നരേന്‍ നായകനും മീരാ ജാസ്മിന്‍ നായികയുമാകുന്ന പുതിയ ചിത്രമാണ് ‘ക്യൂന്‍ എലിസബത്ത്’. സംവിധാനം നിര്‍വഹിക്കുന്നത് എം പത്മകുമാറാണ്. ക്യൂന്‍ എലിസബത്തിലെ ഒരു ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘ചെമ്പകപൂവെന്തെ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിത്. ചിത്രത്തിനായി രഞ്ജിന്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ചപ്പോള്‍ ‘ചെമ്പകപൂവെന്തെ’ എന്ന ഗാനം എഴുതിയത് ജോ പോളും ആലപിച്ചത് ഹരിചരണുമാണ്. ഛായാഗ്രാഹണം ജീത്തു ദാമോദറാണ്. നരേനും മീരാ ജാസ്മിനും ഒപ്പം ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവരും ‘ക്വീന്‍ എലിസബത്തി’ല്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്.
‘ക്യൂന്‍ എലിസബത്ത്’ ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ
