കൊളസ്‌ട്രോളുള്ള വിവരം അറിയാതെ ഏറെ മുന്നോട്ടുപോകുമ്പോള്‍ രോഗിയില്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകും. കൊളസ്‌ട്രോള്‍ ശ്രദ്ധിക്കാതെ മുന്നോട്ടു പോകുമ്പോള്‍ അധികമായ കൊഴുപ്പ് രക്തക്കുഴലുകളില്‍ അടിയാന്‍ തുടങ്ങും. ഇത് രക്തക്കുഴലുകളിലൂടെ സുഗമമായി രക്തയോട്ടം നടക്കുന്നത് തടയും. ഇതോടെയാണ് ഇപ്പറയുന്ന ലക്ഷണം കാണപ്പെടുക. അതായത് ശരീരത്തിന്റെ ചില ഭാഗങ്ങളിലേക്ക്- പ്രത്യേകിച്ച് കാലുകളിലേക്കുള്ള രക്തയോട്ടമാണ് ഇങ്ങനെ ഭാഗികമായി പ്രശ്‌നത്തിലാവുക. ഈ അവസ്ഥയെ ‘പെരിഫറല്‍ ആര്‍ട്ടെറി ഡിസീസ്’ (പിഎഡി) എന്നാണ് പറയുന്നത്. രക്തയോട്ടം പ്രശ്‌നത്തിലാകുന്നതോടെ കാലില്‍ അസ്വസ്ഥത, വേദന എന്നിങ്ങനെയുള്ള പ്രയാസങ്ങളുണ്ടാകുന്നു. എന്തെങ്കിലും ജോലി […]
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.29, പൗണ്ട് – 93.05, യൂറോ – 81.73, സ്വിസ് ഫ്രാങ്ക് – 82.66, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.79, ബഹറിന്‍ ദിനാര്‍ – 218.28, കുവൈത്ത് ദിനാര്‍ -265.43, ഒമാനി റിയാല്‍ – 213.66, സൗദി റിയാല്‍ – 21.89, യു.എ.ഇ ദിര്‍ഹം – 22.40, ഖത്തര്‍ റിയാല്‍ – 22.59, കനേഡിയന്‍ ഡോളര്‍ – 60.76.
സാംസങ്ങിന് ഉത്സവ സീസണില്‍ റെക്കോര്‍ഡ് വിറ്റുവരവ്
ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 5ജി സ്മാര്‍ട് ഫോണുകളുടെ വില്‍പനയില്‍ 178 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഈ വര്‍ഷം സാംസങ്ങിന് ഒരു റെക്കോര്‍ഡ് ഉത്സവ സീസണായിരുന്നു. സെപ്റ്റംബര്‍ 1 മുതല്‍ 60 ദിവസത്തിനുള്ളില്‍ 14,400 കോടി രൂപയുടെ മികച്ച വിറ്റുവരവാണ് രേഖപ്പെടുത്തി. സാംസങ് ഫിനാന്‍സ് പ്ലസും കഴിഞ്ഞ സീസണില്‍ മികച്ച വളര്‍ച്ചയാണ് കൈവരിച്ചത്. പ്ലാറ്റ്ഫോം വഴിയുളള ഇടപാട് ഉത്സവ സീസണില്‍ 10 ലക്ഷത്തിലേറെയായി വര്‍ധിച്ചു. പ്രീമിയം സെഗ്മെന്റ് സ്മാര്‍ട് ഫോണുകളുടെ വിറ്റുവരവില്‍ കമ്പനി 99 ശതമാനം […]
വിഴിഞ്ഞം ; നിർമാണ കമ്പനിക്ക് സംരക്ഷണം നൽകണമെന്ന ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി
വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക് സംരക്ഷണം നൽകണമെന്ന ഉത്തരവ് നടപ്പാക്കിയേ പറ്റൂവെന്ന് ഹൈക്കോടതി. കോടതി ഉത്തരവ് ഉണ്ടായിട്ടും നിർമാണ പ്രവർത്തനങ്ങൾക്ക് സംരക്ഷണം ലഭിക്കുന്നില്ലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചതോടെയാണ് കോടതി വീണ്ടും നിർദേശം നൽകിയത്. പദ്ധതി പ്രദേശത്തെ സമരപ്പന്തൽ പൊളിച്ചു മാറ്റണമെന്നും ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. അതേസമയം ഗർഭിണികളും വൃദ്ധരും സമരപ്പന്തലിൽ ഉണ്ടെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. അതുകൊണ്ട് പന്തൽ പൊളിക്കാൻ കഴിയുന്നില്ല .എന്നാൽ വാഹനങ്ങൾ എത്തിയാൽ തടയില്ലെന്ന് സമര സമിതിയും കോടതിയെ അറിയിച്ചു. നിർമ്മാണ പ്രവത്തങ്ങൾക്കുള്ള […]
കത്ത് വിവാദം , തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം
കത്ത് നിയമന വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം. ക്ഷേമകാര്യ സ്റ്റാംന്റിംഗ് കമ്മിറ്റി ചെയർമാനെ ബിജെപി കൗൺസിലർമാർ പൂട്ടിയിട്ടു. ഇതിനെ ചോദ്യം ചെയ്ത് സിപിഎം കൗൺസിലർമാരും എത്തിയതോടെ സംഘർഷം ആരംഭിച്ചു . ഇന്ന് രാവിലെ മുതൽ വലിയ സംഘർഷമാണ് കോർപ്പറേഷനിൽ നടക്കുന്നത്. പ്രതിഷേധത്തിനിടെ ഗ്രിൽ പൂട്ടിയതോടെ സംഘർഷം കൂടി. ഗ്രിൽ തുറക്കണമെന്ന് ബജെപി കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും ഇതിന് അധികൃതർ തയ്യാറായില്ല. കൂടാതെ മേയർ എത്തിയപ്പോഴും ബിജെപി കൗൺസിലർമാർ പ്രതിഷേധം ശക്തമാക്കി. ഇതിനിടെയാണ് ഇവിടേക്കെത്തിയ ക്ഷേമകാര്യ സ്റ്റാംന്റിംഗ് കമ്മിറ്റി ചെയർമാന്റെ […]
കെ എസ് ആർ ടി സി യിൽ അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം; ഈ മാസം ലഭിച്ചില്ല
സിംഗിൾ ഡ്യൂട്ടി അടക്കം കെഎസ്ആർടിസിയിലെ പരിഷ്കാര നടപടികളുമായി സഹകരിച്ചാൽ എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഈ മാസം പാലിച്ചില്ല. കെ എസ് ആർ ടി സി മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള പരിഷ്കരണ നടപടികളോട് യൂണിയൻ നേതാക്കൾ സഹകരിച്ചു. തുടർന്ന് കുടിശിക അടക്കം രണ്ടുമാസം അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം മാനേജ്മെൻറ് നൽകി.എന്നാൽ ഈ മാസം ഏഴാം തീയതി ആയിട്ടും ശമ്പളം തൊഴിലാളികളുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല.പാറശ്ശാലയിലെ സിംഗിൾ ഡ്യൂട്ടിക്ക് മാസം ഒന്നു കഴിഞ്ഞിട്ടും […]
തമിഴ്നാട് ഗവര്‍ണ്ണറെ തിരിച്ചു വിളിക്കണം; രാഷ്ട്രപതിയെ കാണാൻ ഡി എം കെ
തമിഴ്നാട് ഗവര്‍ണറെ തിരിച്ചുവിളിക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാന്‍ ഡിഎംകെ. എംപി കനിമൊഴി ഗവര്‍ണര്‍ ആര്‍എന്‍ രവിയെ തിരിച്ചുവിളിക്കണം എന്ന ആപേക്ഷയുമായി രാഷ്ട്രപതിയെ കാണും എന്നാണ് പത്രങ്ങളോട് പറഞ്ഞത് .തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെതിരെ നിരന്തരം ഗവര്‍ണര്‍മാര്‍ സംസാരിക്കുകയാണ്. ജനങ്ങൾ തെരഞ്ഞെടുത്ത ഗവൺമെന്റാണ് ഇത് . അവരെക്കുറിച്ച് അഭിപ്രായം പറയേണ്ട കാര്യമല്ല എന്നുംഎന്നും കനിമൊഴി പറഞ്ഞു. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ തുടര്‍ച്ചയായി ഭരണഘടനയ്ക്ക് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ഈ പ്രശ്നങ്ങൾ ഉന്നയിച്ചാണ് തങ്ങൾ രാഷ്ട്രപതിയെ കാണാൻ തീരുമാനിച്ചത് . […]
സംസ്ഥാനത്ത് ഭരണഘടന തകർച്ചയിലാണെന്ന് ഗവർണ്ണർ
രാജ്ഭവൻ മാർച്ച് വരട്ടെ എന്നും തന്നെ റോഡിൽ ആക്രമിക്കട്ടെ എന്നും ഗവർണർ. ഇടതുമുന്നണി ഗവർണ്ണർക്കെതിരേ നടത്താനിരിക്കുന്ന മാർച്ചിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.സംസ്ഥാനത്ത് ഭരണഘടന തകർച്ചയിലാണെന്നും അദ്ദേഹം ആരോപിച്ചു. കേരളം സർക്കാരിന് കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകൾക്കായി മാറ്റിവച്ചിരിക്കുകയാണെന്ന് ഗവർണ്ണർ പറഞ്ഞു. മേയറുടെ കത്തിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത് താൻ അഡ്മിനിസ്ട്രേഷനിൽ ഇടുപെടുന്നുവെന്നാണ് സർക്കാർ ആരോപിക്കുന്നത് എന്നാൽ അതിനുള്ള ഒരു തെളിവ് കൊണ്ടുവന്നാൽ താൻ രാജിവെക്കാം. താൻ നിയമിച്ചവർക്ക് തന്നെ വിമർശിക്കാൻ അധികാരമില്ല, […]
ഗെറ്റ് ഔട്ട് ഫ്രം ഹിയർ; ഗവർണ്ണറുടെ മാധ്യമ വിലക്ക് വീണ്ടും
കൊച്ചിയിൽ ഗസ്റ്റ് ഹൗസിൽ രണ്ട് മാധ്യമങ്ങളെ വിലക്കിഗവർണറുടെ വാർത്താസമ്മേളനം. ഗവർണറുടെ ഓഫിസിന്‍റെ അറിയിപ്പ് അനുസരിച്ച് എത്തിയ മീഡിയ വണ്ണിനേയും കൈരളി ചാനലിനേയുമാണ് ഗവർണർ വിലക്കിയത്. ഗെറ്റ് ഔട്ട് ഫ്രം ഹിയർ എന്ന് പറഞ്ഞായിരുന്നു ഗവർണറുടെ മാധ്യമ വിലക്ക്. കേഡർ മാധ്യമങ്ങളെന്ന പറഞ്ഞാണ് അദ്ദേഹം മാധ്യമ വിലക്ക് പ്രഖ്യാപിച്ചത് മീഡിയ വണ്ണും കൈരളി ചാനലും ഉണ്ടോ എന്നും ഉണ്ടെങ്കിൽ താൻ സംസാരിക്കാതെ പോകുമെന്നും ഗവർണർ പറഞ്ഞു. സർവകലാശാല വിഷയത്തിൽ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു ഗവർണറുടെ പ്രതികരണം. ഗവർണറുടെ ഓഫീസിൽ നിന്നുള്ള […]
വി സി മാരുടെ കാര്യത്തിൽ ഗവർണ്ണറുടെ തീരുമാനം കാത്ത് സർക്കാർ
പുറത്താക്കാതിരിക്കാന്‍ വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് അനുവദിച്ച സമയപരിധി ഇന്നു തീരും. ഏഴു വിസിമാര്‍ വിശദീകരണം നല്‍കി. കണ്ണൂര്‍, കാലിക്കറ്റ്, കുസാറ്റ് വിസിമാര്‍ ഇന്നു മറുപടി നല്‍കിയേക്കും. ഹിയറിംഗ് നടത്തിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് ഗവര്‍ണറുടെ നീക്കം. അതെ സമയം ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. അതിനായി ഭരണഘടനാ പരമായും നിയമ പരമായും ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.