ജാപ്പനീസ് വാഹന ബ്രാന്‍ഡായ കാവസാക്കി മോട്ടോഴ്സ് ഇന്ത്യ 2023 നിഞ്ച 650 പുറത്തിറക്കി. 7.12 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലാണ് ബൈക്ക് എത്തുന്നത്. 2023 കവാസാക്കി നിന്‍ജ 650 സിംഗിള്‍ ലൈം ഗ്രീന്‍ ഷേഡില്‍ എത്തുന്നു. പുതിയ ഫീച്ചറുകളുടെ ഒരു നീണ്ട നിരയാണ് ബൈക്കിലെ ഏറ്റവും വലിയ അപ്ഡേറ്റ്. പുതുക്കിയ നിഞ്ച 650, ഡ്യുവല്‍-ചാനല്‍ എബിഎസിന് പുറമേ, സ്റ്റാന്‍ഡേര്‍ഡായി കവാസാക്കി ട്രാക്ഷന്‍ കണ്ട്രോള് സഹിതമാണ് എത്തുന്നത്. അതുകൊണ്ടുതന്നെ നിലവിലെ പതിപ്പിനേക്കാള്‍ വിലകളില്‍ 17,000 രൂപയോളം വര്‍ധനയുണ്ടായി. 2023 നിഞ്ജ 650 -ന് 649 സിസി പാരലല്‍-ട്വിന്‍ എഞ്ചിന് ലഭിക്കുന്നു. ഈ എഞ്ചിന് 8,000 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പിയും 6,700 ആര്‍പിഎമ്മില്‍ 64 എന്‍എം പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്സ്മിഷന്.
നിഞ്ച 650 പുറത്തിറക്കി, വില 7.12 ലക്ഷം
