്പന. ദീപാവലിയുടെ തലേന്ന് 52.73 കോടിയും ദീപാവലി ദിനത്തില്‍ 51.97 കോടിയും നേടി.രണ്ടാം സ്ഥാനത്ത് തലസ്ഥാനനഗരമായ ചെന്നൈയാണ്. നവംബര്‍ 11ന് 48.12 കോടിയും പന്ത്രണ്ടിന് 52.98 കോടിയും നേടി. നവംബര്‍ 11ന് സേലം, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ 39.78, 52.73 കോടി, 40.20 എന്നിങ്ങനെയാണ് മദ്യവില്‍പ്പന. ദീപാവലി ദിനത്തില്‍ ട്രിച്ചിയില്‍ 55.60 കോടി […]

Posted inലേറ്റസ്റ്റ്

ആപ്പിലാക്കുന്ന ആപുകള്‍

വിവിധ ഭാഷകളെ വിവര്‍ത്തനം ചെയ്യുന്ന ആപ്പുകള്‍ ഓണ്‍ലൈനിലും പ്ലേസ്റ്റോറിലും ലഭ്യമാണ്. ഇത്തരം വിവര്‍ത്ത ആപ് ഉപയോഗിച്ച് ആശയവിനിമയം നടത്തുകയും സാധനങ്ങള്‍ വാങ്ങുകയും ചെയ്യാന്‍ ഭാഷ അറിയാത്ത അന്യദേശങ്ങളിലേക്കു പോകുന്നവര്‍ക്കു വലിയ സഹായമാണ്. ഇങ്ങനെയൊരു ആപ് ഒരാള്‍ക്കു മുട്ടന്‍ പണി കൊടുത്ത വിശേഷമാണിത്. പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലാണു സംഭവം. റഷ്യന്‍ ഭാഷ സംസാരിക്കുന്ന അസര്‍ബൈജാന്‍ സ്വദേശിയായ 36 കാരന്‍ വിനോദസഞ്ചാരിയായി എത്തിയതാണ്. ഒരു റെസ്റ്റോറന്റില്‍ കയറി. മാതളനാരങ്ങ ജ്യൂസ് കഴിക്കാന്‍ ഓര്‍ഡര്‍ ചെയ്യണം. ഭാഷ അറിയില്ല. ഇംഗ്ളീഷില്‍ പോമെഗ്രാനേറ്റ് […]