പൃഥ്വിരാജ്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ‘എമ്പുരാന്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കയ്യില്‍ തോക്കേന്തി നില്ക്കുന്ന അബ്രാം ഖുറേഷിയെ പോസ്റ്ററില്‍ കാണാം. എന്തായാലും മികച്ചൊരു ആക്ഷന്‍- ത്രില്ലര്‍ ചിത്രമായിരിക്കും എമ്പുരാന് എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്’ മലയാളത്തിലേക്ക് എത്തുന്നത് മലയാളത്തിലെ ഏറ്റവും വലിയ ചിത്രം എന്ന ഖ്യാതിയോടെയാണ്. സ്റ്റീഫന്‍ നെടുമ്പള്ളി ആരായിരുന്നെന്നും എങ്ങനെയാണ് സ്റ്റീഫന്‍ അബ്രാം ഖുറേഷി ആയതെന്നുമാണ് എമ്പുരാന് പ്രധാനമായും പ്രമേയമാക്കുന്നത്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവും. ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരന്‍, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കൂടാതെ നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
‘എമ്പുരാന്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
