നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്തില്ല. വിളിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടിസ് നല്കി വിട്ടയച്ചു. രണ്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുരേഷ്ഗോപിയെ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ നിന്നും വിട്ടയച്ചത്. കേസിനാസ്പദമായ സംഭവത്തിന്റെ സാഹചര്യം അദ്ദേഹം വിശദീകരിച്ചു. തനിക്ക് പിന്തുണയുമായെത്തിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സുരേഷ് ഗോപി നന്ദി അറിയിച്ചു.
സുരേഷ് ഗോപിയെ നോട്ടീസ് നൽകി വിട്ടയച്ചു
