Posted inലേറ്റസ്റ്റ്

കൂടുതല്‍ ആശുപത്രികളില്‍ ഈ വര്‍ഷം ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

കൂടുതല്‍ ആശുപത്രികളില്‍ ഈ വര്‍ഷം ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ശ്വാസകോശ രോഗികള്‍ക്കായുള്ള പള്‍മണറി റീഹാബിലിറ്റേഷന്‍ സെന്റര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനകേന്ദ്രം തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാനത്തെ രണ്ടാമത്തെ സ്റ്റേറ്റ് സിഒപിഡി സെന്റര്‍ തൃശൂര്‍ നെഞ്ചുരോഗ ആശുപത്രിയില്‍ ഈ വര്‍ഷം ആരംഭിക്കുന്നതിനായുള്ള നടപടികള്‍ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു. ജില്ലാ, ജനറല്‍ ആശുപത്രികളിലും കുടുംബാരാഗ്യ കേന്ദ്രങ്ങളിലും ആരംഭിച്ച ശ്വാസ് ക്ലിനിക്കുകളിലൂടെ മുപ്പതിനായിരത്തിലധികം സിഒപിഡി രോഗികളെ കണ്ടെത്തി ആവശ്യമായ ചികിത്സ നല്‍കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഐസിസി ഏകദിന ലോകകപ്പിൽ അമ്പതാം സെഞ്ചുറി തികച്ച് കോഹ്ലി

ഐസിസി ഏകദിന ലോകകപ്പിൽ അമ്പതാം സെഞ്ചുറി തികച്ച്  കോഹ്ലി. സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്ന് ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമായി വിരാട് കോഹ്ലി. 106 പന്തുകളിലാണ് താരം അമ്പതാം സെ‌ഞ്ചുറി നേടിയത്. ഒമ്പത് ഫോറുകളും ഒരു സിക്സറും അടങ്ങുന്ന ഇന്നിങ്സോടെയാണ് കോഹ്ലി അമ്പതാം സെഞ്ചുറിയിലെത്തിയത്. ഒരു ലോകകപ്പ് നോക്കൗട്ടിൽ കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്.

Posted inലേറ്റസ്റ്റ്

ഉലയുന്ന ബോട്ടിലെ പാചകം

കടലിലെ കൂറ്റന്‍ തിരമാലകളില്‍ ആടിയുലയുന്ന ബോട്ടിനകത്തെ അടുക്കളയില്‍ ഉലയാതെ അള്ളിപ്പിടിച്ചു നിന്നുകൊണ്ടു ഭക്ഷണം പാചകം ചെയ്യുന്നത് ഒരു അഭ്യാസം തന്നെയാണ്. സ്റ്റൗവും ചട്ടിയും പാചകം ചെയ്യുന്നയാളുമെല്ലാം വീണുപോകുമെന്നു തോന്നിപ്പോകുന്നത്രയും ശക്തമായാണ് ബോട്ട് തിരമാലകളേറ്റ് ആടിയുലയുന്നത്. ഉലച്ചിലിനെ കൂസാതെ ചവിട്ടിപ്പിടിച്ചുനിന്ന് പാചകം പൂര്‍ത്തിയാക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ തരംഗമായി. ബോട്ട് ആടിയുലയുന്നതിനൊപ്പം സ്റ്റൗവും ഉലയുന്നുണ്ടെങ്കിലും സ്റ്റൗവിനേയും ബാലന്‍സ് ചെയ്യിച്ചുകൊണ്ടാണ് പാചകം. കൊടുങ്കാറ്റില്‍ ഉലയുന്ന ബോട്ടില്‍ ഇങ്ങനെ പാചകം ചെയ്തിട്ടുണ്ടോ എന്ന ചോദ്യവുമായാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇങ്ങനെയുള്ള ദുര്‍ഘട ഘട്ടത്തില്‍ പാചകത്തിനു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  തുടക്കത്തിൽ വടക്ക് പടിഞ്ഞാറു ദിശയിലും തുടർന്ന്,  വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിച്ച്‌ നാളെ രാവിലെയോടെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം അതി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. വടക്ക് കിഴക്ക് ദിശ മാറി നവംബർ 17 ഓടെ ഒഡിഷ തീരത്തിനു സമീപവും, നവംബർ 18 ഓടെ  വടക്കൻ ഒഡിഷ – പശ്ചിമ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നവ കേരള സദസ്സിന് നൽകിയ പണം പിന്‍വലിച്ച് പ്രമേയം പാസാക്കി ശ്രീകണഠപുരം നഗരസഭ

യു.ഡി.എഫ് സംസ്ഥാന വ്യാപകമായി ബഹിഷ്‌കരിച്ച നവകേരള സദസിന് ശ്രീകണ്ഠപുരം നഗരസഭ പണം അനുവദിച്ചത് വിവാദമായതിന് പിന്നാലെ പണം പിന്‍വലിച്ച് പ്രമേയം പാസാക്കി ശ്രീകണഠപുരം നഗരസഭ. ഇന്നുചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ തുക നല്‍കാനുള്ള തീരുമാനം പിന്‍വലിച്ചത്.യു.ഡി.എഫ് നവകേരള സദസ് സംസ്ഥാന വ്യാപകമായി ബഹിഷ്‌കരിച്ചിരുന്നു.നവകേരള സദസ്സിന് നയാപൈസപോലും നല്‍കില്ലെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. ഫിലോമിന അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാവോയിസ്റ്റുകൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി കണ്ണൂർ പൊലീസ്

വയനാട് ചപ്പാരം കോളനിയിലുണ്ടായ ഏറ്റമുട്ടലിൽ പൊലീസ് 2 മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തിരുന്നു. ആ ഏറ്റുമുട്ടലിൽ നിന്നും ഓടി രക്ഷപ്പെട്ട മാവോയിസ്റ്റുകളായ സുന്ദരി, ലത എന്നിവർക്കായി കണ്ണൂർ സിറ്റി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഇവർ തലശ്ശേരിയിൽ എത്തിയെന്ന സംശയത്തെ തുടർന്നാണ് നോട്ടീസ്. ഇവർക്കായി പെരിയയിലെ ഉൾക്കാടുകളിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള ശ്രമത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ

ഉത്തരാഖണ്ഡിലെ തുരങ്കത്തിലെ രക്ഷാപ്രവർത്തനത്തിനിടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. സ്റ്റീൽ പൈപ്പ് ഇടാനായി അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയായിരുന്നു മണ്ണിടിഞ്ഞത്. അതോടൊപ്പം രക്ഷാദൗത്യം വൈകുന്നതിനെതിരെ നിർമ്മാണ തൊഴിലാളികൾ ടണലിനു പുറത്ത് പ്രതിഷേധിച്ചു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാൻ പുതിയ യന്ത്രം ആകാശമാർഗം എത്തിക്കും.പുതിയ യന്ത്രമെത്തുന്നതോടെ മണിക്കൂറിൽ 5 മീറ്ററോളം അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനാകുമെന്നാണ് റിപ്പോർട്ട് .

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ നൽകിയ ഹർജിയിൽ സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹർജിയിൽ സംസ്ഥാന സർക്കാരിനും ഗതാഗത കമ്മിഷണർക്കും കോടതി നോട്ടിസ് അയച്ചു. ബസുകളിൽ ക്യാമറ സ്ഥാപിക്കണമെന്ന ഉത്തരവിടാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും വാഹനങ്ങളിൽ സുരക്ഷ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് കേന്ദ്ര നിയമങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. ഈ വർഷം ഫെബ്രുവരി 28ന് മുൻപ് സ്വകാര്യ ബസുകളിൽ ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാർ ഉത്തരവ്.      

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സുരേഷ് ഗോപിയെ നോട്ടീസ് നൽകി വിട്ടയച്ചു

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്തില്ല. വിളിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടിസ് നല്‍കി വിട്ടയച്ചു. രണ്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുരേഷ്ഗോപിയെ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ നിന്നും വിട്ടയച്ചത്. കേസിനാസ്പദമായ സംഭവത്തിന്റെ സാഹചര്യം അദ്ദേഹം വിശദീകരിച്ചു. തനിക്ക് പിന്തുണയുമായെത്തിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സുരേഷ് ഗോപി നന്ദി അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജനകീയ ഹോട്ടലുകളുടെ കുടിശിക തീർക്കാൻ തുക അനുവദിച്ചതായി മന്ത്രി എം.ബി രാജേഷ്

സംസ്ഥാനത്തെ ജനകീയ ഹോട്ടലുകളുടെ കുടിശിക തീർക്കാൻ സര്‍ക്കാര്‍ 33.6 കോടിരൂപ അനുവദിച്ചതായി മന്ത്രി എം ബി രാജേഷ്. കുടുംബശ്രീക്ക് പണം കൈമാറിയെന്നും മന്ത്രി അറിയിച്ചു. അതേസമയം, കുടിശിക ചൂണ്ടിക്കാട്ടി മലപ്പുറത്തു നിന്നു മാത്രം സമരത്തിനെത്തിയതെന്തെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.