◾ഗാസയിലെ അല്‍ഷിഫ ആശുപത്രിയിലേക്ക് ഇരച്ചു കയറി ഇസ്രയേല്‍ സൈന്യം. ആശുപത്രിക്കടിയിലെ ഹമാസിന്റെ കമാണ്ടര്‍ കേന്ദ്രം തകര്‍ക്കാനുള്ള സൈനിക നടപടിയാണിതെന്നാണ് ഇസ്രയേല്‍ വിശദീകരണം. മൂവായിരം അഭയാര്‍ത്ഥികളടക്കം നാലായിരത്തിലേറെ പേര്‍ ആശുപത്രിയിലുണ്ട്. ചികിത്സ കിട്ടാതെ മരിച്ച ഇരുനൂറ് പേരെ ഇന്നലെ ആശുപത്രി വളപ്പില്‍ കൂട്ടമായി സംസ്‌കരിച്ചിരുന്നു. വടക്കന്‍ ഗാസയുടെ പൂര്‍ണ്ണ നിയന്ത്രണം പിടിച്ചതായും ഇസ്രയേല്‍ അവകാശപ്പെട്ടു. ◾വിഴിഞ്ഞത്തും കോവളത്തും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട, ജീവനോപാധി നഷ്ടമായ കട്ടമര തൊഴിലാളികള്‍ക്കുളള നഷ്ട പരിഹാര തുക വിതരണം ചെയ്ത […]
കശ്മീരില്‍ ബസ് മലയിടുക്കിലേക്ക് വീണ് 36 മരണം
ജമ്മുകശ്മീരിലെ ദോഡയില്‍ ബസ് മലയിടുക്കിലേക്ക് വീണ് 36 പേര്‍ മരിച്ചു. 19 പേര്‍ക്ക് ഗുരുതര പരുക്കുണ്ട്. കിഷ്ത്വാറില്‍ നിന്നും ജമ്മുവിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരുടെ നില അതീവ ഗുരുതരമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് അറിയിച്ചു. പരുക്കേറ്റവരെ കിഷ്വാറിലെയും ദോഡയിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന് 15.33 കോടി രൂപയുടെ നഷ്ടം
പ്രമുഖ ആരോഗ്യ സേവനദാതാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ നടപ്പുവര്‍ഷത്തെ (2023-24) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത് 15.33 കോടി രൂപ നഷ്ടം. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 54.10 കോടി രൂപയുടെ ലാഭത്തില്‍ നിന്നാണ് ആസ്റ്റര്‍ കഴിഞ്ഞപാദത്തില്‍ നഷ്ടത്തിലേക്ക് വീണത്. നടപ്പുവര്‍ഷം ജൂണ്‍പാദത്തില്‍ ലാഭം 19.85 കോടി രൂപയായിരുന്നു. ഇതും കഴിഞ്ഞവര്‍ഷത്തെ ജൂണ്‍പാദത്തെ അപേക്ഷിച്ച് 75 ശതമാനം കുറവായിരുന്നു. അതേസമയം, കഴിഞ്ഞപാദത്തില്‍ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 17.3 ശതമാനം ഉയര്‍ന്ന് 3,325.22 കോടി രൂപയിലെത്തി. 2022-23ലെ സെപ്റ്റംബറില്‍ പാദ വരുമാനം 2,834.72 കോടി […]
128 പേര്‍ക്ക് വരെ ഇനി വോയ്സ് ചാറ്റില്‍ പങ്കെടുക്കാം!
വോയ്സ് ചാറ്റ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. വലിയ ഗ്രൂപ്പുകളിലാണ് ഈ ഫീച്ചര്‍ കൂടുതല്‍ പ്രയോജനം ചെയ്യുക. ഗ്രൂപ്പില്‍ മെസേജ് ചെയ്യുന്നതിനൊപ്പം ഗ്രൂപ്പ് ചാറ്റ് അംഗങ്ങളോട് തത്സമയം സംസാരിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. വോയ്സ് ചാറ്റ് തുടങ്ങി കഴിഞ്ഞാല്‍ ഉടന്‍ തന്നെ മറ്റു ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പുഷ് നോട്ടിഫിക്കേഷന്‍ ലഭിക്കും. കോളിന് പകരം ഗ്രൂപ്പ് ചാറ്റില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പാണ് പുഷ് നോട്ടിഫിക്കേഷന്‍ വഴി നല്‍കുന്നത്. ഇതിനോടൊപ്പം ഇന്‍ ചാറ്റ് ബബിളും ഉണ്ടായിരിക്കും. ഇത് ടാപ്പ് ചെയ്ത് […]
കമല്‍ ഹാസന്‍ ചിത്രം ‘ആളവന്താന്‍’ വീണ്ടും തിയേറ്ററുകളിലേക്ക്
22 വര്‍ഷം മുമ്പ് തിയേറ്ററിലെത്തി ഫ്ളോപ്പ് ആയ കമല്‍ ഹാസന്‍ ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക്. 2001ലെ ദീപാവലി റിലീസ് ആയി എത്തിയ ‘ആളവന്താന്‍’ എന്ന ചിത്രമാണ് ഇപ്പോള്‍ റീ റിലീസിന് ഒരുങ്ങുന്നത്. 1000 തിയേറ്ററുകളില്‍ ചിത്രം വീണ്ടും റിലീസ് ചെയ്യും. ചിത്രത്തിന്റെ നിര്‍മ്മാതാവായ കലൈപ്പുലി എസ് താണു ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കമല്‍ ഹാസന്റെ ‘പുഷ്പക്’, ‘നായകന്‍’ എന്നീ ചിത്രങ്ങള്‍ റീ റിലീസ് ചെയ്തിരുന്നു. എന്നാല്‍ ലിമിറ്റഡ് റിലീസ് മാത്രമാണ് ഈ ചിത്രങ്ങള്‍ക്ക് ഉണ്ടായത്. അതേസമയം, ഇരട്ട […]
‘ക്യാപ്റ്റന്‍ മില്ലര്‍’ചിത്രത്തില്‍ ഗാനം ആലപിച്ച് ധനുഷ്
തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ക്യാപ്റ്റന്‍ മില്ലര്‍’. അരുണ്‍ മാതേശ്വരനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. തമിഴ് സെന്‍സേഷന്‍ ജി. വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പ്രിയങ്ക അരുള്‍ മോഹനാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുത്തന്‍ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നത് ധനുഷ് ആണ് എന്നാണ് ജി. വി പ്രകാശ്കുമാര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സത്യ ജ്യോതി ഫിലിംസിന്റെ […]
മിനിവാന്‍ ഇഎം90നെ അവതരിപ്പിച്ച് വോള്‍വോ കാര്‍സ്
സ്വീഡിഷ് കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോ കാര്‍സ് തങ്ങളുടെ ആദ്യത്തെ മിനിവാന്‍ ഇഎം90നെ അവതരിപ്പിച്ചു. പ്രാഥമികമായി ചൈനീസ് വിപണികള്‍ക്കായി വികസിപ്പിച്ച ഈ ആഡംബര ഇലക്ട്രിക് മിനിവാന്‍ പിന്നീട് മറ്റ് രാജ്യങ്ങളിലും നിരത്തുകളില്‍ എത്തിയേക്കും. വോള്‍വോയുടെ സ്‌കേലബിള്‍ സീ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഇവി. കൂടാതെ വോള്‍വോയുടെ ഇഎക്‌സ്90 ഇലക്ട്രിക് എസ്യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഉയര്‍ന്ന ഫീച്ചറുകളാല്‍ നിറഞ്ഞ ഒരു ‘സ്‌കാന്‍ഡിനേവിയന്‍ ലിവിംഗ് റൂം ഓണ്‍ വീല്‍’ പോലെയാണ് ഇഎം90 എന്ന് വോള്‍വോ അവകാശപ്പെടുന്നു. വോള്‍വോ […]
കളര്‍ പെന്‍സിലും പെണ്‍കുട്ടിയും
കളര്‍പെന്‍സിലും പെണ്‍കുട്ടിയും, മാന്ത്രികപ്പൂമ്പാറ്റ, നഗരത്തിലെ അപ്പു, രുചിയേറും വിഭവങ്ങള്‍, കുറുക്കന്റെ ആനിമേഷന്‍, കാടും മയിലും മുത്തശ്ശിയും, അന്ധനും കണ്ണാടിയും, നിധിപോലെ വെള്ളം, പുഴ കാണാന്‍ പോകുന്ന കുട്ടികള്‍, വയല്‍ക്കാറ്റ്, മരങ്ങളിലെ പുസ്തകച്ചിറകുകള്‍, എടക്കല്‍ ഗുഹ തുടങ്ങി കുട്ടികളുടെ നിര്‍മലമനസ്സുകളില്‍ കരുണയും സ്നേഹവും ഭാവനയും വളര്‍ത്താനുതകുന്ന കഥകള്‍. നമ്മുടെ ചുറ്റുപാടുകളെ അറിയാനും പ്രകൃതിയെ സ്നേഹിക്കാനും സ്വപ്നം കാണാനും ആര്‍ദ്രമനസ്സോടെ പെരുമാറാനും വായനയിലൂടെ വളരാനും പഠിപ്പിക്കുന്നവയാണ് ഇവയോരോന്നും. ചുറ്റുമുള്ള ലോകത്തെ നിരീക്ഷിക്കാനും മനസ്സിലാക്കാനും കുട്ടികളെ പ്രേരിപ്പിക്കുന്ന കഥകള്‍. ‘കളര്‍ പെന്‍സിലും […]
വിഷവായുവിന്റെ സ്വാധീനം കുറയ്ക്കുന്ന 10 ഭക്ഷണങ്ങള്‍
വായു മലിനീകരണത്തില്‍ ജീവിക്കുന്ന നമ്മള്‍ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ അന്തരീക്ഷത്തില്‍ ജീവിക്കുന്നവര്‍ വിഷവായുവിന്റെ സ്വാധീനം കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിര്‍ബന്ധമാക്കണം. ഈ സമയത്ത് കഴിക്കേണ്ട 10 ഭക്ഷണങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അവ പതിവായി കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ജലദോഷം, ചുമ എന്നിവയില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. ലൈക്കോപീന്‍ എന്ന ആന്റിഓക്സിഡന്റ് അടങ്ങിയതാണ് തക്കാളി. ലൈക്കോപീന്‍ നമ്മുടെ ശ്വസനവ്യവസ്ഥയുടെ ഒരു സംരക്ഷണ പാളിയായി പ്രവര്‍ത്തിക്കുകയും വായുവിലെ പൊടിപടലങ്ങളില്‍ നിന്ന് ശ്വസനവ്യവസ്ഥയെ സംരക്ഷിക്കുകയും […]
ഇസ്രയേൽ സൈന്യം ഗാസയിലെ അൽഷിഫ ആശുപത്രിയിലേക്ക് കടന്നതായി റിപ്പോർട്ട്
മൂവായിരം അഭയാർത്ഥികളടക്കം നാലായിരത്തിലേറെ പേര്‍ അൽ ഷിഫ ആശുപത്രിയിലുണ്ട്. ചികിത്സ കിട്ടാതെ മരിച്ച ഇരുനൂറ് പേരെ ഇന്നലെ ആശുപത്രി വളപ്പിൽ കൂട്ടമായി സംസ്കരിച്ചിരുന്നു. അൽഷിഫ ആശുപത്രിയെ മറയാക്കി ഹമാസിന്റെ വലിയ ടണല്‍ നെറ്റ്‌വര്‍ക്കുണ്ടെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ആശുപത്രിക്ക് താഴെയുള്ള ഭൂഗർഭ തുരങ്കത്തിലാണ് ഹമാസിന്റെ ആസ്ഥാനമെന്നും രോഗികളെ മനുഷ്യകവചമാക്കുകയാണ് ഹമാസെന്നും ഇസ്രയേൽ ആരോപിക്കുന്നു.
