പുതിയ മടക്കാവുന്ന ഫോണുമായി വരുന്നു സേര്‍ച്ച് എന്ജിന് ഭീമന് ഗൂഗിള്‍. തങ്ങളുടെ ആദ്യത്തെ മടക്കാവുന്ന സ്മാര്‍ട് ഫോണ്‍ അടുത്ത വര്‍ഷം മെയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 1,799 ഡോളര്‍ ( ഏകദേശം 1.5 ലക്ഷം രൂപ) വിലയ്ക്ക് പുറത്തിറക്കാനാണ് പദ്ധതി. പുതിയ ഹാന്‍ഡ്സെറ്റ് രണ്ട് കളര്‍ വേരിയന്റുകളില്‍ വരാനാണ് സാധ്യത വെളുപ്പ്, കറുപ്പ്. പിക്സല്‍ ഫോള്‍ഡില്‍ ഫ്ലാഗ്ഷിപ്പ് ക്യാമറകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പിക്സല്‍ ഫോള്‍ഡിന്റെ ക്യാമറകള്‍ പിക്സല്‍ 7, 7 പ്രോ എന്നിവയിലേത് പോലെ വിശാലമായിരിക്കില്ല. കാരണം ഇത് ഫോണിന്റെ അരികുകളിലേക്ക് പോകില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ 9.5 എംപി സെല്‍ഫി ക്യാമറകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒന്ന് പുറത്തെ സ്ക്രീനില്‍ പഞ്ച് ചെയ്ത ദ്വാരത്തിനുള്ളിലും മറ്റൊന്ന് അകത്തെ സ്ക്രീനിന്റെ വലിയ ടോപ്പ് ബെസലിന്റെ വലതുവശത്തുമായിരിക്കും. ഫിംഗര്‍പ്രിന്റ് റീഡര്‍ പവര്‍ ബട്ടണില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. കൂടാതെ രണ്ട് സ്പീക്കറുകള്‍ ഉണ്ടാകും – ഒന്ന് മുകളില്‍, ഒന്ന് താഴെ. മടക്കാവുന്ന ഫോണ്‍ അവതരിപ്പിക്കുമ്പോള്‍ ടാബുകള്‍ക്കും ഫോള്‍ഡബിള്‍ ഫോണുകള്‍ക്കുമായി ഗൂഗിള്‍ വികസിപ്പിച്ചു വരുന്ന പ്രത്യേക ആന്‍ഡ്രോയിഡ് ഒഎസ് ഉപയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഗൂഗിള്‍ വരുന്നൂ, മടക്കാവുന്ന ഫോണുമായി
