നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് മമ്മൂട്ടി നായകനാകുന്ന ‘ബസൂക്ക’ എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം , ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. നീട്ടിവളര്‍ത്തിയ മുടി പിന്നില്‍ക്കെട്ടി, അല്‍പ്പം താടിയും കൂളിങ് ഗ്ളാസ്സും ജാക്കറ്റും ധരിച്ച് നില്ക്കുന്ന ലുക്കിലാണ് മമ്മൂട്ടി. വേഷത്തിലും രൂപത്തിലുമെല്ലാം ഏറെ വ്യത്യസ്ഥത പുലര്‍ത്തിക്കൊണ്ടാണ് ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തുന്നതെന്ന് ഈ ലുക്കിലൂടെ മനസ്സിലാക്കാം. ഗെയിം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിതത്തില്‍ മമൂട്ടിയുടെ കഥാപാത്രം ഏറെ കൗശലം നിറഞ്ഞതാണ്. ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നതു കൂടാതെ നിരവധി വ്യത്യസ്ഥമായ ഗെറ്റപ്പുകളിലൂടെയാണ് മമ്മൂട്ടി പ്രേഷകര്‍ക്കു മുന്നിലെത്തുന്നത്. ഉയര്‍ന്ന സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ഒരു ഹൈടെക്ക് മൂവിയാണിത്. ഗൗതം മേനോന്, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ഭരതന്, സണ്ണി വെയ്ന്‍, ജഗദീഷ്. ഷൈന്‍ ടോം ചാക്കോ സുമിത്. (സ്ഫടികം ജോര്‍ജ് ) ദിവ്യ പിള്ള, ഐശ്വര്യ മേനോന്, എന്നിവരും പ്രധാന താരങ്ങളാണ്.
മമ്മൂട്ടി നായകനാകുന്ന ‘ബസൂക്ക’യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍
