ജാപ്പനീസ് വാഹന ബ്രാന്‍ഡായ കാവസാക്കി മോട്ടോഴ്സ് ഇന്ത്യ 2023 നിഞ്ച 650 പുറത്തിറക്കി. 7.12 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലാണ് ബൈക്ക് എത്തുന്നത്. 2023 കവാസാക്കി നിന്‍ജ 650 സിംഗിള്‍ ലൈം ഗ്രീന്‍ ഷേഡില്‍ എത്തുന്നു. പുതിയ ഫീച്ചറുകളുടെ ഒരു നീണ്ട നിരയാണ് ബൈക്കിലെ ഏറ്റവും വലിയ അപ്ഡേറ്റ്. പുതുക്കിയ നിഞ്ച 650, ഡ്യുവല്‍-ചാനല്‍ എബിഎസിന് പുറമേ, സ്റ്റാന്‍ഡേര്‍ഡായി കവാസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍ സഹിതമാണ് എത്തുന്നത്. അതുകൊണ്ടുതന്നെ നിലവിലെ പതിപ്പിനേക്കാള്‍ വിലകളില്‍ 17,000 രൂപയോളം വര്‍ധനയുണ്ടായി. […]
വേവുകാലം
‘വേവുകാലം’ എന്ന ഈ കാവ്യസമാഹാരത്തില്‍ നാല്പത്തൊന്ന് കവിതകളാണുള്ളത്. വേവിന്റെ കാലമാണിത്. ഈ കാലത്തെ അതിന്റെ സകല രൂക്ഷതയോടെയും അടയാളപ്പെടുത്തുന്നു കെ.ടി രാജീവ്. എന്നാല്‍ വേവിന്റെ കവിതകള്‍ മാത്രമല്ല ഇത്. സൗന്ദര്യാനുഭവത്തിന്റെ കൂടി കവിതകളാണ്. കവിത ഏതെങ്കിലും ഒരു തലത്തില്‍ ഒതുക്കേണ്ടതല്ലല്ലോ. സ്ഥൂലത്തില്‍നിന്നു സൂക്ഷ്മത്തിലേക്കും സൂക്ഷ്മത്തില്‍നിന്നും സ്ഥൂലത്തിലേക്കും മാറിമാറി സഞ്ചരിക്കാനും മഹാവൃക്ഷത്തെ വിത്തിലേക്ക് എന്നവിധം ബൃഹത്വത്തെ സംക്ഷേപത്വത്തിലേക്കു കൈയടക്കത്തോടെ ഒതുക്കിയെടുക്കാനും കഴിയുന്നു രാജീവിന്. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 133 രൂപ.
കൂര്‍ക്കംവലിയുള്ളവര്‍ക്ക് ഫാറ്റി ലിവറിന് സാധ്യത
ഉറക്കക്കുറവ്, കൂര്‍ക്കംവലി എന്നിവ മെറ്റബോളിക്-അസോസിയേറ്റഡ് ഫാറ്റി ലിവര്‍ ഡിസീസ് ഉണ്ടാകാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം. രാത്രിയില്‍ ഉറക്കം കുറവുള്ളവര്‍ക്ക് ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബിസിറ്റിയില്‍ പഠനം പ്രസിദ്ധീകരിച്ചു. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്ന് പറയുന്നു. അതിന്റെ കൂടുതല്‍ ഗുരുതരമായ രൂപമായ നോണ്‍-ആല്‍ക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് എന്നിവ യുഎസിലും ലോകമെമ്പാടുമുള്ള വിപുലമായ കരള്‍ രോഗങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന അനുപാതത്തിന് കാരണമാകുന്നു. മിക്ക കേസുകളിലും കരള്‍ കൊഴുപ്പ് […]
ഗൂഗിള്‍ വരുന്നൂ, മടക്കാവുന്ന ഫോണുമായി
പുതിയ മടക്കാവുന്ന ഫോണുമായി വരുന്നു സേര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിള്‍. തങ്ങളുടെ ആദ്യത്തെ മടക്കാവുന്ന സ്മാര്‍ട് ഫോണ്‍ അടുത്ത വര്‍ഷം മെയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 1,799 ഡോളര്‍ ( ഏകദേശം 1.5 ലക്ഷം രൂപ) വിലയ്ക്ക് പുറത്തിറക്കാനാണ് പദ്ധതി. പുതിയ ഹാന്‍ഡ്‌സെറ്റ് രണ്ട് കളര്‍ വേരിയന്റുകളില്‍ വരാനാണ് സാധ്യത വെളുപ്പ്, കറുപ്പ്. പിക്‌സല്‍ ഫോള്‍ഡില്‍ ഫ്‌ലാഗ്ഷിപ്പ് ക്യാമറകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പിക്സല്‍ ഫോള്‍ഡിന്റെ ക്യാമറകള്‍ പിക്സല്‍ 7, 7 പ്രോ എന്നിവയിലേത് പോലെ വിശാലമായിരിക്കില്ല. കാരണം ഇത് […]
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 81.27, പൗണ്ട് – 96.57, യൂറോ – 84.41, സ്വിസ് ഫ്രാങ്ക് – 86.19, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.02, ബഹറിന്‍ ദിനാര്‍ – 215.77, കുവൈത്ത് ദിനാര്‍ -264.23, ഒമാനി റിയാല്‍ – 211.24, സൗദി റിയാല്‍ – 21.63, യു.എ.ഇ ദിര്‍ഹം – 22.13, ഖത്തര്‍ റിയാല്‍ – 22.33, കനേഡിയന്‍ ഡോളര്‍ – 61.27.
അസുഖ ബാധിതൻ, പാർട്ടി ലീവ് അനുവദിച്ചു; ഇ പി ജയരാജൻ
രാജ്ഭവൻ ഉപരോധ സമരത്തിൽ പങ്കെടുക്കാത്ത ജയരാജനെ തിരഞ്ഞ മാധ്യങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് ഇ പി ജയരാജൻ.അസുഖം ബാധിച്ച് ചികിത്സയിലായതിനാലാണ് ഗവർണർക്കെതിരെ ഇടതുമുന്നണി നടത്തിയ സമരത്തിൽ പങ്കെടുക്കാതിരുന്നതെന്ന് ഇടത് മുന്നണി കൺവീനർ പറഞ്ഞു. അസാന്നിധ്യം വാർത്തയായതിനെ തുടർന്ന് സ്വന്തം വീട്ടിൽ വാർത്താ സമ്മേളനം നടത്തി കാര്യം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ചികിത്സാർത്ഥം തനിക്ക് പാർട്ടി ലീവ് അനുവദിച്ചിരിക്കുകയാണെന്നും നേരത്തെ നിശ്ചയിച്ച ചില പരിപാടികളിൽ ചികിത്സയ്ക്കിടെ പങ്കെടുത്തു എന്നു മാത്രമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അത് ആരോഗ്യ നില കൂടുതൽ […]
സുധാകരന്റെ രാജിവാർത്ത , പച്ചക്കള്ളം; വി ഡി സതീശൻ
ആർ എസ് എസ്സിനെക്കുറിച്ച് പറഞ്ഞ വിഷയത്തിൽ സുധാകരൻ വിശദീകരണം നൽകിയതോടെ ആ വിഷയം അവസാനിച്ചു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിനെതിരായ സമരത്തിൽ നിന്ന് ഫോക്കസ് മാറ്റാനാണ് ഇത്തരം അടിസ്ഥാനപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രാജിസന്നദ്ധത അറിയിച്ചു എന്നത് തെറ്റായ വാർത്തയാണ്. നാക്കുപിഴ പറ്റിയെന്ന അദ്ദേഹത്തിന്റെ വിശദീകരണം പാർട്ടി സ്വീകരിച്ചതാണ്. രാഹുൽ ഗാന്ധിക്ക് രാജിക്കത്ത് കൊടുത്തു എന്നതൊക്കെ ശൂന്യാകാശത്തിൽ നിന്നും പടച്ചു വിടുന്ന വാർത്തകളാണ് . […]
ഗവർണ്ണറെ അപമാനിക്കുന്ന പോസ്റ്റർ സംസ്‌കൃത കോളേജിൽ; വിശദീകരണം തേടി രാജ്ഭവൻ
മറ്റൊരു പോസ്റ്റർ വിവാദം. ഗവർണ്ണറെ അപമാനിക്കും വിധത്തിൽ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ രാജ്ഭവന്റെ ഇടപെടൽ. തിരുവനന്തപുരം സംസ്‌കൃത കോളേജ് പ്രിൻസിപ്പലിനോട് വിശദീകരണം തേടുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. കേരള സർവകലാശാല വൈസ് ചാൻസലർക്കും സർവകലാശാല രജിസ്ട്രാർക്കുമാണ് നിർദ്ദേശം നൽകിയത്. ഗവർണറെ അധിക്ഷേപിക്കുന്ന പോസ്റ്റർ എസ് എഫ് ഐ യുടെ പേരിൽ എഴുതിയതാണ്.കോളേജിന്റെ പ്രധാന കവാടത്തിൽ ഉയർത്തിക്കെട്ടിയ ബാനറിലാണ് അധിക്ഷേപിക്കുന്ന നിലയിലുള്ള വാക്കുകളുള്ളത്.
സുധാകരൻ രാജി സന്നദ്ധത അറിയിച്ചിട്ടില്ല; രമേശ് ചെന്നിത്തല
വിവാദ പ്രസ്താവനകൾക്ക് വിശദീകരണം നൽകിയിട്ടും പിന്തുണ കിട്ടാത്തതിനാൽ രാജി സന്നദ്ധത അറിയിച്ച് രാഹുൽ ഗാന്ധിക്ക് സുധാകരൻ കത്തയച്ചു എന്ന വാർത്ത നിഷേധിച്ച് രമേശ് ചെന്നിത്തല. താൻ സുധാകരനുമായി സംസാരിച്ചെന്ന് അദ്ദേഹം പറഞ്ഞു. കറ കളഞ്ഞ മതേതരവാദിയായ സുധാകരന് അതിൽ ബിജെപിയുടെയോ സിപിഎമ്മിന്റെയോ സർട്ടിഫിക്കറ്റ് വേണ്ടെന്ന് ചെന്നിത്തല പറഞ്ഞു.’കോൺഗ്രസിന്റെ അടിസ്ഥാന നയം മതേതരത്വമാണ്. ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ ഒരു വാചകത്തിലുണ്ടായ നാക്കുപിഴയാണിവിടെ വിവാദമായത്. പിഴവുണ്ടായെന്ന കാര്യം ഏറ്റുപറയുമ്പോൾ പിന്നെ വിവാദം ആവശ്യമില്ല. കറ തീർന്ന മതേതരവാദിയായാണ് സുധാകരൻ […]
വിവാദ കത്തിനെക്കുറിച്ചുള്ള വിജിലൻസിന്റെ അന്വേഷണം വൈകും
വിവാദ കത്തിനെക്കുറിച്ചുള്ള വിജിലൻസിന്റെ അന്വേഷണം വൈകും .മേയർ ആര്യ രാജേന്ദ്രന്റേയും കൗൺസിലർ ഡി.ആർ.അനിലിന്റേയും ശുപാർശ കത്തുകളെ കുറിച്ചും പിൻവാതിൽ നിയമങ്ങളെ കുറിച്ചുമുള്ള പ്രാഥമിക അന്വേഷണം പൂർത്തിയാക്കാൻ 45 ദിവസമെടുക്കാമെന്നതിനാലാണ് അന്വേഷണം വൈകുന്നത്. കത്തിന്റെ ആധികാരിത ,പിൻവാതിൽ നിയമനങ്ങൾ എന്നിവയിൽ ഇനിയും അന്വേഷണം പൂർത്തീകരിക്കാനുണ്ടെന്ന നിലപാടിലാണ് വിജിലൻസ്.ശുപാർശ കത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടുത്ത ആഴ്ച ഹൈക്കോടതി പരിഗണിക്കും. അന്വേഷണം തുടരുകയാണെന്ന നിലപാടായിരിക്കും വിജിലൻസ് സ്വീകരിക്കുക. അതേസമയം ഇന്നും മേയറുടെ രാജി ആവശ്യപ്പെട്ടുള്ള മഹിളാകോൺഗ്രസ്സിന്റെ പ്രതിഷേധ സമരം […]